- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാത്തിനും കാരണം സമയദോഷം.... ഒരു തെറ്റും ചെയ്തിട്ടില്ല; എത്രനാളായടാ നിന്നെ കണ്ടിട്ട് എന്ന് വിലപിച്ച അമ്മയെ ആശ്വസിപ്പിച്ച് താരരാജാവ് വലതുകാൽ വച്ചു; ചങ്ക് ബ്രോ നാദിർഷായെ കണ്ടപ്പോൾ വികാരം അണപൊട്ടി; ജയിൽ മോചിതനായ ദിലീപ് വീട്ടിൽ ആഹ്ലാദമെത്തിച്ചത് ഇങ്ങനെ
കൊച്ചി:'എല്ലാത്തിനും കാരണം സമയദോഷം.ഒരു തെറ്റും ചെയ്തിട്ടില്ല.എല്ലാം ശരിയാവും. ഞാനിങ്ങെത്തിയല്ലോ' ഇന്നലെ പറവൂർ കവലയിലെ സഹോദരന്റെ വീട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞ മാതാവിനെയും അടുപ്പക്കാരെയും സുഹൃത്തുക്കളെയുമെല്ലാം ദിലീപ് ആശ്വസിപ്പിച്ചത് ഇങ്ങനെയാണ്. വീട്ടിലെത്തിയപാടെ കെട്ടിപ്പിടിച്ച് , എത്രനാളായായെടാ നിന്നെ കണ്ടിട്ട് എന്ന് വിലപിച്ച് വിങ്ങിപ്പൊട്ടി കരഞ്ഞ മാതാവ് സരോജത്തെ ആശ്വസിപ്പിച്ചപ്പോഴാണ് ദിലീപ് ആദ്യം സമയദോഷത്തെ പഴിച്ചത്. തുടർന്ന് അടുത്തുനിന്ന ഭാര്യ കാവ്യയെയും മകൾ മീനാക്ഷിയെയും പുണർന്നും അടുത്തുണ്ടായിരുന്ന സഹോദരി സബിതയുടെ മകളെ എടുത്തുയർത്തിയും സന്തോഷം പങ്കിട്ടു. പഴയകാല സുഹൃത്തുക്കളായ ഹരിശ്രീ അശോകൻ, ധർമ്മജൻ ,നാദിർഷ എന്നിവർ കാണാനെത്തിയപ്പോഴാണ് താരം ഏറെ വികാരാധീനനായികാണപ്പെട്ടത്. കെട്ടിപ്പിടിച്ചും വിങ്ങിപ്പൊട്ടിയുമൊക്കെയാണ് ഇവർ 'ചങ്ക് ബ്രോ'യോടുള്ള സ്‌നേഹവും കടപ്പാടും വ്യക്തമാക്കിയത്.വീട്ടിലെത്തിയ ശേഷം ഉറ്റവരുടെ സ്‌നേഹപ്രകടനത്തെ സമചിത്തതയോടെ നേരിട്ട് താരത്തിന്റെ മുഖത്തെ പുഞ്ചിരിമാഞ
കൊച്ചി:'എല്ലാത്തിനും കാരണം സമയദോഷം.ഒരു തെറ്റും ചെയ്തിട്ടില്ല.എല്ലാം ശരിയാവും. ഞാനിങ്ങെത്തിയല്ലോ' ഇന്നലെ പറവൂർ കവലയിലെ സഹോദരന്റെ വീട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞ മാതാവിനെയും അടുപ്പക്കാരെയും സുഹൃത്തുക്കളെയുമെല്ലാം ദിലീപ് ആശ്വസിപ്പിച്ചത് ഇങ്ങനെയാണ്. വീട്ടിലെത്തിയപാടെ കെട്ടിപ്പിടിച്ച് , എത്രനാളായായെടാ നിന്നെ കണ്ടിട്ട് എന്ന് വിലപിച്ച് വിങ്ങിപ്പൊട്ടി കരഞ്ഞ മാതാവ് സരോജത്തെ ആശ്വസിപ്പിച്ചപ്പോഴാണ് ദിലീപ് ആദ്യം സമയദോഷത്തെ പഴിച്ചത്. തുടർന്ന് അടുത്തുനിന്ന ഭാര്യ കാവ്യയെയും മകൾ മീനാക്ഷിയെയും പുണർന്നും അടുത്തുണ്ടായിരുന്ന സഹോദരി സബിതയുടെ മകളെ എടുത്തുയർത്തിയും സന്തോഷം പങ്കിട്ടു.
