- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താണു ജീവിതത്തിൽ സംഭവിച്ചതെന്നു തുറന്നുപറഞ്ഞാൽ ഒരുപാടുപേരെ ബാധിക്കും; അച്ഛന്റെ ഒപ്പമുണ്ടാകുമെന്ന മകൾ മീനാക്ഷിയുടെ വാക്കുകൾ തകർച്ചയെ നേരിടാൻ കരുത്തേകി: ദിലീപിനു പറയാനുള്ളത്
തന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചതെന്നു തുറന്നു പറഞ്ഞാൽ പലരെയും അതു ബാധിക്കുമെന്നു ജനപ്രിയനായകൻ ദിലീപ്. ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണു നടന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ ഇതുവരെ ആരെയും താൻ ദ്രോഹിച്ചിട്ടില്ല. ആരെയും വേദനിപ്പിക്കാനായി ഒരു വാക്ക്‌പോലും എഴുതിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു. ജീവിതത്തിൽ തകർന്നുപോയ സമയത്ത് മകള
തന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചതെന്നു തുറന്നു പറഞ്ഞാൽ പലരെയും അതു ബാധിക്കുമെന്നു ജനപ്രിയനായകൻ ദിലീപ്. ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണു നടന്റെ വെളിപ്പെടുത്തൽ.
ജീവിതത്തിൽ ഇതുവരെ ആരെയും താൻ ദ്രോഹിച്ചിട്ടില്ല. ആരെയും വേദനിപ്പിക്കാനായി ഒരു വാക്ക്‌പോലും എഴുതിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
ജീവിതത്തിൽ തകർന്നുപോയ സമയത്ത് മകളുടെ വാക്കുകളാണ് എഴുന്നേറ്റ് നിൽക്കാൻ സഹായിച്ചത്. അച്ഛൻ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളു, അച്ഛന്റെ കൂടെ ഞാനുണ്ട്.. എന്ന വാക്ക് വീണു പോയ എന്നെ എഴുന്നേറ്റു നിർത്തിച്ചു. തകർന്നു പോവുന്ന ഒരുത്തന് ദൈവം പറയുന്ന പോലെയാ അതെന്നും ദിലീപ് വ്യക്തമാക്കി.
എനിക്ക് വേണമെങ്കിൽ സംസാരിക്കാം. ഞാൻ സംസാരിച്ചാൽ ഭയങ്കര കുഴപ്പമാവും. അത് ഒരുപാടു പേരെ ബാധിക്കും. അതുകൊണ്ട് ജീവിതത്തിൽ എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല.
മകൾക്ക് 15 വയസായി. ചെറിയ കുട്ടിയൊന്നുമല്ലല്ലോ. എന്റെ കൂടെ സിനിമയിൽ പല ഹീറോയിൻസും വന്ന പ്രായമാ അത്. അവളെ ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാ തിരിച്ചറിവുകളും നേർക്കാഴ്ചകളും മുന്നിലുള്ളപ്പോൾ. അതുകൊണ്ട് ജീവിതത്തിൽ ഏറ്റവും വലിയൊരു കടപ്പാട് മകളാണെങ്കിലും അവളോടാണ്. ഇനിയങ്ങോട്ട് തന്റെ ജീവിതം അവൾക്കുവേണ്ടിയാണ്.
താനനുഭവിച്ചയത്ര താഴ്‌ച്ചയും ഉയർച്ചയുമൊന്നും ആരു അനുഭവിച്ചു കാണില്ല. ഒരിക്കൽ ഇതൊക്കെ തിരിഞ്ഞ് ഒരു വരവുണ്ടെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ദിലീപ് പറഞ്ഞു.
സംഘടനയോടുള്ള ആത്മാർത്ഥത കൊണ്ടാണ് അമ്മയുടെ സിനിമ നിർമ്മിക്കാനുള്ള ധൈര്യം കിട്ടിയത്. പ്രതിസന്ധിഘട്ടത്തിൽ അമ്മ ഒപ്പം നിന്നിട്ടുണ്ട്. അന്ന് ആറു കോടി രൂപ മുടക്കിയാണ് സിനിമ നിർമ്മിച്ചത്. അത് വിജയിച്ചില്ലായിരുന്നെങ്കിൽ തന്റെ ജീവിതസമ്പാദ്യങ്ങൾ മുഴുവൻ തീരുമായിരുന്നു. പത്തുരൂപ വരുമാനമുണ്ടെങ്കിൽ 20 രൂപയുടെ ചെലവുകളുമുണ്ട്. അച്ഛന്റെ പേരിൽ നടത്തുന്ന ട്രസ്റ്റിലേക്ക് എന്റെ വരുമാനം പോരാതെ വന്നതോടെ ഇപ്പോ പുറത്തുനിന്നും സംഭാവനകൾ സ്വീകരിച്ചുതുടങ്ങിയെന്നും ദിലീപ് പറയുന്നു.
എനിക്കുവേണ്ടി ഇടയ്ക്ക് ദൈവം എടുത്തുപൊക്കി ഒരു അടിയുണ്ട്, ഒരു സിക്‌സർ. അങ്ങനെയൊരു സിക്‌സറാണ് ടൂ കൺട്രീസ്. അല്ലാതെ നമ്മളടിച്ച അടിയല്ല. പിന്നെ ഈ സിനിമ എനിക്കും ഷാഫിക്കും റാഫിക്കും രഞ്ജിത്തിനുമെല്ലാം ആവശ്യം തന്നെയായിരുന്നു. ആ ആവശ്യം ദൈവത്തിന് നന്നായിട്ടറിയാം.
