- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടി; ഗൂഢാലോചനയിൽ പലരും പങ്കാളികൾ; കൃത്യം നടത്താൻ കോടികൾ വാഗ്ദാനം ചെയ്തു; ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധം; എല്ലാം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയല്ല...തല്ലിക്കൊല്ലും: പൾസർ സുനി നടന് അയച്ച കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെട്ടിലാക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവരുന്നു. നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്നാണ് കേസിലെ മുഖ്യ പ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ വെളിപ്പെടുത്തൽ. പൾസർ സുനിയുടെ അമ്മയാണ് ഈ വിവരം പുറത്തുവിട്ടത്. റിപ്പോർട്ടർ ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
നടിയെ ആക്രമിച്ച കേസിൽ 2015 മുതൽ ഗുഢാലോചന നടന്നു. ഗുഡാലോചനയിൽ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താൻ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗ്ദാനം ചെയ്തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവിൽ കഴിയുമ്പോൾ കൊലപെടുത്താൻ ശ്രമം നടന്നു. ജയിലിൽ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞില്ലെങ്കിൽ മകന്റെ ജീവൻ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പൾസർ സുനിയുടെ അമ്മ പറയുന്നു.
പൾസർ സുനിയുടെ കത്തും പുറത്ത്
പൾസർ സുനി ദിലീപിന് ചെയ്ത് എഴുതിയ കത്താണ് പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. നടൻ ദിലീപിനും അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമർശം.
കത്തിലെ പരാമർശങ്ങൾ
'അമ്മയുടെ സംഘടനയിൽ ചേട്ടൻ ഉൾപ്പെടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാൻ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകൾക്ക് നൽകണമെന്നും, പുറത്ത് വന്നാൽ എന്ന കാര്യവും. എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇതെല്ലാം ഓർത്താൽ നന്നായിരിക്കും'. എന്നുമാണ് പൾസർ സുനിയുടെ കത്തിലെ പരാമർശം.
2018 മെയ് മാസത്തിൽ എഴുതിയ കത്താണ് പുറത്ത് വന്നത്. പൾസർ സുനി ഈ ഈ കത്ത് തന്റെ അമ്മയെ സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പൾസർ സുനി പറഞ്ഞതായും വിവരമുണ്ട.
കേസിൽ തന്നെ കുടുക്കിയാൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തിൽ ഭീഷണി മുഴക്കുന്നു. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്ക്കെടുത്താലും സത്യം അറിയാവുന്നവർ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തിൽ പറയുന്നു.
'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓർക്കണം. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടൻ തന്നെ തോണ്ടിയതല്ലേ,' കത്തിൽ പറയുന്നു.
'യജമാനൻ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവൽക്കാരനായതിനാലാണ്. യജമാനനോടുള്ള സ്ഹേനഹത്താൽ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാൽ ഒന്നിനും പറ്റില്ലെന്ന് കണ്ടാൽ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാൻ എല്ലാം കോടതിയിൽ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീർക്കാം.', കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സിദ്ദിഖിനെ കുറിച്ചും പരാമർശം
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തിൽ പറയുന്നത്.'അമ്മ എന്ന സംഘടന ചേട്ടൻ എന്ത് ചെയ്താലും കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഈ കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാൻ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ സിദ്ദിഖ് ഒടി നടന്നത്. അമ്മയിലെ പലർക്കും അറിയാത്ത കാര്യങ്ങൾ ചേട്ടൻ അവരുടെ കണ്ണിൽ പൊടിയിട്ടതു കൊണ്ടല്ലേ', കത്തിൽ പറയുന്നു.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാൻ അനുമതി
കേസിൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി. പ്രതി ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് മൊഴിയെടുക്കുന്നതിന് ആധാരം. രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നൽകിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. കേസിലെ പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നുമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