കൊച്ചി: കാവ്യാ മാധവൻ ഗർഭിണിയാണെന്ന വാർത്ത പലവട്ടം ചർച്ചയായതാണ്. ദിലീപ് ജയിലിൽ കഴിയുമ്പോൾ പോലും ഈ വാർത്ത വന്നു. അന്ന് ദിലീപ് എല്ലാം നിഷേധിച്ചു. അതിന് ശേഷവും നിഷേധത്തോട് നിഷേധം തന്നെയായിരുന്നു. കുറച്ചു കാലം മുമ്പും ഇത്തരത്തിൽ വാർത്ത വന്നപ്പോൾ തന്റെ ഭാര്യ ഗർഭിണിയായത് താൻ അറിഞ്ഞില്ലല്ലോ എന്നായിരുന്നു പ്രതികരണം. ഇതാണ് ഇപ്പോൾ കള്ളമാണെന്ന് തെളിയുന്നത്. കാവ്യാ മാധവൻ എട്ട് മാസം ഗർഭിണിയാണെന്ന് കാവ്യയുടെ അച്ഛൻ തന്നെ സമ്മതിക്കുന്നു. അതായത് രണ്ട് മാസത്തിനുള്ളിൽ ദിലീപ് രണ്ടാമതൊരു കുട്ടിയുടെ അച്ഛനാകും. 

കാവ്യയുടെ അച്ഛൻ മകൾ ഗർഭിണിയാണെന്ന് പറയുമ്പോൾ ഭാര്യയുടെ ഭർഭവാർത്ത ദിലീപ് അറിഞ്ഞു കൊണ്ട് തന്നെ തള്ളിക്കളഞ്ഞുവെന്നാണ് വ്യക്താക്കുന്നത്. വെറുതെ ഇത്തരം ചർച്ചകൾക്ക് അവസരം ഒരുക്കാതെ വഴിമാറുകയായിരുന്നു ദിലീപ്. തന്റെ വ്യക്തി ജീവിതത്തിന് പിന്നാലെ മാധ്യമങങ്ങൾ പായുന്നതിലെ വേദന. അതിനിടെ ദിലീപിന്റെ മകൾ മീനാക്ഷി ഡോക്ടർ ആകാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ കോളജിലാണ് താരപുത്രി എംബിബിഎസിന് ചേർന്നിരിക്കുന്നത്. മെഡിക്കൽ പ്രൊഫഷനോടാണ് തനിക്ക് താൽപര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂർണ പിന്തുണ നൽകി ദിലീപും രംഗത്ത് വന്നിരുന്നു. തന്റെ മകളെ ഡോക്ടറാക്കുമെന്ന് ദിലീപ് പല സുഹൃത്തുക്കളോടും വ്യക്തമാക്കിയിരുന്നു. അച്ഛന്റേയും മകളുടേയും ഈ മോഹമാണ് ലക്ഷ്യത്തിലെത്തുന്നത്. 

കാവ്യ മാധവന്റെ അച്ഛൻ മാധവനാണ് മീനാക്ഷി എംബിബിഎസിന് ചേർന്ന കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കാവ്യ അമ്മയാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യ അമ്മ ആകാൻ പോകുന്നുവെന്ന വാർത്ത സത്യമാണ്. എട്ട് മാസം ഗർഭിണിയായ കാവ്യ ഇപ്പോൾ ആലുവയിൽ വീട്ടിലാണ്. എന്നാൽ ഈ സന്തോഷത്തിനൊപ്പം കൂടാൻ മീനാക്ഷി കാവ്യയ്ക്കൊപ്പമില്ല. ചെന്നൈയിൽ എംബിബിഎസിന് ചേർന്നിരിക്കുകയാണ് മീനാക്ഷി. അദ്ദേഹം പറഞ്ഞു. സിനിമാകുടുംബത്തിൽ ജനിച്ച് വളർന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്ന സംശയം സജീവമാണ്. ഇതിനിടെയാണ് മീനാക്ഷി എംബിബിഎസിന് ചേരുന്നുവെന്ന വാർത്ത സ്ഥിരീകരിക്കപ്പെടുന്നത്.

ഇക്കഴിഞ്ഞ മെഡിക്കൽ ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്? ടെസ്?റ്റ്? (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു. ദിലീപ് തന്നെയാണ് അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 നവംബർ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തിയത്. വിവാഹശേഷം പൂർണമായും അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. ദിലീപ് സിനിമയിൽ വീണ്ടും സജീവമാവുകയാണ്. ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ ദിലീപ് അഭിനയം തുടങ്ങി.

ഇതിന് ശേഷം ഡിങ്കനിലും ജോയിൻ ചെയ്യും. ഇനി ഇടവേളകളില്ലാതെ അഭിനയം തുടരുമെന്നാണ് ദിലീപ് നൽകുന്ന സൂചന. ഇതിനിടെ ജോഷി ചിത്രത്തിൽ ദിലീപും കാവ്യയും വീണ്ടും ഒരുമിച്ച് അഭിനയിക്കുമെന്ന വാർത്തകളുമുണ്ട്. ഗർഭിണിയാണ് കാവ്യയെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഇത് വെറും ഊഹാപോഹം മാത്രമാണെന്നും റിപ്പോർട്ടുകളെത്തുകയാണ്. നടിയെ ആക്രമിച്ച കേസിലെ വിചാരണ എത്രയും വേഗം തുടങ്ങാനാണ് സാധ്യത. അതിന് മുമ്പ് ഇപ്പോൾ കരാറിൽ ഒപ്പിട്ട സിനിമകളിൽ എല്ലാം അഭിനയിച്ച് തീർക്കാനാണ് ദിലീപിന്റെ പദ്ധതി. പ്രളയത്തിൽ ആലുവ ദുരിതത്തിൽ മുങ്ങിയപ്പോഴും എല്ലാവർക്കും സഹായവുമായി ദിലീപ് പൊതു സമൂഹത്തിൽ നിറഞ്ഞിരുന്നു. സജീവമായി തന്നെ ദുരിതാശ്വാസത്തിൽ ദിലീപ് ഇടപെടുകയും ചെയ്തു.

ദിലീപും ആലുവയിലാണ് താമസം. പെരിയാറിൽ വെള്ളം കയറിയപ്പോൾ ദിലീപിന്റെ വീടിന് തൊട്ടടുത്ത് വരെ വെള്ളമെത്തിയിരുന്നു. ആലുവയിലേയും പെരുമ്പാവൂരിലേയും പല ദുരിതാശ്വാസ ക്യാമ്പിലേക്കും സഹായമെത്തിച്ചത് ദിലീപായിരുന്നു. ദിലീപ് ഫാൻസും ഈ മേഖലയിൽ കാര്യമായ ഇടപെടൽ തന്നെ നടത്തിയിരുന്നു.