- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ രണ്ടാളും മാത്തമാറ്റിക്‌സ് ആയതു കൊണ്ടാണ് കെമിസ്ട്രി ഉണ്ടായത്; ഞങ്ങൾ രണ്ടും കണക്കാ; പൂജ്യത്തിൽ നിന്നും തുടങ്ങിയ ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞു: ദിലീപിന് കാവ്യയെക്കുറിച്ച് പറയാനുള്ളത്
കൊച്ചി: മലയാളത്തിലെ ഭാഗ്യ ജോഡികളാണ് ദിലീപും കാവ്യാമാധവനും. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി പിന്നേയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം വരെ ഈ ജോഡി മലയാളിയുടെ മനംകവർന്നു. എന്താണ് തങ്ങളുടെ വിജയരഹസ്യമെന്ന് തുറന്ന് പറയുകയാണ് ദിലീപും കാവ്യയും. വനിതയുടെ ഓണപ്പത്തിപ്പിലാണ് താരജോഡികൾ മനസ്സ് തുറക്കുന്നത്. ഞങ്ങൾ രണ്ടാളും മാത്തമാറ്റിക്‌സ് ആയതു കൊണ്ടാണ് നല്ല കെമിസ്ട്രി ഉണ്ടായത്. ഞങ്ങൾ രണ്ടുംകണക്കാ. വഴക്കിടും പിണങ്ങും. കളിയാക്കും. എന്നാൽ ക്യാമറയ്ക് മുന്നിൽ നിന്നാൽ ഗിവ് ആൻഡ് ടേക് പോളിസിയാകും. അഭിനയിച്ച് നന്നാക്കാനുള്ള ചെറിയ മത്സരബുദ്ധിയുണ്ട് ഞങ്ങൾക്കിടയിൽ. തെങ്കാശി പട്ടണവും മീശമാധവനും മുതലാണ് അത്തരമൊരു ജേഡി മലയാളികൾക്കിടയിൽ പതിഞ്ഞതെന്നു തോനുന്നു. പിന്നെ നായികയും നായകനും തമ്‌നിൽ പ്രണയമാണെന്നു കാണിക്കാൻ അധികം സീനുകൾ വേണ്ട. ഞങ്ങൾ രണ്ടാളും മതിയെന്നായി. ദിലീപ് പറയുന്നു. അഭിനയിക്കുമ്പോൾ ചിലപ്പോൾ എന്റെ ചിരി നന്നാവില്ല. ചന്ദ്രനുദിക്കുന്ന ദിക്കിലൊക്കെക്യാമറയ്ക്കു മുന്നിൽ എന്നെ ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന ദിലീപേട്ടന
കൊച്ചി: മലയാളത്തിലെ ഭാഗ്യ ജോഡികളാണ് ദിലീപും കാവ്യാമാധവനും. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി പിന്നേയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം വരെ ഈ ജോഡി മലയാളിയുടെ മനംകവർന്നു. എന്താണ് തങ്ങളുടെ വിജയരഹസ്യമെന്ന് തുറന്ന് പറയുകയാണ് ദിലീപും കാവ്യയും. വനിതയുടെ ഓണപ്പത്തിപ്പിലാണ് താരജോഡികൾ മനസ്സ് തുറക്കുന്നത്.
ഞങ്ങൾ രണ്ടാളും മാത്തമാറ്റിക്‌സ് ആയതു കൊണ്ടാണ് നല്ല കെമിസ്ട്രി ഉണ്ടായത്. ഞങ്ങൾ രണ്ടുംകണക്കാ. വഴക്കിടും പിണങ്ങും. കളിയാക്കും. എന്നാൽ ക്യാമറയ്ക് മുന്നിൽ നിന്നാൽ ഗിവ് ആൻഡ് ടേക് പോളിസിയാകും. അഭിനയിച്ച് നന്നാക്കാനുള്ള ചെറിയ മത്സരബുദ്ധിയുണ്ട് ഞങ്ങൾക്കിടയിൽ. തെങ്കാശി പട്ടണവും മീശമാധവനും മുതലാണ് അത്തരമൊരു ജേഡി മലയാളികൾക്കിടയിൽ പതിഞ്ഞതെന്നു തോനുന്നു. പിന്നെ നായികയും നായകനും തമ്‌നിൽ പ്രണയമാണെന്നു കാണിക്കാൻ അധികം സീനുകൾ വേണ്ട. ഞങ്ങൾ രണ്ടാളും മതിയെന്നായി. ദിലീപ് പറയുന്നു.
അഭിനയിക്കുമ്പോൾ ചിലപ്പോൾ എന്റെ ചിരി നന്നാവില്ല. ചന്ദ്രനുദിക്കുന്ന ദിക്കിലൊക്കെക്യാമറയ്ക്കു മുന്നിൽ എന്നെ ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന ദിലീപേട്ടനേയും ലാലു ചേട്ടനേയും ഓർമയുണ്ട്. അഭിനയിക്കുന്ന എല്ലാ സീനുകളും നന്നാക്കാൻ ശ്രമിക്കുന്ന ആളാണ് ദിലീപേട്ടൻ. കാവ്യ പറയുന്നു.
ഗോസിപ് എന്ന വാക്കിന്റെ അർത്ഥം തന്നെ സത്യമല്ലെന്ന് ഉറപ്പില്ലാത്തത് എന്നാണ്. പരദൂഷണമെന്ന് പച്ചമലയാളത്തിൽ പറയാം. മീശമാധവനിൽ ഒരുമിച്ചപ്പോൾ മുതൽ കേൾക്കുന്നതാണ്. പാർട്ട് ഓഫ് ദ ഗെയിം. ഞങ്ങൾ അങ്ങനെയാണ് അതിനെ കണ്ടത്. നാലോ അഞ്ചോ സിനിമകളിൽ ഒന്നിച്ചഭിനയിച്ചാൽ ഗോസിപ്പുകളുണ്ടാകും. അപ്പോൾ 20 പടത്തിൽ ഒരുമിച്ചഭിനയിച്ചാലോ... ?ചിലർ ഗോസിപ്പിനെ ഭയന്ന് അഭിനയം നിർത്തും. ഞങ്ങൾ തുടർന്നു. ദിലീപ് പറയുന്നു.
ഞാനും കാവ്യയും പൂജ്യത്തിൽ നിന്നും തുടങ്ങിയതാണ്. ചെറുപ്പത്തിലേ സ്വയം പര്യാപ്തരായവർ. നല്ല സുഹൃത്തുക്കൾ. ഇത്രയും പ്രശ്‌നങ്ങൾക്കിടയിലും പരസ്പരം തിരിച്ചറിയപ്പെടുന്നതുകൊണ്ടാണ് ആ സൗഹൃദം നിലനിൽക്കുന്നത്. എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്. അതിൽ ശക്തമായ സൗഹൃദമുള്ള വ്യക്തിയാണ് കാവ്യ. ദിലീപ് പറയുന്നു.