- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെമിനിച്ചികൾ ഓർത്താൽ നല്ലത്... യഥാർത്ഥ ക്വട്ടേഷൻ ഇനി കേരളം കാണാൻ കിടക്കുന്നതേ ഉള്ളൂ.. ദിലീപേട്ടൻ ഒന്നു മനസു വച്ചാൽ മതി മക്കളേ.. പിന്നെ നീയൊക്കെ ആൺപിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങൾ ആകും..! ഏട്ടൻ പുറത്തിറങ്ങിയ ആവേശത്തിൽ ആരാധകന്റെ ഭീഷണി സന്ദേശം ഇങ്ങനെ; വിവാദമായപ്പോൾ തമാശ എന്ന അർത്ഥത്തിൽ ഇട്ട പോസ്റ്റെന്ന് പറഞ്ഞ് മാപ്പിരന്ന് തടിതപ്പാൻ ശ്രമം
തിരുവനന്തപുരം: ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികൾ ഓർത്താൽ നല്ലത്... യഥാർത്ഥ ക്വട്ടേഷൻ ഇനി കേരളം കാണാൻ കിടക്കുന്നതേ ഉള്ളൂ.. ദിലീപേട്ടൻ ഒന്നു മനസു വച്ചാൽ മതി മക്കളേ.. പിന്നെ നീയൊക്കെ ആൺപിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങൾ ആകും..! നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് നടൻ ദിലീപ് ഇന്നലെ പുറത്തിറങ്ങിയപ്പോൾ ആരാധകർ വളരെ ആവേശത്തിലായിരുന്നു. വലിയ സ്വീകരണമാണ് ദിലീപിനായി അവർ ഒരുക്കി നൽകിയത്. എന്നാൽ, ആവേശക്കൂട്ടം ഇഷ്ടമില്ലാത്തവരെയെല്ലാം തെറിവിളിച്ച് രംഗത്തെത്തി. അത്തരത്തിൽ ഒരു ആരാധകൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പാണ് മുകളിൽ കണ്ടത്. ദിലീപ് ആരാധകരുടെ സോഷ്യൽ മീഡിയയിലെ ആവേശപ്രകടനം ഭീഷണിയിലേക്ക് വഴിമാറിയതായിരുന്നു ഇത്. ദിലീപിന് എതിരായി നിന്നവരെ എല്ലാം തെറിവിളിച്ചു കൊണ്ടായിരുന്നു അവരുടെ ആവേശപ്രകടനം. ഇക്കൂട്ടൽ സ്ത്രീകളെ ആക്രമിക്കണമെന്ന് പോലും ആഹ്വാനം ചെയ്തു രംഗതത്തെത്തി. ലൂസേഴ്‌സ് മീഡിയ എന്ന പേരിലുള്ള ഒരു പേജിലാണ് ദിലീപിന് എതിരെ നിന്ന ഫെമിനിസ്റ്റുകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയോടെ പോസ്റ്റിട്ടത്. ഈ പോസ്റ്റ് ശ്രദ്ധയി
തിരുവനന്തപുരം: ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികൾ ഓർത്താൽ നല്ലത്... യഥാർത്ഥ ക്വട്ടേഷൻ ഇനി കേരളം കാണാൻ കിടക്കുന്നതേ ഉള്ളൂ.. ദിലീപേട്ടൻ ഒന്നു മനസു വച്ചാൽ മതി മക്കളേ.. പിന്നെ നീയൊക്കെ ആൺപിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങൾ ആകും..! നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് നടൻ ദിലീപ് ഇന്നലെ പുറത്തിറങ്ങിയപ്പോൾ ആരാധകർ വളരെ ആവേശത്തിലായിരുന്നു. വലിയ സ്വീകരണമാണ് ദിലീപിനായി അവർ ഒരുക്കി നൽകിയത്. എന്നാൽ, ആവേശക്കൂട്ടം ഇഷ്ടമില്ലാത്തവരെയെല്ലാം തെറിവിളിച്ച് രംഗത്തെത്തി. അത്തരത്തിൽ ഒരു ആരാധകൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പാണ് മുകളിൽ കണ്ടത്.
ദിലീപ് ആരാധകരുടെ സോഷ്യൽ മീഡിയയിലെ ആവേശപ്രകടനം ഭീഷണിയിലേക്ക് വഴിമാറിയതായിരുന്നു ഇത്. ദിലീപിന് എതിരായി നിന്നവരെ എല്ലാം തെറിവിളിച്ചു കൊണ്ടായിരുന്നു അവരുടെ ആവേശപ്രകടനം. ഇക്കൂട്ടൽ സ്ത്രീകളെ ആക്രമിക്കണമെന്ന് പോലും ആഹ്വാനം ചെയ്തു രംഗതത്തെത്തി. ലൂസേഴ്‌സ് മീഡിയ എന്ന പേരിലുള്ള ഒരു പേജിലാണ് ദിലീപിന് എതിരെ നിന്ന ഫെമിനിസ്റ്റുകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയോടെ പോസ്റ്റിട്ടത്. ഈ പോസ്റ്റ് ശ്രദ്ധയിൽപെട്ടതോടെ പലരും പ്രതികരിച്ചു തുടങ്ങി. സോഷ്യൽ മീഡിയയിലെ ഭീഷണിയുടെ പേരിൽ കേസ് കൊടുക്കണമെന്നും ആഹ്വാനം ചെയ്തു ചിലർ രംഗത്തെത്തി.
