ലയാള സിനിമയിൽ ഒരു വേറിട്ട കഥയുമായി എത്തിയ ചിത്രമാണ് മോഹൻലാൽ. മോഹൻലാൽ എന്ന നടന വിസ്മയത്തോടുള്ള ആരാധന മൂത്ത ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. മഞ്ജുവാര്യർ ആണ് ഈ ചിത്രത്തിൽ മോഹൻലാലിന്റെ കട്ട ആരാധികയായ മീനൂട്ടിയായി വേഷമിട്ടത്. ഈ സിനിമ സൂപ്പർ ഹിറ്റായി മാറിയതോടെ ഇതാ ദിലീപിന്റെ ആരാധന മൂത്ത ഒരു ആരാധകന്റെ കഥയും വെള്ളിത്തിരയിൽ ഒരുങ്ങുന്നു,

ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ദിലീപിനോടുള്ള ആരാധന മൂത്ത് സിനിമ പഠിക്കാൻ പോകുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ് നായകനായ രാമലീലയുടെ സംവിധായകനായ അരുൺ ഗോപിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചത്. അതേസമയം പുത്തൻ സിനിമ നഷ്ടപ്പെട്ടുപോയ ദിലീപിന്റെ ഇമേജ് വർദ്ധിപ്പിക്കാനുള്ള കുതന്ത്രമായി കരുതുന്നവരും കുറവല്ല. മോഹൻലാൽ എന്ന ചിത്രത്തിന് പിന്നാലെ ദിലീപിന്റെ ആരാധന പറയുന്ന സിനിമ വരുന്നതിനെ പലരും ഇങ്ങനെയാണ് നോക്കി കാണുന്നത്.

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം കാർത്തിക് രാമകൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. കാർഗോസ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.

അരുൺ ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ആരാധകർ... അവരുടെ ആർപ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നത്... അവരുടെ കൂക്കുവിളികളാണ് ഒരു താരത്തെ താഴെയിറക്കുന്നതും... കറ കളഞ്ഞ ആ സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് കൊട്ടകകളെ നിറയ്ക്കുന്നതും... സിനിമ എന്ന വ്യവസായത്തെ നിലനിർത്തുന്നതും... ഇതാ അവരിൽ ഒരാളുടെ, അല്ല നമ്മളിൽ ഒരാളുടെ കഥയുമായി... ജനപ്രിയനായകന്റെ ആരാധകന്റെ കഥയുമായി... ഒരു സിനിമ! സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ നിങ്ങൾക്കായി.. #എശൃേെഹീീസുീേെലൃ
#Firstlookposter-
All the very best dear brothers Arjun and Gokul??
Welcome new hero Karthik