- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായത് ഗൗരവ വീഴ്ചയെന്ന് നിരീക്ഷിച്ച് കോടതി;ബൈജു പൗലോസിന് താക്കിത്; ദിലീപിന്റെ ഹർജിയിലെ വിധിപകർപ്പ് പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പ്രതി ദിലീപിന്റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ താക്കീത് ചെയ്തു. ഗുരുതരമായ പരാമർശമാണ് കോടതി നടത്തിയിരിക്കുന്നത്. ഈ വിധിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് കിട്ടി. കുറ്റപത്രവും അനുബന്ധ തെളിവും ചോർന്നത് ഗൗരവാണ്. മാധ്യമങ്ങൾ കേസിന് അധിക പ്രാധാന്യം നൽകി. മാധ്യമ വിചാരണ കേസിൽ പൊതു ജനങ്ങൾക്ക് തെറ്റായ ധാരണയുണ്ടാക്കാൻ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദിലീപിന്റെ പരാതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ഒട്ടും തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ദിലീപിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും വിലയിരുത്തി.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പ്രതി ദിലീപിന്റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ താക്കീത് ചെയ്തു. ഗുരുതരമായ പരാമർശമാണ് കോടതി നടത്തിയിരിക്കുന്നത്. ഈ വിധിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് കിട്ടി.
കുറ്റപത്രവും അനുബന്ധ തെളിവും ചോർന്നത് ഗൗരവാണ്. മാധ്യമങ്ങൾ കേസിന് അധിക പ്രാധാന്യം നൽകി. മാധ്യമ വിചാരണ കേസിൽ പൊതു ജനങ്ങൾക്ക് തെറ്റായ ധാരണയുണ്ടാക്കാൻ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദിലീപിന്റെ പരാതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ഒട്ടും തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ദിലീപിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും വിലയിരുത്തി.