- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി; എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോൾ മഞ്ജുവിനോട് ചെയ്തത് ഞാൻ ഓർക്കേണ്ടതായിരുന്നു; കേസിൽ മഞ്ജുവിന്റെയും ശ്രീകുമാര മേനോന്റെയും പേരുകൾ പറയാൻ ദിലീപ് സ്വാധീനിച്ചു; പൾസർ സുനിയുടെ കത്തിലെ ആരോപണങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, പൾസർ സുനിയുടെ കത്ത് പുറത്തുവന്നതോടെ, ദിലീപിന് എതിരായ ആരോപണങ്ങൾ കടുക്കുന്നു.കേസിൽ നടി മഞ്ജു വാര്യരെയും സംവിധായകൻ ശ്രീകുമാർ മേനോനെയു ഉൾപ്പെടുത്താൻ ദിലീപ് ശ്രമിച്ചതായി പൾസർ ദിലീപിന് അയച്ച കത്ത് ഉദ്ധരിച്ച് റിപ്പോർട്ട് ടിവി റിപ്പോർട്ട് ചെയ്യുന്നു.
കേസിലെ പ്രതികളിലൊരാളായ മാർട്ടിനെ ദിലീപിന്റെ സഹോദരൻ അനൂപ് സ്വാധീനിച്ച് മഞ്ജുവിന്റെയും ശ്രീകുമാർ മേനോന്റെയും പേര് കോടതിയിൽ പറയാൻ പറഞ്ഞതായി കത്തിൽ പറയുന്നുണ്ട്.
എന്നെ സഹായിക്കുവാനാണെങ്കിൽ അത് ചേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആവാമായിരുന്നില്ലേ? ചേട്ടന്റെ കാശ് ഞങ്ങൾക്ക് വേണ്ട. മാർട്ടിൻ പറഞ്ഞത് പോലെ ഞാൻ പറയില്ല. അനൂപ് ബാബു സാറിനെ കണ്ടതും ബാബു സാർ മാർട്ടിനോട് മഞ്ജുവിനെയും ശ്രീകുമാറിനെയും ഈ കേസിലേക്ക് ഏതെങ്കിലും തരത്തിൽ കോടതിയിൽ വിളിച്ച് പറഞ്ഞ് ഉൾപ്പെടുത്താൻ പറഞ്ഞതും മാർട്ടിൻ കോടതിയിൽ എഴുതിക്കൊടുത്തതും ഞാൻ അറിഞ്ഞു. മാർട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയിൽ പറയിപ്പിച്ചതുകൊണ്ട് എന്തെങ്കിലും നേടിയോ. ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി. എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോൾ മഞ്ജുവിനോട് ചെയ്തത് ഞാൻ ഓർക്കേണ്ടതായിരുന്നു,' കത്തിൽ പറയുന്നു.
വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങിയപ്പോൾ നൽകിയ ജാമ്യ ഹർജിയിലും ശ്രീകുമാർ മേനോനെതിരെ പരാമർശമുണ്ടായിരുന്നു. മഞ്ജു വാര്യരും, ശ്രീകുമാര മേനോനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നെങ്കിലും, പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തെറ്റിയിരുന്നു.
പൾസർ സുനിയുടെ കത്തിൽ പറയുന്നത്:
പൾസർ സുനി ദിലീപിന് ചെയ്ത് എഴുതിയ കത്താണ് പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. നടൻ ദിലീപിനും അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമർശം.
'അമ്മയുടെ സംഘടനയിൽ ചേട്ടൻ ഉൾപ്പെടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാൻ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകൾക്ക് നൽകണമെന്നും, പുറത്ത് വന്നാൽ എന്ന കാര്യവും. എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇതെല്ലാം ഓർത്താൽ നന്നായിരിക്കും'. എന്നുമാണ് പൾസർ സുനിയുടെ കത്തിലെ പരാമർശം.
2018 മെയ് മാസത്തിൽ എഴുതിയ കത്താണ് പുറത്ത് വന്നത്. പൾസർ സുനി ഈ ഈ കത്ത് തന്റെ അമ്മയെ സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പൾസർ സുനി പറഞ്ഞതായും വിവരമുണ്ട.
കേസിൽ തന്നെ കുടുക്കിയാൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തിൽ ഭീഷണി മുഴക്കുന്നു. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവർ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തിൽ പറയുന്നു.
'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓർക്കണം. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടൻ തന്നെ തോണ്ടിയതല്ലേ,' കത്തിൽ പറയുന്നു.
'യജമാനൻ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവൽക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താൽ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാൽ ഒന്നിനും പറ്റില്ലെന്ന് കണ്ടാൽ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാൻ എല്ലാം കോടതിയിൽ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീർക്കാം.', കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സിദ്ദിഖിനെ കുറിച്ചും പരാമർശം
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തിൽ പറയുന്നത്. 'അമ്മ എന്ന സംഘടന ചേട്ടൻ എന്ത് ചെയ്താലും കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഈ കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാൻ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ സിദ്ദിഖ് ഒടി നടന്നത്. അമ്മയിലെ പലർക്കും അറിയാത്ത കാര്യങ്ങൾ ചേട്ടൻ അവരുടെ കണ്ണിൽ പൊടിയിട്ടതു കൊണ്ടല്ലേ', കത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