അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ദലീപിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ദിലീപിനെ ആലുവ സബ്ജയിലിലേയ്ക്കാണ് ദിലീപിനെ കൊണ്ടുപോകും. രാവിലെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ സബ് ജയിലിലേക്കാണ് താരത്തെ കൊണ്ടുപോകുക. അൽപ്പ സമയത്തിനകം അദ്ദേഹത്തെ സബ് ജയിലിൽ ഹാജരാക്കും. തെറ്റു ചെയ്തിട്ടില്ലെന്നും, അതിനാൽ ഭയപ്പെടാനില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. കനത്ത സുരക്ഷയോടെയാണ് ദിലീപിനെ കോടതിയിൽ ഹാജരാക്കിയത്.

ജാമ്യമില്ലാ വകുപ്പുകളായിരുന്നു ദിലീപിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. 19 തെളിവുകൾ അടക്കം ദിലീപിനെ പ്രതിചേർത്തുള്ള റിപ്പോർട്ടാണ് പൊലീസ് ഇന്ന് ഹാജരാക്കിയത്. ദിലീപിനായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാംകുമാർ ആണ് ഹാജരായത്. 

നേരത്തെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് 'എല്ലാം കഴിയട്ടെ' എന്നു മാത്രമാണ് ദിലീപ് പ്രതികരിച്ചത്. ഇതിന് ശേഷമാണ് താൻ നിരപരാധിയാണെന്ന വിധത്തിൽ പ്രതികരിച്ചത്. മജിസ്ട്രേറ്റിനു മുന്നിൽ തടിച്ചുകൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. സ്ഥലത്ത് നിരവധി ജനങ്ങളാണ് തടിച്ചുകൂടി. താരത്തെ കൂക്കി വിളിച്ചു കൊണ്ടാണ് ജനങ്ങൾ എതിരേറ്റത്. 

ഇന്നലെയാണ് ദിലീപിനെ അറസ്റ്റു ചെയ്തത്. പൾസർ സുനിയെ പാർപ്പിച്ച രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു കൊണ്ടായിരുന്നു ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്. കുടുംബ പ്രശ്നത്തിൽ നടി ഇടപ്പെട്ടത് പകയ്ക്ക് കാരണമായെന്നും, . നടിയോട് തീർത്താൽ തീരാത്ത പകയായിരുന്നുവെന്നും പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകി. വിവാഹമോചനത്തിന് കാരണക്കാരി ആക്രമിക്കപ്പെട്ട നടിയെന്ന് ദിലീപിന്റെ മൊഴി. നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ദിലീപ് നേരിട്ട്.നടിക്കെതിരായ ആക്രമണത്തിൽ ദിലീപ് ഗൂഢാലോചനയുമായി നേരിട്ട് പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.

പൾസർ സുനിയുമായി ദിലീപിന് ഏറെ നാളത്തെ പരിചയമുണ്ടെന്നും, നേരത്തെ 2013ലും സമാനമായ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായുമാണ് വിവരങ്ങൾ ലഭിക്കുന്നത്. ദിലീപിന്റെ പങ്ക് വ്യക്തമായത് പൾസർ സുനിയുടെ മൊബൈൽ രേഖകളിൽ നിന്നുമാണ്. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യവും ഭൂമി സംബന്ധമായ തർക്കവുമാണെന്നാണ് പ്രാഥമിക വിവരം. ഇതിന് മുൻപും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

2013ൽ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലിൽ താരസംഘടനയായ 'അമ്മ'യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷൻ സംബന്ധിച്ചു മുഖ്യപ്രതി സുനിൽകുമാറിനോടു (പൾസർ സുനി) സംസാരിച്ചത്. മറ്റു ചില നടന്മാർക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ ദിലീപ് സമ്മതിച്ചു. പണത്തിനു പുറമെ ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിൽകുമാറിനെ വശത്താക്കിയത്. നാലു വർഷം മുൻപു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിനു മുൻപു ക്വട്ടേഷൻ നടത്താൻ തൃശൂർ, ഗോവ എന്നിവിടങ്ങളിൽ സുനി നടത്തിയ രണ്ടു നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. ദിലീപ് നേരിട്ടും മാറിനിന്നും നടത്തിയ മുഴുവൻ ഗൂഢാലോചനകൾക്കും അന്വേഷണസംഘം തെളിവുകൾ കണ്ടെത്തി.

കേസിൽ ആദ്യം അറസ്റ്റിലായ സുനിൽകുമാർ ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ചു ദിലീപ് സമർപ്പിച്ച പരാതിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ദിലീപ് ഉന്നയിച്ച കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെ കുരുക്കു മുറുകി. അന്വേഷണം തന്നിലേക്കെത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കങ്ങൾ നാദിർഷയുമായി ചേർന്ന് ദിലീപ് ആസൂത്രണം ചെയ്തതെന്നാണു പൊലീസ് നിഗമനം.