- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സബ് ജയിൽ മുതൽ വീടു വരെ ദിലീപുമായി അഹ്ലാദ പ്രകടനം നടത്താനുള്ള പദ്ധതി പൊളിഞ്ഞു; പ്രതിഷേധ പ്രകടനമാക്കി മാറ്റിയ ആരാധകർ ഇനി കൂടുതൽ ശക്തമായി പോരിനിറങ്ങും; സുപ്പർ താരങ്ങളുടെ മൗനം പരസ്യമായി ചർച്ച ചെയ്യാൻ ശ്രമം തുടങ്ങി ദിലീപ് ഫാൻസ് അസോസിയേഷൻ
കൊച്ചി: മമ്മൂട്ടിയുടെ സീനിയറാണ് മഞ്ചേരി ശ്രീധരൻ നായർ. ദിലീപിനെ പുറത്തിറക്കാൻ മെഗാതാരം വേണ്ടത് ചെയ്യുമെന്ന് ഫാൻസുകാർ കരുതി. മമ്മൂട്ടിക്ക് ഏത് ആവശ്യത്തിനും ഓടിയെത്തിയിരുന്നത് ദിലീപായിരുന്നു. മമ്മൂട്ടിയുടെ സ്വന്തം സാറ് തന്നെ കേസിന്റെ നടത്തിപ്പുകാരനായതോടെ ഏവരും പ്രതീക്ഷയിലുമായി. എന്നാൽ കാര്യങ്ങളൊന്നും ദിലീപിന് അനുകൂലമല്ല. അമ്പത്തിയൊന്ന് ദിവസമായി താരം ജയിലിൽ. സുപ്പർതാരങ്ങൾ ഒന്നും പറയുന്നില്ല. ദിലീപിനെ ജയിലിൽ പോയി കാണാൻ പോലും ആരും കരുതുന്നില്ല. പ്രതിസന്ധികളിൽ മലയാള സിനിമയെ രക്ഷിക്കാൻ എന്തു റിസ്‌കും എടുക്കാൻ തയ്യാറായ താരരാജാവിനോട് മമ്മൂട്ടിയും മോഹൻലാലും കാട്ടുന്നത് ശരിയല്ലെന്നാണ് ദിലീപ് ഫാൻസിന്റെ നിലപാട്. അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റും ഒന്നും മിണ്ടുന്നില്ല. അങ്ങനെ ദിലീപിന് ആരുമില്ലെന്ന തോന്നൽ ഫാൻസുകാരിൽ ശക്തമാവുകയാണ്. ഒരു ഭീഷണിയുടെ മുന്നിലും പിന്നോട്ടില്ല...ദിലീപേട്ടനെ നൂറു ശതമാനം വിശ്വാസം ആണ്.. പൊരുതി നേടുന്ന വിജയത്തിന് ആണ് മധുരം കൂടുതൽ.. എന്നും ദിലീപേട്ടനൊപ്പം-ഇതാണ് ഫാൻസുകാർ ഇപ്പോ
കൊച്ചി: മമ്മൂട്ടിയുടെ സീനിയറാണ് മഞ്ചേരി ശ്രീധരൻ നായർ. ദിലീപിനെ പുറത്തിറക്കാൻ മെഗാതാരം വേണ്ടത് ചെയ്യുമെന്ന് ഫാൻസുകാർ കരുതി. മമ്മൂട്ടിക്ക് ഏത് ആവശ്യത്തിനും ഓടിയെത്തിയിരുന്നത് ദിലീപായിരുന്നു. മമ്മൂട്ടിയുടെ സ്വന്തം സാറ് തന്നെ കേസിന്റെ നടത്തിപ്പുകാരനായതോടെ ഏവരും പ്രതീക്ഷയിലുമായി. എന്നാൽ കാര്യങ്ങളൊന്നും ദിലീപിന് അനുകൂലമല്ല. അമ്പത്തിയൊന്ന് ദിവസമായി താരം ജയിലിൽ. സുപ്പർതാരങ്ങൾ ഒന്നും പറയുന്നില്ല. ദിലീപിനെ ജയിലിൽ പോയി കാണാൻ പോലും ആരും കരുതുന്നില്ല. പ്രതിസന്ധികളിൽ മലയാള സിനിമയെ രക്ഷിക്കാൻ എന്തു റിസ്‌കും എടുക്കാൻ തയ്യാറായ താരരാജാവിനോട് മമ്മൂട്ടിയും മോഹൻലാലും കാട്ടുന്നത് ശരിയല്ലെന്നാണ് ദിലീപ് ഫാൻസിന്റെ നിലപാട്. അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റും ഒന്നും മിണ്ടുന്നില്ല. അങ്ങനെ ദിലീപിന് ആരുമില്ലെന്ന തോന്നൽ ഫാൻസുകാരിൽ ശക്തമാവുകയാണ്.
