- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരയെ മോശക്കാരിയാക്കി കേസ് ദുർബ്ബലമാക്കാൻ ഗൂഡ നീക്കം; തെളിവ് കിട്ടിയാൽ നടന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും; ദിലീപിനെതിരെ വീണ്ടും നിലപാട് കടുപ്പിക്കാൻ പൊലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയെ അപമാനിച്ച് കേസ് ദുർബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പൊലീസ്. ഈ സാഹചര്യത്തിൽ പ്രതിയായ നടൻ ദിലീപിനെതിരേ നിലപാട് കടുപ്പിക്കും. ആവശ്യമെങ്കിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് ശ്രമിക്കും. ദിലീപ് ഫാൻസുകാരുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഇരയെ അപമാനിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും പകർപ്പുകൾ നൽകണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാകും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. ദൃശ്യങ്ങൾ ചോരാൻ സാധ്യയുണ്ടെന്നും വിശദീകരിക്കും. ഇരയുടെ ജീവതത്തെ തകർക്കാനാണ് ശ്രമം നടക്കുന്നുണ്ട്. ഇതിന് വേണ്ടി പലവിധ കഥകൾ ചമയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ആവശ്യങ്ങൾ അംഗീകരിക്കരുതെന്നും അങ്കമാലി കോടതിയെ പൊലീസ് അറിയിക്കും. ഹർജിയിൽ മറുപടിനൽകാൻ കൂടുതൽ സമയം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചേക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികതയെപ്പറ്റി ദിലീപ് ഹർജിയിൽ ഉന്നയിച്ച സംശയങ്ങളും ഗ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയെ അപമാനിച്ച് കേസ് ദുർബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പൊലീസ്. ഈ സാഹചര്യത്തിൽ പ്രതിയായ നടൻ ദിലീപിനെതിരേ നിലപാട് കടുപ്പിക്കും. ആവശ്യമെങ്കിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് ശ്രമിക്കും. ദിലീപ് ഫാൻസുകാരുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഇരയെ അപമാനിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും പകർപ്പുകൾ നൽകണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാകും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. ദൃശ്യങ്ങൾ ചോരാൻ സാധ്യയുണ്ടെന്നും വിശദീകരിക്കും.
ഇരയുടെ ജീവതത്തെ തകർക്കാനാണ് ശ്രമം നടക്കുന്നുണ്ട്. ഇതിന് വേണ്ടി പലവിധ കഥകൾ ചമയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ആവശ്യങ്ങൾ അംഗീകരിക്കരുതെന്നും അങ്കമാലി കോടതിയെ പൊലീസ് അറിയിക്കും. ഹർജിയിൽ മറുപടിനൽകാൻ കൂടുതൽ സമയം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചേക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികതയെപ്പറ്റി ദിലീപ് ഹർജിയിൽ ഉന്നയിച്ച സംശയങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. ശാസ്ത്രീയമായി തന്നെ ദിലീപിന്റെ ഈ വാദം പൊളിക്കാൻ പൊലീസ് ശ്രമിക്കും.