കഴിഞ്ഞ രണ്ടര വർഷക്കാലം എനിക്ക് പരീക്ഷണകാലമായിരുന്നു. ഒരുപാട് വിഷയങ്ങൾ. ആ സമയത്താണ് ഞാൻ മായാമോഹിനിയും മൈബോസുമൊക്കെ ചെയ്യുന്നത്. പിന്നെ റിങ് മാസ്റ്റർ. അതിനുശേഷം റിയലിസ്റ്റിക്ക് അപ്രോച്ചുള്ള സിനിമയായിരുന്നു ഏഴു സുന്ദര രാത്രികൾ. പക്ഷേ, എന്നിൽ നിന്ന് ആളുകൾ പ്രതീക്ഷിച്ച കോമഡിയൊന്നും അതിൽ കിട്ടിയില്ല. പിന്നെ ശൃംഗാരവേലൻ, അതിനുശേഷം നേരത്തേ ചെയ്തുവച്ച രണ്ടു വർഷം പഴക്കമുള്ള നാടോടി മന്നൻ. അതോടെ ഒരു കൊല്ലത്തിലെ സിനിമകളെല്ലാം ഒരുപോലെയായിപ്പോയി.
മോളുടെ കാര്യത്തിൽ ഉത്തരവാദിത്വം കൂടിയെന്നും ദിലീപ് പറയുന്നു. അവൾ എന്റെ നല്ല ഫ്രണ്ടാണ്. ഒരു അമ്മയോടു പറയുന്നതുപോലെ കാര്യങ്ങൾ ഓപ്പണായിട്ട് ഷെയർ ചെയ്യാറുണ്ട്. നമ്മുടെയൊക്കെ ചെറുപ്പത്തിൽ അച്ഛനോടും അമ്മയൊടും അങ്ങനെ പറയില്ല. ഭയമാണ്. ആ ഗ്യാപ് ഇന്നത്തെ ജനറേഷനില്ല. സത്യം പറഞ്ഞാൽ അത് വലിയ ഉപകാരമായി. നമുക്കും എങ്ങനെ മോളോണ് പറയും എന്ന പ്രശ്‌നമില്ല. വാക്കുകൾ ഈസിയായിട്ട് ഉപയോഗിക്കാം. എനിക്കിങ്ങനെ ഒരു പ്രോബ്ലമുണ്ട് എന്നു പറഞ്ഞാൽ അത് ഇങ്ങനെ ചെയ്താൽ മതിയെന്ന് പറയും.
ഷൂട്ട് കഴിഞ്ഞാൽ ഞാൻ ഓടി വീട്ടിലേക്ക് വരും. വൈകുന്നേരമാവുമ്പോ ഒരു വിളി വരുമല്ലോ. എവിടെയാ, എപ്പളാ എത്താ എന്ന്. അത് കേൾക്കുമ്പോ ഓടി വരും. അല്ലെങ്കിൽ രാത്രിയിൽ ഡിസ്‌കഷനും ബഹളവുമൊക്കെ ആയിരിക്കും. അതുമാറി. ഷൂട്ട് കഴിഞ്ഞാൽ നേരേ വീട്ടിലേക്ക് എന്നായി. പക്ഷേ, ഇടയ്ക്ക് അത് ജോലിയെ ബാധിക്കാൻ തുടങ്ങി. സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്നു തോന്നി. പക്ഷേ, ഇപ്പോ അതിന് കുറച്ച് മാറ്റം വന്നു. അവൾ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങി. മോള് പറയും, അതു കുഴപ്പമില്ല അച്ഛാ, അച്ഛൻ സമയമെടുത്തിട്ട് വന്നാൽ മതി. അവൾ ഒരു ടെൻഷനും എനിക്കുണ്ടാക്കിയിട്ടില്ല. ഭയങ്കര കോംപ്രമൈസിങ്ങ് മോളാണ്. അതൊരു വലിയ കാര്യമല്ലേ?- ദിലീപ് ചോദിക്കുന്നു.
ന്യൂജെനറേഷൻ സിനിമകളിൽ നായികമാർക്ക് പ്രാധാന്യം കുറവാണെന്നും ദിലീപ് പറഞ്ഞു. എന്റെ കൂടെ അഭിനയിച്ചവർ ശ്രദ്ധിക്കപ്പെട്ട നായികമാരായിരുന്നു മഞ്ജു, കാവ്യ, നവ്യ, മീര. മീര തെന്നിന്ത്യയിലെ തന്നെ നായികമാരായിരുന്നല്ലോ. നവ്യയുമായി ഒരുപാട് ഹിറ്റുകൾ ഉണ്ടായിട്ടുണ്ട്. കാവ്യയുമായിട്ടാണ് ഏറ്റവും ഹിറ്റുകൾ ഉണ്ടായത്. പിന്നെ ഭാവന, ഗോപിക.
ഒരു സുഹൃത്ത് എന്ന നിലയിൽ കാവ്യ നല്ലത് കണ്ടാൽ നല്ലത് എന്നു പറയുകയും അല്ലാത്തതിനെ വിമർശിക്കുകയും ചെയ്യാറുണ്ട്. മീരയും എന്റെ സിനിമ കണ്ടിട്ട് വിളിക്കാറുണ്ട്, നവ്യയും വിളിക്കാറുണ്ട്.
താനെപ്പോഴും ഹാപ്പിയാണെന്നും ദിലീപ് പറഞ്ഞു. ഒറ്റയ്ക്കിരിക്കുമ്പോഴല്ലേ സങ്കടങ്ങൾ ചിന്തിക്കൂ. എപ്പോഴും ചിരിച്ചിരിക്കാനും തമാശ പറയാനുമാണ് ആഗ്രഹം. ജീവിതത്തിനെ ഒരുപാട് സീരിയസ്സായി കണ്ടാൽ ചത്തുപോകുമെന്നും അഭിമുഖത്തിൽ ദിലീപ് പറയുന്നു.