പഴയകാല സുഹൃത്തുക്കളായ ഹരിശ്രീ അശോകൻ, ധർമ്മജൻ ,നാദിർഷ എന്നിവർ കാണാനെത്തിയപ്പോഴാണ് താരം ഏറെ വികാരാധീനനായികാണപ്പെട്ടത്. കെട്ടിപ്പിടിച്ചും വിങ്ങിപ്പൊട്ടിയുമൊക്കെയാണ് ഇവർ 'ചങ്ക് ബ്രോ'യോടുള്ള സ്‌നേഹവും കടപ്പാടും വ്യക്തമാക്കിയത്.വീട്ടിലെത്തിയ ശേഷം ഉറ്റവരുടെ സ്‌നേഹപ്രകടനത്തെ സമചിത്തതയോടെ നേരിട്ട് താരത്തിന്റെ മുഖത്തെ പുഞ്ചിരിമാഞ്ഞ അപൂർവ്വനിമിഷങ്ങളായി ഇവരുടെ സാമാഗമം. ദിലീപ് എത്തുന്നതിന് മുമ്പേ തന്നെ നടൻ സിദ്ദിഖ് വീട്ടിലെത്തിയിരുന്നു. ഒരു കാരണവരുടെ റോളിൽ ഇവിടെയെത്തിയ ശേഷമുള്ള ദിലീപിന്റെ എല്ലാകാര്യങ്ങളിലും സിദ്ദിഖിന്റെ ഇടപെലുണ്ടായിരുന്നു. ദിലീപ് വീട്ടിലേക്ക് പ്രവേശിച്ച ഉടൻ തന്നെ മുൻവാതിൽ അടച്ചു.ഇതിന് ശേഷം വീട്ടുകാരും അടുപ്പകാരും മാത്രമാണ് ഉള്ളിലുണ്ടായിരുന്നത്.സ്‌നേഹപ്രകടനങ്ങളും കുശലാന്വേഷണങ്ങളുമായി അല്പസമയം ഇവരുമായി ചിലവഴിച്ച ദിലീപ് തുടർന്ന് സിനിമ പ്രവർത്തകർ എത്തിച്ച കേക്ക് മുറിച്ചു.
ഒത്തുകൂടിയവർക്കെല്ലാം കേക്ക് വിതരണം ചെയ്തു. പിന്നാലെ ലഡുവിതരണവും നടത്തി. താൻ തെറ്റുകാരനല്ലന്നും അതിനാൽ കോടതി നടപടികളെ ഭയപ്പെടുന്നില്ലന്നും സുഹൃത്തുക്കളും കുടുബാംഗങ്ങളുമുൾപ്പെടെ വീട്ടിലുണ്ടായിരുന്നവരുടെ മുമ്പിൽ ദിലിപ് വ്യക്തമാക്കി. വീട്ടിലെത്തിയത് മുതൽ ചുറ്റും തടിച്ചുകൂടിയ ആരാധകരെ സന്തോഷിപ്പിക്കുന്നതിനും ദിലീപ് സമയം കണ്ടെത്തി.'അവാരാണ് എന്റെ ബലം.അവരില്ലങ്കിൽ ഞാനില്ല' ആരാധകരെ കാണാനും കൈവീശി സന്തോഷം പങ്കിടാനും പോകുമ്പോൾ ചുറ്റുമുണ്ടായിരുന്ന സുഹൃത്തുക്കളോട് ദിലീപ് നയം വ്യക്തമാക്കി. രാത്രി വൈകി ആരാധകർ പിരിയുന്നതുവരെ മുകൾ നിലയിലെ ബാൽക്കണിയിൽ നിന്നും പൂമുഖത്തെത്തിയും താരം വീടിന്റെ മതിൽക്കെട്ടിന് പുറത്ത് നിന്നിരുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു.
ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ റിമാൻഡ് തടവിനു ശേഷമാണ് ഇന്നലെ പുറത്തുവന്നത്. നേരെ വീട്ടിലേക്കാണ് വന്നത്. വീട്ടിൽ ബന്ധുക്കളും സിനിമക്കാരും ഉൾപ്പെടെ വലിയൊരു സംഘം കാത്തുനിൽപ്പുണ്ടായിരുന്നു. നടന്മാരായ സിദ്ദിഖ്, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, നാദിർഷ, ധർമ്മജൻ, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, നഗരസഭാ കൗൺസിലർ ജെറോം െമെക്കിൾ എന്നിവൻ വീട്ടിലെത്തിയിരുന്നു. അമ്മ സരോജിനിയമ്മ എത്രനാളായി കണ്ടിട്ട് എന്ന് പറഞ്ഞു ദിലീപിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. തുടർന്ന് കൂടി നിന്ന സുഹൃത്തുക്കളെ കണ്ടു. ജെറോം മൈക്കിളിനോട് എല്ലാം സമയദോഷം'എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ. തുടർന്നു ഭാര്യ കാവ്യാ മാധവനെയും മകൾ മീനാക്ഷിയെയും കണ്ടു. സഹോദരി സബിത, അനൂപിന്റെ ഭാര്യ പ്രിയ എന്നിവരും വീട്ടിലുണ്ടായിരുന്നു.
ടെലിവിഷൻ ചാനലുകളിൽനിന്നും ജാമ്യം ലഭിച്ച വാർത്തയറിഞ്ഞ ജയിൽ സൂപ്രണ്ടാണ് ദിലീപിനെ വിവരമറിയിച്ചത്. അൽപ്പനേരം നിശബ്ദനായി നിന്ന ദിലീപിന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞു. കോടതി ഉത്തരവു ലഭിച്ചാൽ ഇന്നുതന്നെ പുറത്തിറങ്ങാമെന്ന് അറിയിച്ചതോടെ ദിലീപ് അതീവസന്തോഷവാനായി കാണപ്പെട്ടു. അൽപസമയത്തിന് ശേഷം ദിലീപ് ജയിൽ അധികൃതരോട് ജാമ്യഉപാധികൾ ചോദിച്ചു മനസിലാക്കി. സെല്ലിലെ മറ്റ് തടവുകാരോടും ഏറെ സന്തോഷത്തിലാണ് ദിലീപ് സംസാരിച്ചത്. പുറത്തിറങ്ങിയ ദിലീപിനെ ആരാധകർ സ്വീകരിച്ചത് ആർപ്പുവിളിച്ചും പുഷ്പാഭിഷേകം നടത്തിയുമായിരുന്നു. ആലുവ സബ് ജയിലിൽനിന്ന് ദിലീപ് പുറത്തിറങ്ങുന്നതും കാത്ത് ആയിരങ്ങളാണ് ജയിൽ കവാടത്തിൽ തന്നെ കാത്തുനിന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം നടനെ കാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്കാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.
കോടതി നടപടികൾ പൂർത്തിയാക്കി െവെകിട്ട് 5.15ന് ദിലീപിന്റെ അഭിഭാഷകർ ജാമ്യ ഉത്തരവ് ജയിൽ സൂപ്രണ്ടിന് െകെമാറി. അഞ്ച് മിനിറ്റിനകം ജയിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ദിലീപ് പുറത്തിറങ്ങി. നടന്മാരായ ധർമ്മജൻ ബോൾഗാട്ടി, കലാഭവൻ അൻസാർ, നടൻ നാദിർഷയുടെ സഹോദരൻ സമദ് എന്നിവരും ദിലീപിനെ സ്വീകരിക്കാനെത്തിയിരുന്നു. ജയിൽകവാടത്തിൽ തടിച്ചുകൂടിയ ആരാധകരെയും നാട്ടുകാരെയും െകെവീശി അഭിവാദ്യം ചെയ്ത ശേഷം സഹോദരൻ അനൂപ് കൊണ്ടുവന്ന ഇന്നോവ കാറിലേക്കു കയറി. അനൂപിനൊപ്പം ദിലീപിന്റെ സുഹൃത്തായ ബൈജു, ശരത്ത് എന്നിവരും ഉണ്ടായിരുന്നു. കാറിന്റെ മുൻ സീറ്റിലിരുന്നും ദിലീപ് ആരാധകർക്ക് നേരെ െകെവീശി അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു.
അതേസമയം, ദിലീപിനെതിരായ ശക്തമായ കുറ്റപത്രം വൈകാതെ സമർപ്പിക്കാൻ പൊലീസ് ശ്രമം തുടരുന്നുണ്ട്. ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പൊലീസിന്റെ വിശ്വാസം. നാല് സാക്ഷിമൊഴികളും മൊബൈൽ ഫോണുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധന ഫലങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.