- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണവും സ്വാധീനവും കൗശലവുമുള്ള പ്രതികൾ; അവർക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്; സത്യം തെളിയിക്കാൻ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ നിർണ്ണായകമെന്നും പ്രോസിക്യൂഷൻ; ഫോൺ കൈമാറാത്തതും ആയുധമാക്കും; ഇന്നും നടന് നിർണ്ണായകം
കൊച്ചി: ദിലീപിന് ഇന്നും നിർണ്ണായകം. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ടും നൽകും. ഈ റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ അത് ദിലീപിന് തിരിച്ചടിയാകും.
നേരത്തേ ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് വിദഗ്ധനു നൽകിയെന്ന് നടൻ ദിലീപ്. സംവിധായകൻ ബാലചന്ദ്രകുമാർ അയച്ച സന്ദേശങ്ങൾ വീണ്ടെടുക്കാനാണു ഫോൺ നൽകിയത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കിട്ടും. ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാം. ഫോൺ ഹാജരാക്കാൻ നോട്ടിസ് നൽകിയതു നിയമപരമല്ല. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കിയതാണെന്നും ദിലീപ് പറയുന്നു. എന്നാൽ ഫോൺ നൽകാത്തത് അന്വേഷണവുമായുള്ള നിസ്സഹകരണമാണെന്ന് കോടതിയും നിലപാട് എടുക്കുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം. ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയുമെന്നും ദിലീപ് അവകാശപ്പെട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ മൊബൈൽ ഫോൺ നൽകാത്തതും പരാമർശിക്കും. റിപ്പോർട്ട് പരിഗണിച്ച ശേഷം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കും.
ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിർണായകമാണ് അന്വേഷണ പുരോഗതി റിപ്പോർട്ട്. 3 ദിവസം, 36 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും. മൊബൈൽ ഫോൺ നൽകാത്തത് ദിലീപ് അന്വേഷണവുമായി സഹകരിക്കാത്തതിന് തെളിവായി പ്രോസിക്യൂഷൻ ചർച്ചയാക്കും. എന്നാൽ പൊലീസ് ഗൂഢാലോചന ചർച്ചയാക്കി ജാമ്യം നേടിയെടുക്കാനാണ് ദിലീപിന്റെ ശ്രമം.
പരസ്പരമുള്ള സംസാരത്തിനപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും സംഘവും ശ്രമം നടത്തിയെന്നു തെളിയിക്കാനായാൽ മുൻകൂർ ജാമ്യം തള്ളും. മൊഴികളിൽ വൈരുധ്യമുണ്ടെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തു കൂടുതൽ ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടിലാണു ക്രൈംബ്രാഞ്ച്.
നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെ ആറ് പ്രതികളാണുള്ളത്. ഇതിൽ ദിലീപും സഹോദരൻഅ നൂപും സഹോദരി ഭർത്താവ് സുരാജും ,ബന്ധു അപ്പുവും സുഹ്യത്ത് ബൈജുവിനേയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വോഷണ സംഘം ചോദ്യം ചെയ്തത്. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷം അതിന്റെ വിശദാംശങ്ങൾ പരിശോധിച്ച് മുൻകൂർ ജമ്യാപേക്ഷയിൽ വിധിപറയാമെന്നാണ് ജസ്റ്റിസ്. പി ഗോപിനാഥ് തീരുമാനമെടുത്തത്.
ഇത് പ്രകാരം പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്നും ലഭിച്ച മുഴുവൻ വിവരങ്ങളും ഹൈക്കോടതിക്ക് കൈമാറും. മുൻകൂർ ജാമ്യം നൽകരുതെന്നും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നുമാണ് പോസിക്യൂഷന്‌റെ നിലപാട്. ചോദ്യം ചെയ്യലിൽ പ്രതികൾക്കെതിരെ ഗുരുതരമായ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വോഷണ സംഘം പറയുന്നത്.
നടിയെ ആക്രമിച്ച കേസില് അറസ്റ്റ് ചെയ്ത് റോഡിലൂടെ നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന ശാപവാക്കുകള്പ്പുറം ഗൂഢാലോചന എന്ന ആരോപണം വെറും കെട്ടുകഥയാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ പണവും സ്വാധീനവും കൗശലവുമുള്ളവരുമാണ് പ്രതികളെന്നും അവർക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും ദിലീപിന്റെ സുഹ്യത്തായ ശരത്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ശരത്തിന്റെ ഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