- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; കുറ്റപത്രം സ്വീകരിച്ചത് സൂക്ഷ്മപരിശോധന പൂർത്തിയാക്കി സാങ്കേതിക പിഴവുകൾ പരിഹരിച്ച ശേഷം; പകർപ്പ് ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നെന്ന് വിശദീകരിച്ച് പൊലീസ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി കോടതിയിൽ സമർപ്പിച്ച കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്. സാങ്കേതിക തെറ്റുകൾ തിരുത്തിയ ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. അതിനിടെ ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങൾക്ക് ലഭിച്ചെന്ന് കാണിച്ച് ദിലീപ് നൽകിയ ഹരജിയിൽ പൊലീസിന്റെ വിശദീകരണം. സൂക്ഷ്മപരിശോധന പൂർത്തിയാക്കി സാങ്കേതിക പിഴവുകൾ പരിഹരിച്ചാണ് കുറ്റപത്രം സ്വീകരിച്ചിരിക്കുന്നത്. കേസിലെ അനുബന്ധകുറ്റപത്രമാണ് ഇപ്പോൾ അങ്കമാലി കോടതി സ്വീകരിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങൾക്ക് ലഭിച്ചെന്ന് കാണിച്ച് ദിലീപ് നൽകിയ ഹരജിയിൽ പൊലീസിന്റെ വിശദീകരണം. കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നായിരിക്കാമെന്നാണ് പൊലീസ് കോടതിയിൽ പറയുന്നത്. ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്ന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കുറ്റപത്രം ചോർത്തിയതെന്നും പൊലീസ് പറയുന്നു. കേസിലെ ആകെയുള്ള പന്ത്രണ്ട് പ്രതികളിൽ രണ്ട് പേർ മാപ്പ് സാക്ഷികളായിട്ടുണ്ട്. ബാക

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി കോടതിയിൽ സമർപ്പിച്ച കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്. സാങ്കേതിക തെറ്റുകൾ തിരുത്തിയ ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. അതിനിടെ ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങൾക്ക് ലഭിച്ചെന്ന് കാണിച്ച് ദിലീപ് നൽകിയ ഹരജിയിൽ പൊലീസിന്റെ വിശദീകരണം. സൂക്ഷ്മപരിശോധന പൂർത്തിയാക്കി സാങ്കേതിക പിഴവുകൾ പരിഹരിച്ചാണ് കുറ്റപത്രം സ്വീകരിച്ചിരിക്കുന്നത്. കേസിലെ അനുബന്ധകുറ്റപത്രമാണ് ഇപ്പോൾ അങ്കമാലി കോടതി സ്വീകരിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങൾക്ക് ലഭിച്ചെന്ന് കാണിച്ച് ദിലീപ് നൽകിയ ഹരജിയിൽ പൊലീസിന്റെ വിശദീകരണം. കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നായിരിക്കാമെന്നാണ് പൊലീസ് കോടതിയിൽ പറയുന്നത്. ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്ന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കുറ്റപത്രം ചോർത്തിയതെന്നും പൊലീസ് പറയുന്നു. കേസിലെ ആകെയുള്ള പന്ത്രണ്ട് പ്രതികളിൽ രണ്ട് പേർ മാപ്പ് സാക്ഷികളായിട്ടുണ്ട്. ബാക്കിയുള്ള പത്ത് പ്രതികൾക്ക് ഇനി സമൻസ് അയയ്ക്കും. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റുക എന്നതാണ് അടുത്ത നടപടി. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നതിനാലാണിത്.
നവംബർ 22 നാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേരെ പ്രതി ചേർത്തുകൊണ്ടുള്ള അനുബന്ധകുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 23 നാണ് കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധ കോടതി ആരംഭിച്ചത്. ആയിരത്തി അഞ്ഞൂറിലധികം പേജുകളുള്ള കുറ്റപത്രത്തിൽ മുന്നൂറിലധികം സാക്ഷികളെയും 450ലധികം തെളിവുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്നും നടിയോട് ദിലീപിന് അടങ്ങാത്ത പക ഉണ്ടായിരുന്നതായുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

