- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിൽ! എന്റെ രക്തത്തിനായി ഇവിടുത്തെ മാധ്യമങ്ങൾ ദാഹിക്കുന്നു; ലക്ഷ്യം രാമലീലയേയും വരാനിരിക്കുന്ന സിനിമകളേയും പരാജയപ്പെടുത്തുക; ബ്രെയിൻ മാപ്പിങ്ങോ നാർക്കോ അനാലിസിസോ നുണ പരിശോധനയോ എന്തുമാകട്ടെ; ഞാൻ തയ്യാർ; വികാരഭരിതനായി ദിലീപ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കുമ്പോൾ വികാര നിർഭരനായി നടൻ ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നടിയെ ആക്രമിച്ച കേസിൽ നുണ പരിശോധനക്ക് വരെ താൻ തയ്യാറാണെന്ന് പറഞ്ഞു കൊണ്ടാണ് താരം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. തന്നെ പിന്തുണച്ച് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയ സലിം കുമാറിനും അജു വർഗീസിനും നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് മാധ്യമ അന്തപ്പുരങ്ങളിലാണെന്ന് ആരോപിക്കുന്നു. തന്റെ ഇമേജ് തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് മറ്റൊരു ആരോപണം. പ്രമുഖ ചാനലുകളാണെന്ന് പറഞ്ഞാണ് താരത്തിന്റെ വാക്കുകൾ. എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നിൽ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ. അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുകയാണെനന്നും താരം പറയുന്നു. ഞാൻ ചെയ്യാത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കുമ്പോൾ വികാര നിർഭരനായി നടൻ ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നടിയെ ആക്രമിച്ച കേസിൽ നുണ പരിശോധനക്ക് വരെ താൻ തയ്യാറാണെന്ന് പറഞ്ഞു കൊണ്ടാണ് താരം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. തന്നെ പിന്തുണച്ച് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയ സലിം കുമാറിനും അജു വർഗീസിനും നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് മാധ്യമ അന്തപ്പുരങ്ങളിലാണെന്ന് ആരോപിക്കുന്നു.
തന്റെ ഇമേജ് തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് മറ്റൊരു ആരോപണം. പ്രമുഖ ചാനലുകളാണെന്ന് പറഞ്ഞാണ് താരത്തിന്റെ വാക്കുകൾ. എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നിൽ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ. അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുകയാണെനന്നും താരം പറയുന്നു. ഞാൻ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കപ്പൈടുകയാണെന്നാണ് ദിലീപ് പറയുന്ന മറ്റൊരു കാര്യം. എന്റെ രക്തത്തിനായി ദാഹിക്കുന്നവരോട് പറയാനുള്ളത് തനിക്ക് ഒരു കേസിലും പങ്കില്ലെന്നാണെന്നു ദിലിപ് പറയുന്നു.
ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്. ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു, അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ. പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും, തെളിഞ്ഞും എന്റെ ഇമേജ് തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു, ഇപ്പോൾ ഈ ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും, അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നിൽ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാൻ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല,സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു,അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.
ഇന്നലെയാണ് ദിലീപിനെ പിന്തുണച്ച് നടൻ സലിം കുമാർ രംഗത്തെത്തിയത്. പൾസർ സുനിയുടെ അതിക്രമത്തിന് ഇരയായ പ്രമുഖ നടിയേയും പൾസർസുനിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാൽ എല്ലാം അവിടെ തീരുമെന്നായിരുന്നു സലിമിന്റെ അഭിപ്രായം. നടിയെ നുണപരിശോധനക്ക് വിധേയയാക്കിയാക്കിയാൽ എല്ലാ തീരുമെന്ന് സലീം കുമാർ അഭിപ്രായപ്പെട്ടിരുന്നു. സലിം കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: 'പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും...അവിടെ തീരും എല്ലാം' നടി നുണ പറയുന്നു എന്നാണ് ഇതിലൂടെ സലിം കുമാർ ഉറപ്പിക്കുന്നത്. ഇതിനെ വിമർശിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് രംഗത്തെത്തിയിരുന്നു.
ഇതെങ്ങനെയാണ് അദ്ദേഹത്തിന് ബോധ്യമായതെന്നാണ് മനോജ് ചോദിക്കുന്നത്. നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കിയാൽ എല്ലാം തീരുമെന്ന് ഉറപ്പിക്കാനുള്ള എന്തു വിവരമാണ് അദ്ദേഹത്തിന്റെ കയ്യിലുള്ളതെന്നും, വിവരം ഉണ്ടെങ്കിൽ അത് പൊലീസിന് കൈമാറേണ്ടതുമല്ലേയെന്നും മനോജ് പോസ്റ്റിൽ ചോദിക്കുന്നു.