- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരും കാവ്യാ മാധവനും രമ്യാ നമ്പീശനും റിമി ടോമിയും അടക്കമുള്ള സാക്ഷികൾ; മറകൂടാതെ സംഭവവും സാക്ഷി മൊഴികളും വിവരിക്കാൻ ജഡ്ജി വനിതയാകണമെന്ന് ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ; വനിതാ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യമുയരുന്നു
കൊച്ചി: നടിക്കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പ്രാഥമിക നടപടികൾ പൂർത്തിയായാൽ കേസ് ഹൈക്കോടതി പരിശോധിക്കും. കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. വനിതാ പ്രോസിക്യൂട്ടർ വേണമെന്നും നടി സർക്കാരിനോട് ആവശ്യപ്പെടും. കേസിൽ സാക്ഷികളായി നിരവധി നടികളുള്ളതിനാൽ വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുള്ളതായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പ്രിൻസിപ്പൽ സെഷൻസ് കോടതിതന്നെ കേസ് കേൾക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാൻ പ്രിൻസിപ്പൽ ജഡ്ജിക്കാവും. എന്നാൽ, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്. ഈ സാഹചര്യത്തിലാണ് നടി അപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയത്. എ
കൊച്ചി: നടിക്കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പ്രാഥമിക നടപടികൾ പൂർത്തിയായാൽ കേസ് ഹൈക്കോടതി പരിശോധിക്കും. കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. വനിതാ പ്രോസിക്യൂട്ടർ വേണമെന്നും നടി സർക്കാരിനോട് ആവശ്യപ്പെടും.
കേസിൽ സാക്ഷികളായി നിരവധി നടികളുള്ളതിനാൽ വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുള്ളതായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പ്രിൻസിപ്പൽ സെഷൻസ് കോടതിതന്നെ കേസ് കേൾക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാൻ പ്രിൻസിപ്പൽ ജഡ്ജിക്കാവും. എന്നാൽ, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്.
ഈ സാഹചര്യത്തിലാണ് നടി അപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയത്. എറണാകുളത്തെ ഏഴു സെഷൻസ് കോടതികളിൽ രണ്ടിടത്ത് വനിതാ ജഡ്ജിമാരുണ്ട്. ഇവരിൽ ഒരാൾ കേസ് കേൾക്കണമെന്നാണ് പ്രോസിക്യൂഷനും ആഗ്രഹിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി നേടിക്കൊടുക്കേണ്ടതുണ്ട്. നീതി പൂർവമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമായിരിക്കുമെന്ന് തന്നെയാണ് പ്രോസിക്യുഷന്റേയും നിലപാട്. നടിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വരുമ്പോൾ ഇക്കാര്യം കോടതിയെ പ്രോസിക്യൂഷൻ അറിയിക്കുകയും ചെയ്യു.. കേസിന്റെ വിചാരണ നടപടികൾ നീണ്ടുപോകാതെ പൂർത്തിയാക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
സാക്ഷികളെയും പ്രതികളെയും സ്വാധീനിക്കാനുള്ള ദിലീപിന്റെ നീക്കം യഥാർഥപ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുള്ള ശ്രമത്തിനു തടസമാണെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തിയാണിത്. സ്ത്രീകൾക്കെതിരായ കേസുകൾ വനിതാജഡ്ജി കേൾക്കുന്ന കീഴ്‌വഴക്കം രാജ്യത്തുണ്ട്. ഇതിനുപുറമെ, രഹസ്യവിചാരണ വേണമെന്നും ആവശ്യപ്പെടും. മഞ്ജു വാര്യർ, കാവ്യാ മാധവൻ, രമ്യാ നമ്പീശൻ, റിമി ടോമി തുടങ്ങി സാക്ഷികളായി സിനിമാരംഗത്തെ പ്രമുഖരുണ്ട്. ഇവർക്കു നിർഭയമായി തുറന്നുപറയാനുള്ള സാഹചര്യം വേണം. അതിനു വനിതാ ജഡ്ജിയാണ് അഭികാമ്യമെന്നാണ് വിലയിരുത്തൽ.
വനിതാ ജഡ്ജി തന്നെ കേസ് കേൾക്കണമെന്ന് ഒന്നാംപ്രതി പൾസർ സുനിയും ആവശ്യപ്പെടാൻ സാധ്യതയുണ്ട്. മാർട്ടിൻ ഓടിച്ചിരുന്ന വണ്ടിയിൽ താൻ കയറിയെങ്കിലും പ്രോസിക്യുഷൻ ആരോപിക്കുന്ന കൃത്യം നടത്തിയിട്ടില്ലെന്നാണു സുനിയുടെ പ്രധാനവാദം. നടിയുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളത്. സംഭവത്തിൽ പങ്കുണ്ടെന്നു കാണിക്കുന്ന ശാസ്ത്രീയ പരിശോധനകളൊന്നും തനിക്കെതിരല്ലെന്നും സുനി വാദിക്കാനാണ് സാധ്യത. കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ വിചാരണ നേരിടാനുള്ള നിയമോപദേശമാണ് ദിലീപിന് കിട്ടിയതെന്നാണ് ലഭിക്കുന്ന സൂചന.