കൊച്ചി: നടൻ ദിലീപിന്റെ സാന്നിധ്യത്തിൽ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ആദ്യ ജനറൽ ബോഡിയോഗം കൊച്ചിയിൽ നടന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ദിലീപ് ആദ്യമായാണ് ഒരു സിനിമാസംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നത്. സംഘടനയിലെ സാധാരണ അംഗം എന്ന നിലയിലാണ് ദിലീപ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപാണ് തീയറ്ററുടമകൾക്കായി ദിലീപ് പുതിയ സംഘടന ഉണ്ടാക്കിയത്. മമ്മൂട്ടിയും മോഹൻലാലും അടക്കം പങ്കെടുത്ത് ആഘോഷപൂർവം ആയിരുന്നു ഉദ്ഘാടനം. ജയിലിലായതിന് പി്‌നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൽക്കാലികമായി മാറ്റി പകരം ആന്റണി പെരുമ്പാവൂർ വന്നു. ജാമ്യം കിട്ടിയതിന് പിന്നാലെ ദിലീപിനെ വീണ്ടും പ്രസിഡന്റാക്കാൻ തീരുമാനിച്ചെങ്കിലും സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.

താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം ഗണേശിനെ അധ്യക്ഷ സ്ഥാനത്തെത്തിക്കാനുള്ള ചരടുവലികളാണ് അദ്ദേഹം പറയുന്നത്. നേരത്തെ ദിലീപിനെ വീണ്ടും തിയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞൈടുത്തതായി തീരുമാനിച്ചെങ്കിലും അദ്ദേഹം സ്ഥാനത്തേക്കില്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. നിലവിൽ ആന്റണി പെരുമ്പാവൂരാണ ് പ്രസിഡന്റ്.

കഴിഞ്ഞ വർഷം ഡിസംബറിൽ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് ദിലീപ് മുൻകൈയെടുത്ത് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്. എന്നാൽ, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂർ പ്രസിഡന്റാവുകയായിരുന്നു.