- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ പിന്നിൽ നിങ്ങളാൽ വഞ്ചിക്കപ്പെട്ട ജനലക്ഷങ്ങളുണ്ട്, ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയുണ്ട്; ശ്രീലേഖയുടെ വെളിപ്പെടുത്തൽ ആഘോഷമാക്കി ദിലീപ് ഫാൻസ്; നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വറും; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോയും ദിലീപിന്റെ മാസ് ഡയലോഗുകളും
തിരുവനന്തപുരം: പലപ്പോഴും ആളുകൾ പലരെ പറ്റിയും വിധി പറയും പക്ഷെ കോടതി വിധി വേറൊന്ന് ആയിരിക്കും.യഥാർത്ഥ വിധി വരുന്നത് വരെ കാത്തിരിക്കാം ! ന്തോ ദിലീപിന്റെ കാര്യം ആണേൽ ചിലോർക്ക് ഓക്കേ വലിയ ആവേശം ആണ് ! അത് വിധി വരുമ്പോളും ഉണ്ടായാൽ മതി അന്നും ഇന്നും കൂടെ നിന്നിട്ടെ ഉള്ളു !.. ദിലീപ് കേസിൽ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദിലീപിന് പിന്തുണയർപ്പിച്ചുള്ള ഒരു കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.നടിയെ അക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്ന കോടതി ഉത്തരവ് വന്ന പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ദിലീപിന് ആശ്വാസമാകുന്നതായിരുന്നു കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിലുടെ ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ.
അപ്രതീക്ഷിതമായി കിട്ടിയ ഇ കച്ചിത്തുരമ്പ് അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുകയാണ് ദിലീപ് ഫാൻസ്.വെളിപ്പെടുത്തൽ ചർച്ചയായതോടെ ഫേസ്‌ബുക്ക് പോസ്റ്റുകളും വീഡിയോകളുമായി ദീലീപിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫാൻസ്.ദിലീപിന്റെ തന്നെ ശ്രദ്ധേയ ചിത്രങ്ങളിലെ സംഭാഷണങ്ങളും രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയത്.
രാമലീലയിലെയും കമ്മാരസംഭവത്തിലെയും ഡയലോഗുകളും രംഗങ്ങളും ചേർത്താണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.ഇതിനൊപ്പം തന്നെ ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പോസ്റ്ററുകളും പോസ്റ്റകളുമൊക്ക സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.സത്യം മറനീക്കി പുറത്ത് വരുമെന്നും ദിലീപേട്ടന് എല്ലാ പിന്തുണയും എന്ന് ഒരു വിഭാഗം പറയുമ്പോൾ ദിലീപിനെ തന്നെ പ്രതിയാക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ വെളിപ്പെടുത്തൽ എനിക്ക് വിശ്വസിക്കുമെന്നും ഫാൻസ് ചോദിക്കുന്നു.
ഇതിനൊപ്പം വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് രാഹുൽ ഈശ്വറും രംഗത്ത് വന്നിട്ടുണ്ട്.നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. നമ്പി നാരായണൻ 50 ദിവസത്തോളമാണ് ജയിലിൽ കിടന്നതെങ്കിൽ ദിലീപ് 85 ദിവസം കിടന്നു. അദ്ദേഹത്തിന്റെ കുടുംബത്തേയും കേസിലേക്ക് വലിച്ചിഴച്ചുവെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
'ജയിൽ ഡിജിപിയായിരുന്ന വ്യക്തിയാണ് ആർ ശ്രീലേഖ. ജയിലിലെ കാര്യങ്ങൾ നേരിട്ട് അറിയുന്ന വ്യക്തിയാണ്. അവരുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കേണ്ടെ ? ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണ്. കാരണം ബൈജു പൗലോസായിരുന്നല്ലോ കേസ് അന്വേഷിച്ചിരുന്നത്. വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തുവെന്ന് ഒരു ജയിൽ ഡിജിപി ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയാൽ അതിന്റെ പേരിൽ കേസെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമില്ലേ ?
നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്. അത് നമ്മൾ കാണാതിരിക്കരുത്. കേരളആ പൊലീസ് അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്'രാഹുൽ ഈശ്വർ പറയുന്നു.പൊലീസിന്റെ കൈയിൽ ഒരു തെളിവും ഇല്ലെന്നും, പൊലീസിന്റെ തെറ്റായ കാര്യങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഇതെന്നും രാഹുൽ ഈശ്വർ തുറന്നടിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണത്തിന്ററെ വിശ്വാസ്യതയെ തള്ളിപ്പറഞ്ഞ മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തേക്കും. തുടർച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെയുള്ള തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇതിന് പുറമേ ആർ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതീയ ലക്ഷ്യനടപടിക്കൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ചില കേന്ദ്രങ്ങൾ അഭിഭാഷകരുമായി സംസാരിച്ചുവരികയാണ്.കഴിഞ്ഞ ദിവസമായിരുന്നു ആർ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസിൽ ചില ആരോപണങ്ങൾ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം.
ദിലീപിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയർന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു.കൃത്യം ചെയ്ത പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പൾസർ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരൻ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരൻ ആയിരിക്കുമ്പോൾ ദിലീപ് കഷ്ടപ്പെട്ട് സെല്ലിൽ കഴിയുന്നതായി താൻ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതായും ശ്രീലേഖ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