കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ. നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും കേസിലെ രണ്ടാം പ്രതി മാർട്ടിൻ വെളിപ്പെടുത്തിയെന്ന സൂചന. തട്ടിക്കൊണ്ടു പോകലെന്നും വാഹനമോടിച്ച രണ്ടാംപ്രതി മാർട്ടിന്റേതാണ് വെളിപ്പെടുത്തൽ. ഗൂഢാലോചന നടത്തിയത് നടിയും സുനിയും നടനും നിർമ്മാതാവുമായ ലാലും ചേർന്നായിരുന്നെന്ന് മാർട്ടിൻ പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. കേസിൽ ഇതുവരെ നടന്ന അന്വേഷണങ്ങൾ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാർട്ടിന്റെ വെളിപ്പെടുത്തിലിന്റെ വിശദാംശങ്ങൾ മംഗളം ടെലിവിഷനാണ് പുറത്തു വിട്ടിരിക്കുന്നത്.

കേസിൽ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകൾ വെളിപ്പെടുന്നതോടെ ദിലീപ് 85 ദിവസം ജയിലിൽ കിടന്ന കേസ് തകിടം മറിയുകയും നടിയെ ആക്രമിച്ചെന്ന കേസ് തന്നെ കെട്ടുകഥയാകുന്ന തരത്തിലുള്ളതാണ് വെളിപ്പെടുത്തൽ. പൾസർ സുനിക്കും നടിക്കും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാർട്ടിൻ പറയുന്നത്. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ മാർട്ടിൻ രഹസ്യ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ വമ്പൻ ട്വിസ്റ്റുണ്ടായെന്ന സൂചനകൾ പുറത്തുവരുന്നത്. നേരത്തെ ദിലീപ് ഫാൻസിന്റെ ഫെയ്‌സ് ബുക്ക് പേജായ ദിലീപ് ഓൺലൈനും മാർട്ടിന്റെ വെളിപ്പെടുത്തൽ ദിലീപിന് അനുകൂലമാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മംഗളം ടിവി നിർണ്ണായക വിവരങ്ങൾ പുറത്തു വിടുന്നത്.