ഇതോടെ ആരാധകന് കാര്യങ്ങളുടെ കിടപ്പ് പന്തിയല്ലെന്ന് ബോധ്യമായി. പോസ്റ്റ് പിൻവലിച്ച് മാപ്പിരന്നു കൊണ്ടാണ് പേജിന്റെ അഡ്‌മിൻ രംഗത്തെത്തിയത്. പോസ്റ്റിൽ ഖേദമുണ്ടെന്ന് പറഞ്ഞാണ് ഇവർ രംഗത്തെത്തിയത്. പേജ് മാനേജ് ചെയ്യുന്നത് പോസ്റ്റ് ഇട്ട വിഷ്ണു വും പേജ് അഡ്‌മിൻ അയ കിരൺ.. അഭിത് എന്നിവർ ആണ് ഉള്ളത്. പെട്ടന്ന് ഒരു തമാശ എന്ന അർത്ഥത്തിൽ ഒരുപാട് ആൾക്കാരെ വേദനിപ്പിച്ചു കൊണ്ടുള്ള ആ പോസ്റ്റ് ഇട്ടതിൽ ഞങ്ങൾ നിർവ്യാജ്യം ഖേദിക്കുന്നു എന്നു കാണിച്ച് ഇവർ മറുപടി പോസ്റ്റുമിട്ടു.
മാപ്പു പറഞ്ഞു കൊണ്ട് ഇവർ വ്യക്തമാക്കിയത് ഇങ്ങനെ: അത് ഞങ്ങളുടെ അഡ്‌മിൻ വിഷ്ണു സർക്കാസം എന്ന നിലയ്ക്ക് ഇട്ട് പോസ്റ്റ് ആയിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിൽ ആയതിനാൽ അവനെ പേജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.. എല്ലാരോടും മാപ്പ്... തെറ്റിദ്ധരിപ്പിച്ചതിൽ . തിരുത്താൻ ആകാത്ത ഒരു കൈ അബദ്ധം ആയി പോയി.. ഇനി ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്നതോ തരം താഴ്‌ത്തി കെട്ടുന്നതോ ആയ രീതിയിൽ ഞങ്ങളുടെ ഭാഗത്തു നിന്നും യാതൊരു സംഭവങ്ങളും ഉണ്ടാകില്ല എന്ന് വാക്ക് തരുന്നു.. എല്ലാരോടും മാപ്പ്..
എന്നാൽ, ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത ശേഷം സർക്കാസമെന്ന് പറഞ്ഞ് തടിതപ്പാനുള്ള ശ്രമത്തെ എല്ലാവരും തള്ളിപ്പറഞ്ഞിട്ടുണ്ട്. കേസ് കൊടുക്കുമെന്ന് തന്നെ ഉറച്ചു നിൽക്കുകയാണ് ഫെമിനിസ്റ്റ് ഗ്രൂപ്പുകളും. ഈ വാദത്തെ തള്ളിക്കൊണ്ടുള്ള കമന്റുകളും പ്രവഹിക്കുന്നുണ്ട്. അത്തരമൊരു പോസ്റ്റ് ഇങ്ങനെയാണ്: 'സർകാസമോ? അതോ? മനുഷ്യത്വമെന്നത് തൊട്ടുതീണ്ടാതെ പേടിച്ച് പോസ്റ്റു മുക്കേണ്ടി വന്നപ്പോൾ കിടന്നുരുളുന്നോ? സിനിമ കാണാം. കയ്യടിക്കാം. പക്ഷേ കാശ് വാങ്ങി ആരെങ്കിലും എഴുതിക്കൊടുക്കുന്ന ഡയലോഗും പറഞ്ഞ് പോകുന്ന നടനെയൊക്കെ തലയിലെടുത്ത് വച്ച് അയാൾക്കു വേണ്ടി സ്ത്രീകളെ അസഭ്യം പറയുന്നതാണോടോ സർകാസം.. പൾസറും നിങ്ങളുമൊക്കെ തമ്മിലെന്താ വ്യത്യാസം. ക്വട്ടേഷൻ ഏറ്റെടുക്കാൻ നിൽക്കുന്ന ക്രിമിനൽസ്'.
അതേസമയം ദിലീപ് ഫാൻസുകാരുടെ അമിതാവേശം ദിലീപിന് വിനയാകുമോ എന്ന ആശങ്കയും ശക്തമാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നൽകിയ സന്തോഷിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം നടത്തിയിരുന്നു. കറുത്ത കാറിലെത്തിയ സംഘം സന്തോഷിന്റെ വീടിനുനേരെ ഗുണ്ടെറിഞ്ഞു. തുടർന്ന് വീടിന് നേരെ കല്ലേറ് നടത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്നാണ് റിപ്പോർട്ട്.
ഇതോടെയാണ് ദിലീപിനെ എതിർത്തവരെ ഫാൻസുകാർ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ ലഭിക്കുന്നത്. അതിന്റെ സൂചനയായിരുന്നു സന്തോഷിനെതിരായ ആക്രമണം. മഞ്ജു വാര്യർ പോലും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചില സിനിമാ കേന്ദ്രങ്ങൾ ആശങ്കപ്പെടുന്നു. ഇത് സംഭവിച്ചാൽ അത് ദിലീപിന് വിനയാകും. അതുകൊണ്ട് തന്നെ ഫാൻസുകാരെ നിയന്ത്രിക്കാൻ താരം തന്നെ നേരിട്ട് രംഗത്തിറങ്ങുമെന്നാണ് സൂചന.