- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് പൾസർ സുനിയും ദിലീപും തമ്മിലെ ഗൂഡാലാചന! അടുത്ത ബന്ധു വഴി റിമാൻഡ് പ്രതി കൈമാറിയത് നിർണ്ണായക വിവരങ്ങൾ; ഒരു മാസം മുമ്പ് കിട്ടിയ തെളിവുകൾ പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി ആക്ഷൻ ഹീറോ ബൈജു പൗലോസ്; തമ്മനം ക്വട്ടേഷൻ ഗ്യാങിലെ രണ്ടാമനെ മാപ്പുസാക്ഷിയാക്കാൻ നിയമോപദേശം തേടുന്നു; വിചാരണക്കാലത്ത് ഗൂഢാലോചനയിൽ നായകനെ തളച്ചിടാൻ എത്തുന്നത് വടിവാൾ സലിമോ?
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ കുരുക്ക് മുറുകുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ദിലീപിന് അനുകൂലമായ നിലപാട് എടുത്തിരുന്നു. ഇതോടെ നായകന്റെ ആരാധകർ ആവേശത്തിലായി. എല്ലാ കുറ്റവും മഞ്ജു വാര്യരിലും ശ്രീകുമാർ മേനോനിലും രമ്യാ നമ്പീശനിലും എത്തിക്കാനായിരുന്നു മാർട്ടിന്റെ ശ്രമം. ദിലീപിനെ കേസിൽ കുടുക്കിയതാണെന്നും മാർട്ടിൻ വിളിച്ചു പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമായി പ്രോസിക്യൂഷൻ ഇതിനെ കണ്ടു. അതിനിടെ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷ പ്രോസിക്യൂഷന് ലഭിക്കുകയാണ്. ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാൻഡ് പ്രതികളിൽ ഒരാൾ പൊലീസിനെ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ആണിതെന്നാണ് സൂചന. ഇപ്പോൾ ജയിലിൽ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേനെയാണ് ഇക്കാര്യം പൊലീസിനെ അറിയ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ കുരുക്ക് മുറുകുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ദിലീപിന് അനുകൂലമായ നിലപാട് എടുത്തിരുന്നു. ഇതോടെ നായകന്റെ ആരാധകർ ആവേശത്തിലായി. എല്ലാ കുറ്റവും മഞ്ജു വാര്യരിലും ശ്രീകുമാർ മേനോനിലും രമ്യാ നമ്പീശനിലും എത്തിക്കാനായിരുന്നു മാർട്ടിന്റെ ശ്രമം. ദിലീപിനെ കേസിൽ കുടുക്കിയതാണെന്നും മാർട്ടിൻ വിളിച്ചു പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമായി പ്രോസിക്യൂഷൻ ഇതിനെ കണ്ടു. അതിനിടെ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷ പ്രോസിക്യൂഷന് ലഭിക്കുകയാണ്.
ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാൻഡ് പ്രതികളിൽ ഒരാൾ പൊലീസിനെ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ആണിതെന്നാണ് സൂചന. ഇപ്പോൾ ജയിലിൽ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേനെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തെളിവുകൾ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇത് ദിലീപിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയെന്നാണ് സൂചനകൾ.
നടിയെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയ പൾസർ സുനിയെ ഫെബ്രുവരി 23ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആദ്യകുറ്റപത്രം ഏപ്രിൽ 18ന് കോടതിയിൽ സമർപ്പിച്ചു. സുനിൽകുമാറായിരുന്നു ഒന്നാംപ്രതി. മാർട്ടിൻ ആന്റണി രണ്ടാംപ്രതിയും ആലപ്പുഴ സ്വദേശി വടിവാൾ സലിം മൂന്നാം പ്രതിയും. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നു കുറ്റപത്രത്തിൽ ആവശ്യപ്പെട്ട അന്വേഷണ സംഘം ജൂലൈ പത്തിനു നടൻ ദിലീപിനെ അറസ്റ്റു ചെയ്തു. ഗൂഢാലോചന സംബന്ധിച്ച അനുബന്ധ കുറ്റപത്രത്തിൽ ദിലീപ് ഒന്നാം പ്രതിയാണ്. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ എട്ടാംപ്രതിയും. ഇതിൽ വടിവാൾ സലിം ആണ് പൊലീസിന് അനുകൂലമായ നിലപാട് എടുക്കുന്നതെന്നാണ് സൂചന.
ജയിലിലുള്ള വടിവാൾ സലിമിനെ പ്രതിയെ മാപ്പുസാക്ഷിയാക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. കുറ്റപത്രം സമർപ്പിച്ച ശേഷം പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പു സാക്ഷിയാക്കുന്നത് പതിവില്ലാത്തതാണ്. അതുകൊണ്ടാണ് പൊലീസ് നിയമോപദേഷം കണ്ടത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും സംവിധായകൻ ലാലും ചേർന്നാണെന്ന് രണ്ടാംപ്രതി മാർട്ടിൻ പറഞ്ഞിരുന്നു. ദിലീപിനെതിരായ ഗൂഢാലോചന തിയറി പൊളിക്കാനായിരുന്നു ഈ നീക്കം. ഇതിനിടെയാണ് കേസിലെ പ്രധാന പ്രതികളിലൊരാളും പൊലീസിന് നിർണ്ണായക വിവരങ്ങൾ കൈമാറിയത്.
