നീണ്ട ഇടവേളയ്ക്ക് ശേഷം പിന്നെയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഹിറ്റ് ജോഡികളായ ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിന് ശേഷം ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ജനപ്രിയ നായകൻ ദിലീപും ഭാഗ്യനായിക കാവ്യാമാധവനും വീണ്ടും ഒന്നിക്കുന്നത്.

ലൈഫ് ഒഫ് ജോസൂട്ടിക്ക് ശേഷം ജിത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ആദ്യമായാണ് ജിത്തുവിന്റെ സിനിമയിൽ കാവ്യ അഭിനയിക്കുന്നത്. ബെന്നി.പി നായരംബലം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ മറ്രു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണിതെന്ന് വാർത്തകൾ വന്നിരുന്നു.

അതേസമയം മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ജിത്തു ആദ്യമായി ഒന്നിക്കാൻ പോകുകയാണ്. ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സമയം ഒത്തുവരുമ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ പറയുന്നു.