കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ 'വിഐപി' യെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്ന് റിപ്പോർട്ട് വിഐപിയുടെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുകയാണെന്നാണ് സൂചന. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ഏറെ സംശയങ്ങളുണ്ട്. അതിനിടെയാണ് പൊലീസ് അന്വേഷണത്തിലേക്ക് കടക്കുന്നത്.

ശബ്ദരേഖയിലെ പരിശോധന നിർണ്ണായകമാകും. ഇതിനായി രഹസ്യാന്വേഷണ വിഭാഗം ശബ്ദ സാമ്പിളുകൾ ശേഖരിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അനൗദ്യോഗികമായി പൊലീസ്. കോടതിയുടെ അനുമതി കിട്ടിയാൽ പ്രത്യേക സംഘത്തെ നിയോഗിക്കും. നിലവിൽ ഡിവൈഎസ് പിയായ ബൈജു പൗലോസിനെ തന്നെ അന്വേഷണം ഏൽപ്പിക്കാനാണ് സാധ്യത. പുനരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ജാമ്യം റദ്ദാക്കാനും ശ്രമിക്കും.

ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.കേസിൽ ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ ആക്രമത്തിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചുവെന്നും ഒരു വിഐപിയാണ് ഇതെത്തിച്ചത്. വീഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാൽ ലാൽ മീഡിയയിൽ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തിയെന്നുമായിരുന്നു ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയത്.

ഇതിനൊപ്പം ചില ശബ്ദ സന്ദേശങ്ങളും പുറത്തു വിട്ടു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതിയിൽ കേസ് വീണ്ടും പ്രോസിക്യൂഷൻ എത്തിക്കുന്നത്. കേസിലെ പ്രോസിക്യൂട്ടർ രാജി വയ്ക്കുകയും ചെയ്ത സാഹചര്യമുണ്ട്. അതിനിടെ കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി ജനുവരി നാലിനാണ് കോടതി പരിഗണിക്കുക. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നേരത്തെ രാജിവെച്ചിരുന്നു.

സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങൾ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വിഎൻ അനിൽ കുമാർ രാജി വെച്ചത്. കേസിൽ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനിൽകുമാർ. മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുകേശനും സമാന സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ പദവി ഒഴിഞ്ഞത്.

സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങൾ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് രാജി. കോടതിയുടെ പ്രതികൂല നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.