തമ്മനം കൊട്ടേഷൻ സംഘമെന്ന പേരിൽ കൊച്ചിയിൽ അറിയപ്പെടുന്ന സംഘമാണ് നടിയെ തട്ടിക്കൊണ്ടു പോകുന്നതിനു ചുക്കാൻ പിടിച്ച സംഘം. ഇതിലെ പ്രധാനിയാണ് വടിവാൾ സലിം, കൊച്ചിയിലെ സിനിമാ മേഖല കേന്ദ്രീകരിച്ചാണ് തമ്മനം കൊട്ടേഷൻ സംഘത്തിന്റെ പ്രവർത്തനമെങ്കിലും വൻകിടക്കാരായ മുതലാളിമാർക്കും രാഷ്ട്രീയക്കാർക്കും ഇഷ്ടക്കാരായിരുന്നു പൾസർ സുനിയുടെ നേതൃത്വത്തിലെ ഈ സംഘം. ആലപ്പുഴ ക്വട്ടേഷൻ ഗ്രൂപ്പു വഴിയാണ് തമ്മനം കൊട്ടേഷൻ സംഘത്തിന്റെ ഉദയം. പൾസർ സുനിയും വടിവാൾ സലിമും ഗൂഢാലോചനയിലെ മുഖ്യ പങ്കാളികളാണ്. അതുകൊണ്ട് തന്നെ ഇതിന്റെ വിശദാംശങ്ങൾ സലിമിനും അറിയാം. അതുകൊണ്ടാണ് സലിമിന്റെ മൊഴി നിർണ്ണായകമാകുന്നത്. മൊഴിയും തെളിവുകളും അന്വേഷണ സംഘം ഇപ്പോഴും പരിശോധിക്കുകയാണ്.
തെളിവുകൾ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. അടുത്ത ബന്ധുവഴി പ്രതി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കോടതിയിൽ ജാമ്യാപേക്ഷ വരുമ്പോൾ പ്രോസിക്യൂഷൻ എതിർക്കാതിരിക്കുന്നതിനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് ആദ്യം കണ്ടത്. എന്നാൽ, പ്രതി പിന്നീടു കൈമാറിയ രഹസ്യവിവരങ്ങൾ പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് അന്വേഷണസംഘം നിയമോപദേശം തേടിയത്. അന്വേഷണസംഘത്തിനു നിർണായക തെളിവുകൾ കൈമാറുന്ന പ്രതികളെ പ്രഥമവിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്ത ശേഷവും പ്രതിപട്ടികയിൽ നിന്നും മാറ്റി മാപ്പുസാക്ഷിയാക്കാൻ ക്രിമിനൽ നടപടി ചട്ടം മജിസ്‌ട്രേട്ടിനെ അധികാരപ്പെടുത്തുന്നുണ്ട് (സിആർപിസി 306). അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ ബിജു പൗലോസാണ് ഈ തെളിവുകൾ പരിശോധിച്ച് അന്തിമ നിഗമനത്തിൽ എത്തിയത്.
ദിലീപിനെ കുടുക്കാൻ ഇവർ ഒരുക്കിയ കെണിയാണ് കേസെന്നും മാർട്ടിൻ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർട്ടിൻ. താനുൾപ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫൽറ്റും ഒടിയനിലെ വേഷവുമെന്നും മാർട്ടിൻ പറഞ്ഞു. കോടതിയിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാർട്ടിൻ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഏതൊക്കെ രേഖകൾ നൽകാനാകുമെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ 11-ന് ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിനിടെയാ നിർണ്ണായകമായ പല വഴിത്തിരിവും കേസിലുണ്ടാകുന്നത്.
ബുധനാഴ്ച വിചാരണ നടപടിക്കിടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ പൾസർ സുനി, മാർട്ടിൻ എന്നിവരുടെ ജാമ്യാപേക്ഷയിലും 11-ന് വിധി പറയും. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഒഴികെ ഏതൊക്കെ രേഖകൾ നൽകാമെന്ന് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും രേഖകൾ നൽകാനാവില്ലെങ്കിൽ അതിന്റെ കാരണം ബോധിപ്പിക്കണം. ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ വാദത്തിനിടെയാണ് സെഷൻസ് കോടതി ഇപ്പോൾ പ്രോസിക്യൂഷന്റെ നിലപാട് അറിയിക്കണമെന്ന് നിർദ്ദേശിച്ചത്. കേസിന്റെ വിചാരണ നടപടി കഴിഞ്ഞ 14-നാണ് തുടങ്ങിയത്. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