ഒരു ഭീഷണിയുടെ മുന്നിലും പിന്നോട്ടില്ല...ദിലീപേട്ടനെ നൂറു ശതമാനം വിശ്വാസം ആണ്.. പൊരുതി നേടുന്ന വിജയത്തിന് ആണ് മധുരം കൂടുതൽ.. എന്നും ദിലീപേട്ടനൊപ്പം-ഇതാണ് ഫാൻസുകാർ ഇപ്പോൾ പറയുന്നത്. ദിലീപിന് അനുകൂലമാണ് ഇന്നലത്തെ ഹൈക്കോടതി വിധിയെന്നും സോഷ്യൽ മീഡിയയിൽ ഇവർ പ്രചരിപ്പിക്കുന്നു. പതിനൊന്നു പേജുള്ള വിധിന്യായത്തിൽ ഒരിടത്തുപോലും പ്രഥമ ദൃഷ്ട്യാ യായോ അല്ലാതെയോ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി എന്ന് പറയുന്നില്ല. മറിച്ച് പ്രോസിക്കൂഷന്റെ വാദങ്ങൾ അക്കോർഡിങ് ടു പ്രോസിക്കൂഷൻ അഥവാ പ്രോസിക്കൂഷനെ ഉദ്ധരിച്ചാൽ എന്ന വാക്കുകൾ ഉപയോഗിച്ചതിന് ശേഷം മാത്രമാണ് കേസിന്റെ വിവരണങ്ങളും പ്രതിയുടെ പങ്കിനെക്കുറിച്ചും പറയുന്നത്. എന്നാൽ നമ്മുടെ മാധ്യമങ്ങൾ സൗകര്യപൂർവ്വം പ്രോസിക്കൂഷൻ ആരോപിക്കുന്നു എന്ന വാക്കിനെ അങ്ങ് മുക്കി. ഇതാ കോടതി പറയുന്നൂ എന്ന രീതിയിലാക്കി മാറ്റിയെന്നും അവർ പറയുന്നു. അതുകൊണ്ട് തന്നെ ദിലീപിന്റെ മോചനം വിദൂരമല്ലെന്നും അവർ വിശ്വസിക്കുന്നു.
ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ കയ്യിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന തെളിവുകളിൽ കൂടുതൽ ഒരു തേങ്ങയും ഇപ്പോഴും അവരുടെ കൈവശമില്ല. ജാമ്യം തള്ളിയ മുൻ വിധിയിൽ നിന്നും പ്രതിഭാഗത്തിനു അതായത് ദിലീപിന് ആശ്വാസകരമായ ഒരു വിധിയാണ് ഇപ്പോൾ വന്നിട്ടുള്ളതെന്നു നിസംശയം പറയാം. ജാമ്യം കിട്ടിയില്ലല്ലോ അപ്പൊ പ്രതിയാണല്ലോ എന്നആഘോഷിക്കുന്നവർ നിയമത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവരാണ് അവർക്കെന്റെ നല്ല നമസ്‌ക്കാരം, മുഴുവൻ വായിച്ചു വിലയിരുത്തുക, വിധിപ്പകർപ്പിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമായി ഉണ്ടെന്ന് ഫാൻസുകാർ പറയുന്നു. അവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വിധി പകർപ്പും വിലയിരുത്തലുകളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കോടതിയെ കടന്നാക്രമിക്കാതെ കരുതലോടെയാണ് ഈ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.
