- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീനാക്ഷിയുടെ അനുജത്തി മഹാലക്ഷ്മി; വിജയദശമി ദിനത്തിൽ ജനിച്ച പൊന്നു മകൾക്ക് മഹാലക്ഷ്മി എന്ന് പേരിട്ട് ദിലീപും കാവ്യാ മാധവനും
അഭിനേതാക്കളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടൽ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ മീനാക്ഷിയുടെ അനുജത്തിക്ക് പേര് കണ്ടു പിടിക്കുന്നതിൽ അച്ഛൻ ദിലീപിനോ അമ്മ കാവ്യാ മാധവനോ തെല്ലും കൺഫ്യൂഷൻ ഇല്ലായിരുന്നു. വിജയദശമി ദിനത്തിൽ ജനിചച മകൾക്ക് 'മഹാലക്ഷ്മി' എന്നാണ് ഇരുവരും പേരിട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ഒക്ടോബർ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്. 'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ ആയിരുന്നു. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ
അഭിനേതാക്കളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടൽ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ മീനാക്ഷിയുടെ അനുജത്തിക്ക് പേര് കണ്ടു പിടിക്കുന്നതിൽ അച്ഛൻ ദിലീപിനോ അമ്മ കാവ്യാ മാധവനോ തെല്ലും കൺഫ്യൂഷൻ ഇല്ലായിരുന്നു. വിജയദശമി ദിനത്തിൽ ജനിചച മകൾക്ക് 'മഹാലക്ഷ്മി' എന്നാണ് ഇരുവരും പേരിട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കഴിഞ്ഞ ഒക്ടോബർ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്. 'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ ആയിരുന്നു.
മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.