- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുവിനെതിരെ കൊലവിളിയുമായി സോഷ്യൽ മീഡിയയിൽ ദിലീപ് ഫാൻസ്; എന്നും എപ്പോഴുമിൽ ദിലീപിനെ പരോക്ഷമായി അപമാനിക്കുന്നുവെന്ന് ആരോപണം
മഞ്ജുവാര്യരുടെ മറ്റൊരു ചിച്രതം കൂടെ റീലീസ് ചെയ്തതോടെ മഞ്ജുവിനെതിരെ കൊലവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദീലിപ് ഫാൻസ്. സത്യൻ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴുമിൽ ദിലീപിനെ പരോക്ഷമായി അപമാനിക്കുന്നു എന്ന് പറഞ്ഞാണ് മഞ്ജുവാര്യർ ക്കെതിരെയുള്ള ദിലീപ് ആരാധകരുടെ ആക്രമണം. മഞ്ജുവിനെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾക്ക് താഴെ മാത
മഞ്ജുവാര്യരുടെ മറ്റൊരു ചിച്രതം കൂടെ റീലീസ് ചെയ്തതോടെ മഞ്ജുവിനെതിരെ കൊലവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദീലിപ് ഫാൻസ്. സത്യൻ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴുമിൽ ദിലീപിനെ പരോക്ഷമായി അപമാനിക്കുന്നു എന്ന് പറഞ്ഞാണ് മഞ്ജുവാര്യർ ക്കെതിരെയുള്ള ദിലീപ് ആരാധകരുടെ ആക്രമണം.
മഞ്ജുവിനെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾക്ക് താഴെ മാത്രമല്ല എന്നും എപ്പോഴുമെന്ന സിനിമയുടെ റിവ്യൂകളിലും വാർത്തകളിലും എല്ലാം ദിലീപ് ആരാധകർ തെറിവിളികളുമായി എത്തുന്നുണ്ട്. സിനിമയിൽ ഏറ്റവും കുറഞ്ഞത് മൂന്ന് തവണ ഭർത്താവ് ക്രൂവൽ ആയിരുന്നുവെന്ന് അഡ്വ. ദീപ (മഞ്ജു) പറയുന്നുണ്ട്. പക്ഷേ എങ്ങനെ എന്ന് ഒരു സീൻ കൊണ്ടുപോലും കാഴ്ചക്കാരെ ബോധ്യപ്പെടുത്താൻ അന്തിക്കാട് ശ്രമിക്കുന്നില്ല. നമ്മുടെ ദീപയല്ലേ (മഞ്ജുവല്ലേ) പറയുന്നത് ആസ്വാദകർ വിശ്വസിച്ചുകൊള്ളും എന്നാവും നയം. ക്ലൈമാക്‌സിലെ അഭിമുഖത്തിൽ ജീവിതത്തോടുള്ള സമീപനം ദീപയെക്കൊണ്ട് പറയിപ്പിക്കുന്നതിലെ സംഭാഷണങ്ങൾ അങ്ങേയറ്റം അരോചകമാണെന്നുമാണ് ദീലിപിന്റെ ഫാൻസിന്റെ പക്ഷം.
മുമ്പ് മഞ്ജു വാര്യരുടെ തിരിച്ചു വരവ് ആഘോഷിച്ച ഹൗ ഓൾഡ് ആർ യു' എന്ന സിനിമയിലും ദിലീപിനെ എന്ന് തോന്നിക്കാവുന്ന വ്യക്തി ജിവിതത്തിലെ എന്ന് ചൂണ്ടിക്കാണിക്കാവുന്ന ചില സംഭാഷണങ്ങളും സീനുകളും ഉണ്ടായിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. റിങ് മാസ്റ്റർ എന്ന ചിത്രത്തിൽ മഞ്ജുവിനെ അപമാനിക്കുന്ന തരത്തിൽ ദിലീപിന് വേണ്ടിയും ചില സംഭാഷണങ്ങളും രംഗങ്ങളും ഉണ്ടായതായും റിപ്പോർട്ട് വന്നിരുന്നു.