- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോ കോപ്പിയെടുക്കാൻ കൊണ്ടു പോയപ്പോൾ അത്യാധൂനിക ഇല്കട്രോണിക് സംവിധാനം ഉപയോഗിച്ച് കുറ്റപത്രം മാധ്യമങ്ങൾ പകർത്തിയെന്ന് പൊലീസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായത് ഗൗരവ വീഴ്ചയെന്ന് നിരീക്ഷിച്ച് കോടതി; മാധ്യമങ്ങൾ കേസിന് അമിത പ്രാധാന്യം നൽകുന്നത് നീതി നിഷേധമുണ്ടാക്കുമെന്നും വിലയിരുത്തൽ; ബൈജു പൗലോസിന് താക്കിത് നൽകി നടപടിയും അവസാനിപ്പിച്ചു; ദിലീപിന്റെ ഹർജിയിലെ വിധിപകർപ്പ് വായിക്കാം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പ്രതി ദിലീപിന്റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ താക്കീത് ചെയ്തു. ഗുരുതരമായ പരാമർശമാണ് കോടതി നടത്തിയിരിക്കുന്നത്. ഈ വിധിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് കിട്ടി. കുറ്റപത്രവും അനുബന്ധ തെളിവും ചോർന്നത് ഗൗരവാണ്. മാധ്യമങ്ങൾ കേസിന് അധിക പ്രാധാന്യം നൽകി. മാധ്യമ വിചാരണ കേസിൽ പൊതു ജനങ്ങൾക്ക് തെറ്റായ ധാരണയുണ്ടാക്കാൻ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദിലീപിന്റെ പരാതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ഒട്ടും തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ദിലീപിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും വിലയിരുത്തി. കുറ്റപത്രവും തെളിവുകളും സംരക്ഷിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഫോട്ടോ കോപ്പി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പ്രതി ദിലീപിന്റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ താക്കീത് ചെയ്തു. ഗുരുതരമായ പരാമർശമാണ് കോടതി നടത്തിയിരിക്കുന്നത്. ഈ വിധിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് കിട്ടി.
കുറ്റപത്രവും അനുബന്ധ തെളിവും ചോർന്നത് ഗൗരവാണ്. മാധ്യമങ്ങൾ കേസിന് അധിക പ്രാധാന്യം നൽകി. മാധ്യമ വിചാരണ കേസിൽ പൊതു ജനങ്ങൾക്ക് തെറ്റായ ധാരണയുണ്ടാക്കാൻ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദിലീപിന്റെ പരാതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ഒട്ടും തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ദിലീപിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും വിലയിരുത്തി.
കുറ്റപത്രവും തെളിവുകളും സംരക്ഷിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഫോട്ടോ കോപ്പിയെടുക്കാൻ കൊണ്ടു പോകുന്നതിനിടയിൽ അത്യാധുനിക ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് രേഖകൾ ചോർത്തെയെന്നാണ് പൊലീസ് പറയുന്നത്. ഏത് സാഹചര്യത്തിലായാലും തെളിവുകൾ സൂക്ഷിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിരിക്കുന്നു. ഇത് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും കോടതി പറഞ്ഞു. ഹർജിയിൽ ദിലീപ് ഉന്നയിക്കുന്ന വിഷയങ്ങൾ ന്യായമാണെന്നും വിലയിരുത്തുന്നു. മുൻ വിധിയോടെയുള്ള മാധ്യമ ചർച്ചകൾ നടനെന്ന നിലയിൽ തന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നുവെന്നാണ് ദിലീപ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.
കുറ്റപത്രത്തിൽ പറഞ്ഞ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെ സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവന്ന സംഭവത്തിൽ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. കേസിന്റെ പ്രത്യേകതകൾ പരിഗണിച്ച് അടച്ചിട്ട കോടതിയിലായിരുന്നു നടപടിക്രമങ്ങൾ. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ദിലീപിന്റെ ആവശ്യം പരിഗണിക്കുമെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ കുറ്റപത്രം ചോർന്ന സംഭവം ഗൗരവതരമാണെന്നും അതേസമയം ഇത് അന്വേഷിക്കണ്ടതില്ല എന്നുമാണ് കോടതിയുടെ പുറത്തുവന്ന റിപ്പോർട്ടിലുമുള്ളത്. കുറ്റംപത്രത്തിലെ കാര്യങ്ങൾ പുറത്തായതിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിനെ കോടതി ശാസിക്കുകയും ചെയ്തിട്ടുണ്ട്. കേസിനെ ബാധിക്കുമെന്നുള്ളതുകൊണ്ട് മാധ്യമങ്ങൾ കൂടുതൽ കാര്യങ്ങൾ ചർച്ചചെയ്യാതിരിക്കുന്നതാകും നല്ലതെന്നും കോടതി നിരീക്ഷിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കിയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അതിനിടെ, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ഇതടക്കം സുപ്രധാന രേഖകൾ നൽകാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും ഉന്നയിച്ചേക്കും. ദിലീപിന്റെ അഭിഭാഷകൻ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
നടിയെ ആക്രമിച്ച പ്രധാന പ്രതി പൾസർ സുനി സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പാണ് അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടുള്ളത്. ഇതിന്റെ ഒറിജിനൽ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. കേസിൽ നിർണായകമായേക്കാവുന്ന മൊഴിപ്പകർപ്പുകളുടെ വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.






