ചെന്നൈ: സ്വന്തം സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ദിലീപിന്റെ കൂടെ അഭിനയിക്കില്ല എന്ന പറഞ്ഞവർ നിരവധിയാണ്. ജാമ്യത്തിലിറങ്ങിയ ശേഷം പ്രമുഖ താരങ്ങളിൽ പലരും കാണാനോ സംസാരിക്കാനോ പോലും പോകാൻ തയ്യാറായിട്ടില്ല. ഈയിടെ ദിലീപിന്റെ 50 പിറന്നാളായിട്ടും ഒരു ജന്മദിനാശംസകൾ പോലും പോസ്റ്റ് ചെയ്യാൻ പോലും മടിക്കുകയാണ് സൂപ്പർതാരങ്ങളടക്കമുള്ള താരനിര. ആ ദിലീപിന്റെ കൂടെ അഭിനയിക്കാൻ പലരും തയ്യാറാകാത്തപ്പോൾ അതിന് ധൈര്യം കാണിച്ച് സിദ്ധാർഥിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

കുമ്മാരസംഭവത്തിൽ നിന്നും പിന്മാറണമെന്നും ദിലീപിനൊപ്പം അഭിനയിക്കരുതെന്നും സിദ്ധാർത്ഥിനു മേൽ വലിയ സമ്മർദമാണ് ഉണ്ടായത്. സിനിമ മേഖലയിലുള്ളവരും അല്ലാത്തവരും ഇത് എതിർത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സഹപ്രവർത്തകയെ ആക്രമിച്ച ദിലീപിനോടൊപ്പം അഭിനയിക്കരുതെന്ന തരത്തിലാണ് സിദ്ധാർത്ഥിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായത്.എന്നാൽ അത്തരം വാക്കുകൾ തള്ളിയാണ് സിദ്ധാർഥ് ജനപ്രിയനായകനൊപ്പം അഭിനയിക്കാൻ എത്തുന്നത്.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന കുമ്മാരസംഭവത്തിൽ നമിത പ്രമോദാണ് നായികയായി എത്തുന്നത്മുരളീ ഗോപിയുടെ തിരക്കഥയിൽ ശ്രീ ഗോകുലം മൂവിസാണ് കമ്മാരസംഭവം നിർമ്മിക്കുന്നത്. കമ്മാര സംഭവത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിലാണ് നാടകീയമായി ദിലീപ് അറസ്റ്റിലാവുന്നത്. 16 കോടി മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ ബോബി സിംഹയും ഒരു സുപ്രധാന റോളിൽ എത്തുന്നുണ്ട്