കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ തേടി ദിലീപ് വീണ്ടും കോടതിയിൽ. നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട് ദിലീപ് ഹർജി നൽകി. വിചാരണ കോടതിയിൽ ദിലീപ് പുതിയ ഹർജി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ലക്ഷ്യമിട്ടാണ് പുതിയ ഹർജി. അതിനിടെ ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിട്ടു

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ നിലപാട്. ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ദിലീപ് വിചാരണ കോടതിയിലെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിൽ ചുമത്തിയ ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.

സംവിധായകന്റെ ബാലചന്ദ്രകുമാറിന്റെ മൊഴി അടക്കം പരിശോധിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്നലത്തെ റെയ്ഡ് എന്തിനു വേണ്ടിയാണെന്ന സംശയം പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു. സെർച്ച് വാറന്റ് ഉണ്ടായിരുന്നില്ലേ എന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. ദിലീപിന്റെ മുൻകൂർജാമ്യത്തെ കോടതിയിൽ ക്രൈം ബ്രാഞ്ച് എതിർക്കുകയാണ്. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി നീളുമ്പോൾ ദിലീപിന്റെ അറസ്റ്റും വൈകിപ്പിക്കും.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചയ്ക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിന്റെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോൾ, ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കും. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് തന്നെ കോടതിയിൽ ഹാജരായി. ദിലീപിന് വേണ്ടി ബി രാമൻപിള്ളയും കോടതിയിൽ എത്തി. 

അതിനിടെ, ദിലീപിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന അവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ദിലീപുമായി ബന്ധപ്പെട്ട മൂന്ന് കേന്ദ്രങ്ങളിലായിരുന്നു വ്യാഴാഴ്ച പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 9 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ 4 ഫോണും. 2 പെൻഡ്രൈവും ,2 ടാബും, 1 ഹാർഡ് ഡിസ്‌ക്കും ഉൾപ്പെടെയാണ് പിടിച്ചെടുത്തത് എന്നാണ് വിവരം.

രാവിലെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച കോടതി ഉച്ചയ്ക്ക് ഒന്നേ മുക്കാലിലേക്ക് മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളകഥ ആണെന്നും ഹർജിയിൽ പറയുന്നു.

ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹർജിയിലെ പ്രധാന ആരോപണം. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ദിലീപിന്റെ അറസ്റ്റ് ഇന്നുണ്ടാകാനുള്ള സാധ്യതയുണ്ട്. മറിച്ചാണെങ്കിൽ ദിലീപിന് താത്കാലിക ആശ്വാസമാകും.