- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നും ഇന്നും നടിക്കുള്ളത് കുറ്റവാളികൾ ശിക്ഷക്കപ്പെടണമെന്ന ഒറ്റ നിലപാട്; പിടിച്ചെടുത്ത എഡിറ്റ് ചെയ്ത പീഡന ദൃശ്യങ്ങൾ നടി കണ്ടത് കടുത്ത മാനസിക സമ്മർദ്ദത്തെ അവഗണിച്ച്; ദൃശ്യങ്ങളിൽ കാണുന്നത് തന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന നടിയുടെ സത്യവാങ്മൂലം അതീവ നിർണ്ണായകമായി; മൊബൈൽ ഫോൺ കിട്ടാത്തതിലെ പോരായ്മ കറക്ട് ചെയ്തെന്ന് മറുനാടനോട് പറഞ്ഞ് ആക്ഷൻ ഹീറോ ബൈജു പൗലോസും; വമ്പൻ സ്രാവിനെ കുടുക്കാത്തതെന്ത്?
കൊച്ചി: പ്രതികൾക്ക് കുടുക്കും വിധത്തിലേക്ക് കേസ് നടപടികൾ പുരോഗമിച്ചതിന് പിന്നിലെ പ്രധാന ചാലക ശക്തി നടി തന്നെ. അന്നും ഇന്നും അവർ ഉറച്ച നിലപാടിലാണ്. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം. ആക്രമണത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇത് കേസിനെ ബാധിക്കില്ലങ്കിലും ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക നില നിൽക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. അതില്ലെങ്കിലും കേസിൽ പ്രതികൾ ശിക്ഷക്കപ്പെടുമെന്ന് തന്നെയാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ഏറെ വിവാദങ്ങൾ ഉയർത്തുകയും നടൻ ദിലീപ് അറസ്റ്റിലാവുകയും ചെയ്ത നടി ആക്രണ കേസ് ഒരു വർഷമെത്തുമ്പോൾ പിന്നാമ്പുറത്തേക്കുറിച്ച് അന്വേഷക സംഘം പങ്കുവയ്ക്കുന്ന പ്രധാന വിവരങ്ങൾ ഇങ്ങനെയാണ്. കേസിലെ മുഖ്യപ്രതിയായ പൾസർസുനി വാഹനത്തിനുള്ളിൽ നടിയെ ഉപദ്രവിക്കുന്നിന്റെ ഒറിജിനൽ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഇനിയും പൊലീസിന് ലഭിച്ചിട്ടില്ല. കേസിന്റെ മുഖ്യവീഴ്ചയായി പ്രതിഭാഗം ചൂണ്ടികാണിക്കുന്നതും ഇതുതന്നെ. എന്നാൽ ഇ
കൊച്ചി: പ്രതികൾക്ക് കുടുക്കും വിധത്തിലേക്ക് കേസ് നടപടികൾ പുരോഗമിച്ചതിന് പിന്നിലെ പ്രധാന ചാലക ശക്തി നടി തന്നെ. അന്നും ഇന്നും അവർ ഉറച്ച നിലപാടിലാണ്. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം. ആക്രമണത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇത് കേസിനെ ബാധിക്കില്ലങ്കിലും ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക നില നിൽക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. അതില്ലെങ്കിലും കേസിൽ പ്രതികൾ ശിക്ഷക്കപ്പെടുമെന്ന് തന്നെയാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
ഏറെ വിവാദങ്ങൾ ഉയർത്തുകയും നടൻ ദിലീപ് അറസ്റ്റിലാവുകയും ചെയ്ത നടി ആക്രണ കേസ് ഒരു വർഷമെത്തുമ്പോൾ പിന്നാമ്പുറത്തേക്കുറിച്ച് അന്വേഷക സംഘം പങ്കുവയ്ക്കുന്ന പ്രധാന വിവരങ്ങൾ ഇങ്ങനെയാണ്. കേസിലെ മുഖ്യപ്രതിയായ പൾസർസുനി വാഹനത്തിനുള്ളിൽ നടിയെ ഉപദ്രവിക്കുന്നിന്റെ ഒറിജിനൽ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഇനിയും പൊലീസിന് ലഭിച്ചിട്ടില്ല. കേസിന്റെ മുഖ്യവീഴ്ചയായി പ്രതിഭാഗം ചൂണ്ടികാണിക്കുന്നതും ഇതുതന്നെ. എന്നാൽ ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം' കറക്ട് ' ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുംമ്പാവൂർ സി ഐ ബൈജു പൗലോസ് മറുനാടനുമായി പങ്കുവച്ച വിവരം. രണ്ടര മിനിറ്റ് ദൃശ്യങ്ങൾ പൊലീസിന് കിട്ടിയതാണ് നിർണ്ണായകമായത്.
