- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ കണ്ടെത്താത്ത സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ; ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ നടനെ എന്തിനാണ് തടവിൽ വച്ചിരിക്കുന്നതെന്ന് കെ രാംകുമാർ; വാദം പൂർത്തിയായ കേസ് വിധി പറയാൻ മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തി എന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്താത്ത സാഹചര്യത്തിൽ കേസിലുൾപ്പെട്ട നടൻ ദിലീപിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ. ദിലീപിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദിലീപ് നാലു തവണ പൾസർസുനിയുമായി കൂടിക്കാഴ്ചനടത്തിയെന്നും ഇതിന് തെളിവുണ്ടെന്നനും പ്രോസിക്യൂഷൻ വാദിച്ചു. ഒരുസ്ത്രീയെ മാനഭംഗപ്പെടുത്താൻ ക്വട്ടേഷൻ നൽകുന്നത് കേട്ടു കേൾവിയില്ലാത്ത സംഭവമാണെന്നും അതിനാൽ ഈ കേസിൽ ജാമ്യം അനുവദിക്കരുതെന്നും ഡയറക്ടർ ജനറൽ ഓഫ്‌പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ വാദിച്ചു. കേസിൽ എല്ലാ സാക്ഷികളുടെയും മൊഴി ദിലീപിന് എതിരാണ്. ഫോൺ രേഖകളും ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കുമെന്ന് ദിലീപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.കേസിൽ അറസ്റ്റിലായ പൾസർസുനി എന്ന സുനിൽ കുമാർ അപ്പുണ്ണിയുടെ മൊബൈൽ ഫോണിലേക്ക് ജയിലിൽ നിന്ന് വിളിച്ചതിന് തെളിവുണ്ട്. ഇതേ ടവർ ലൊക്കേഷനിൽ ദിലീപ് ഉണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്ത

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തി എന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്താത്ത സാഹചര്യത്തിൽ കേസിലുൾപ്പെട്ട നടൻ ദിലീപിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ. ദിലീപിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ദിലീപ് നാലു തവണ പൾസർസുനിയുമായി കൂടിക്കാഴ്ചനടത്തിയെന്നും ഇതിന് തെളിവുണ്ടെന്നനും പ്രോസിക്യൂഷൻ വാദിച്ചു. ഒരുസ്ത്രീയെ മാനഭംഗപ്പെടുത്താൻ ക്വട്ടേഷൻ നൽകുന്നത് കേട്ടു കേൾവിയില്ലാത്ത സംഭവമാണെന്നും അതിനാൽ ഈ കേസിൽ ജാമ്യം അനുവദിക്കരുതെന്നും ഡയറക്ടർ ജനറൽ ഓഫ്‌പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ വാദിച്ചു.
കേസിൽ എല്ലാ സാക്ഷികളുടെയും മൊഴി ദിലീപിന് എതിരാണ്. ഫോൺ രേഖകളും ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കുമെന്ന് ദിലീപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.കേസിൽ അറസ്റ്റിലായ പൾസർസുനി എന്ന സുനിൽ കുമാർ അപ്പുണ്ണിയുടെ മൊബൈൽ ഫോണിലേക്ക് ജയിലിൽ നിന്ന് വിളിച്ചതിന് തെളിവുണ്ട്. ഇതേ ടവർ ലൊക്കേഷനിൽ ദിലീപ് ഉണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിലെ പ്രധാന കണ്ണി ദിലീപാണ്. എല്ലാ സാക്ഷിമൊഴികളും വിരൽ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പൾസർ സുനിയും തമ്മിൽ നാലു തവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദത്തിനിടെ കേസ് ഡയറിയും മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.
ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ ദിലീപിനെ എന്തിനാണ് തടവിൽ വച്ചിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ രാംകുമാർ ചോദിച്ചു. ദിലീപിനൊപ്പം ഒരു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടു എന്നത് ഗൂഢാലോചനക്ക് തെളിവാണോ എന്നും അദ്ദേഹം ചോദിച്ചു.
സുനിയുമായി ദിലീപ് കണ്ടു സംസാരിച്ചെങ്കിൽ അത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് അഡ്വ. രാംകുമാർ ചോദിച്ചു. രണ്ടു വ്യക്തികൾ തമ്മിൽ കാണുന്നത് തെറ്റല്ല. അവർ എന്തു സംസാരിച്ചു എന്നതാണു പ്രധാനം. സുനി സിനിമയുമായി ബന്ധപ്പെട്ട വ്യക്തിയാണ്. ആ സാഹചര്യത്തിൽ അവർ തമ്മിൽ കണ്ടതിൽ എന്താണ് തെറ്റ്. അങ്ങനെ എങ്കിൽ സുനിയുമായി സംസാരിച്ച എല്ലാവരെയും അകത്തിടേണ്ടതല്ലേയെന്നും രാംകുമാർചോദിച്ചു.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മജിസ്‌ട്രേറ്റ് കോടതി നടത്തിയ നിരീക്ഷണം അനവസരത്തിലുള്ളതെന്ന് ഹൈക്കോടതി വിമർശിച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കർക്കുള്ള താക്കീതാണെന്നാണ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞത്. ഇത് വളരെ നേരത്തേയുള്ള നിരീക്ഷണമായിപ്പോയെന്നും കോടതി പറഞ്ഞു.
വാദം പൂർത്തിയായതോടെ കേസ് വിധി പറയാനായി മാറ്റിവച്ചു. ഇന്നുതന്നെ വിധി പറയുമെന്നാണ് സൂചന