ഇന്നലെ ദിലീപിനെ പിന്തുണച്ച് ആരാധകർ ആലുവയിൽ ഫാൻസുകാർ പ്രകടനം നടത്തിയിരുന്നു. ആലുവ ടൗൺ ഹാളിന് മുന്നിലായിരുന്നു പ്രകടനം. ദിലീപ് അനുകൂല മുദ്രാവാക്യങ്ങളും ദിലീപിനെ പിന്തുണയ്ക്കുന്ന പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രകടനം. താര സംഘടനയായ അമ്മ മൗനം പാലിക്കുകയാണ്. അമ്മയിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ മൗനത്തിൽ നിഗൂഢതയുണ്ട്. ഒരു തെളിവ് പോലുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ആരാധകർ ആരോപിച്ചു. ദിലീപ് നിരപരാധിയാണ് അദ്ദേഹത്തോടൊപ്പം മരണം വരെ ഉണ്ടാകുമെന്നും ആരാധകർ പറഞ്ഞു. ദിലീപ് ഫാൻസ് അസോസിയേഷൻ സംസ്ഥാന നേതാവ് റിയാസ് ഖാനാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയത്. ദിലീപിന് ഇന്ന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ജാമ്യം ലഭിച്ചാൽ ആഹ്ളാദ പ്രകടനം നടത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആരാധകർ ആലുവയിൽ എത്തിയിരുന്നു.
ജാമ്യം ലഭിച്ചാൽ ആലുവ സബ് ജയിൽ മുതൽ ദിലീപിന്റെ ആലുവയിലെ വീട് വരെ റോഡ് ഷോ നടത്താനായിരുന്നു ആരാധകരുടെ തീരുമാനം. എന്നാൽ നിരാശപ്പെടുത്തുന്ന തീരുമാനമാണ് പുറത്തുവന്നത്. ഇതോടെയാണ് ആഘോഷം പ്രതിഷേധമായത്. രാമലീല റിലീസിന് മുമ്പ് തീയറ്ററുകളിൽ ദിലീപിനെ എത്തിച്ച് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ആലോചന ഉണ്ടായിരുന്നു. ഇതും ഇനി നടക്കില്ല. ഈ സാഹചര്യത്തിലാണ് മലയാള സിനിമയിലെ പ്രമുഖരുടെ മൗനത്തിലേക്ക് വിരൽ ചൂണ്ടാൻ ഫാൻസുകാർ ശ്രമം തുടങ്ങുന്നത്. സിനിമാ ലോകം ദിലീപിന് ഒരു പിന്തുണയും നൽകിയില്ലെന്നാണ് ഇവരുടെ വാദം. മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ ഗൂഢാലോചനയെ കുറിച്ചും മൗനം പാലിക്കുന്നു. ദിലീപിനെ കുടുക്കിയതാണെന്നും ഇവർ ആവർത്തിക്കുന്നു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിൽ തന്നെയാണ് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങൾ.
കേസിൽ ഇടപെടാൻ ആർക്കും കഴിയില്ല. പരിമിതികൾ ഏറെയുണ്ടെന്നാണ് ഇവരുടെ വാദം. ഹൈക്കോടതി തന്നെ ദിലീപിനെതിരെ തെളിവുണ്ടെന്ന് സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ ഇരയെ പിന്തുണയ്ക്കാനേ കഴിയൂവെന്നാണ് അവരുടെ പക്ഷം.