അപ്പോഴും ചിത്രികരിച്ച മൊബൈൽ കിട്ടാത്തത് പ്രശ്‌നമായി തുടർന്നു. ഈ വിഷയം എങ്ങിനെ പരിഹരിക്കും എന്നതായിരുന്നു കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണ സംഘം നേരിട്ട പ്രധാന വെല്ലുവിളി. നടിയുടെ പിന്തുണ ഇക്കാര്യത്തിൽ ഇക്കൂട്ടർക്ക് തുണയായി. പൊലീസ് ശേഖരിച്ച ആക്രമണ ദൃശ്യങ്ങൾ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കിടയിലും നടി പൂർണ്ണമായും കണ്ടു. ദൃശ്യങ്ങളിൽ കാണുന്നത് തന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നടി സത്യവാങ് മൂലത്തിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. കുറ്റകൃത്യം തെളിയിക്കപ്പെടുന്നതിൽ നടിയുടെ ഈ സത്യവാങ് മൂലം കേസിൽ നിർണ്ണായക ഘടമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഏ ഡി ജി പി ബിന്ധ്യയുടെ നിർദ്ദേശങ്ങളും ഇടപെടലുകളും മേലുദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിൻതുണയും സഹപ്രവർത്തകരുടെ അർപ്പണ മനോഭാവവുമാണ് കേസിന്റെ നാൾവഴികളിൽ മുതൽകൂട്ടായതെന്നാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് വിശദീകരിക്കുന്നു.
കോടതി ഇടപെടലുകളിലൂടെ അന്വേഷണം തടസപ്പെടുത്തതിന് പ്രതികൾ നടത്തിയ നീക്കം കുറിക്ക് കൊള്ളുന്ന മറുപടികളിലൂടെ തകർക്കാനായത് തങ്ങളുടെ നേട്ടമായി തന്നെയാണ് അന്വേഷക സംഘം വിലയിരുത്തുന്നത്. കോടതി കേസുകളിൽ മറുപിടി തയ്യാറാക്കാനും അന്വേഷിച്ച് തെളിവുകൾ ശേഖരിക്കുന്നതിനും ഏറെ സമയം നഷ്ടമായെന്നും ഇല്ലങ്കിൽ ഒരു പക്ഷെ മാസങ്ങൾക്ക് മുമ്പേ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമായിരുന്നു എന്നും അന്വേഷക സംഘാംഗങ്ങൾ മറുനാടനോട് ചൂണ്ടിക്കാട്ടി.
കേസിൽ മൂന്നാം ഘട്ട അന്വേഷണം നടത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അതിപ്പോൾ നടക്കുന്നില്ല. പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ നിലവിലില്ല. സംഘത്തിലുണ്ടായിരുന്ന എല്ലാവർക്കും മറ്റ് ചുമതലകൾ ലഭിച്ചു. എഡിജിപി സന്ധ്യയേയും ചുമതലയിൽ നിന്ന് മാറ്റി. ഇതോടെ വമ്പൻ സ്രാവിനെ തേടിയുള്ള അന്വേഷണം തീർന്നു. അപ്പോഴും സിഐ ബൈജു പൗലോസ് ചില തുടരന്വേഷണങ്ങൾ നടത്തുന്നുമുണ്ട്. ഇത് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള ഇടപെടലാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിൽ നടി ആക്രമണത്തിനിരയായത്. കേസിൽ നടൻ ദിലീപ് അടക്കം 12 പ്രതികളാണുള്ളത്. മുഖ്യപ്രതി പൾസർ സുനി അടക്കം ഏഴു പേർക്കെതിരെ ആദ്യ കുറ്റപത്രും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ദിലീപ് അടക്കമുള്ള മറ്റ് പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രത്തിവുമാണ് സമർപ്പിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടത്തിൽ ഗൂഢാലോചനയുണ്ടെന്ന് സിനിമാ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ നടി മഞ്ജു വാര്യർ നടത്തിയ വെളിപ്പെടുത്തലിലാണ് ഗൂഢാലോചന കേസിൽ ആന്വേഷണം ആരംഭിച്ചത്. കേസിലെ വിചാരണ വൈകാതെ ആരംഭിക്കാനിരിക്കേ വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് നടി് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹൈക്കോടതിയെ സമീപിച്ചേക്കും.
നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നിഷേധിച്ചിരുന്നു. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും സാക്ഷിമൊഴികളും അടക്കമുള്ളവ കോടഡതി ദിലീപിന് കൈമാറിയിരുന്നു. വീഡിയോ ദൃശ്യം ദിലീപിന് നൽകിയാൽ അത് പുറത്തുപോകാൻ സാധ്യതയുണ്ടെന്നും ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പൊലീസ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു.
കേസിൽ ജൂലായ് ആദ്യവാരം അറസ്റ്റിലായ ദിലീപിന് 85 ദിവസങ്ങൾക്കു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും നാലു തവണ നിഷേധിച്ച ശേഷമാണ് അഞ്ചാമത്തെ അപേക്ഷയിൽ ഹൈക്കോടതി കനിഞ്ഞത്.