- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങളെ ഭയന്ന് കാവ്യയുമൊത്തുള്ള സിനിമകൾ ഉപേക്ഷിച്ചിട്ടില്ല; ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുറച്ചുകൂടി സെലക്ടീവാകാൻ കാവ്യയും താനും ശ്രമിച്ചിട്ടുണ്ട്: ഗോസിപ്പുകൾക്ക് ദിലീപിന്റെ മറുപടി
തിരുവനന്തപുരം: ദിലീപിനെയും കാവ്യാ മാധവനെയും ചേർത്ത് സിനിമാ രംഗത്തുള്ള ഗോസിപ്പുകൾക്ക് ഇനിയും യാതൊരു കുറവുമില്ല. ഏറെക്കാലങ്ങളായി നിലനിൽക്കുന്ന ഇത്തരം ഗോസിപ്പുകൾ ഇടയ്ക്കിടെ പുറത്തുചാടാറുണ്ട്. അടൂരിന്റെ സിനിമയിൽ രണ്ട് പേരും വീണ്ടും വെള്ളിത്തിരയിൽ ഒരുമിക്കുമ്പോൾ ഗോസിപ്പുകൾക്ക് പഞ്ഞമുണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഇത്തരം ഗോസിപ്പുകളെ വകവെക്കാൻ ദിലീപ് ഇനി തയ്യാറല്ല. വിവാദങ്ങളെ ഭയന്ന് കാവ്യാ മാധവനുമായുള്ള സിനിമകൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ദിലീപ് ഗോസിപ്പുകൾക്കുള്ള മറുപടിയായി വ്യക്തമാക്കി. പ്രേക്ഷക മനസിൽ സ്ഥാനം നേടിയ ജോഡികളായതുകൊണ്ട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുറച്ചുകൂടി സെലക്ടീവാകാൻ കാവ്യയും താനും ശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് ഒരു അഭിമുഖത്തിൽ പറയുന്നു. ഞങ്ങൾക്ക് പ്രേക്ഷകർ തന്ന വില കളയരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലായിരുന്നു ഒടുവിൽ അഭിനയിച്ചത്. അടൂർ സാറിന്റെ ചിത്രം ഞങ്ങൾ ഒരുമിച്ച് വേഷമിടുന്ന ഇരുപതാമത്തെ ചിത്രമാണ്. മുൻപ് ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം കൊമേഴ്‌സ്യൽ
തിരുവനന്തപുരം: ദിലീപിനെയും കാവ്യാ മാധവനെയും ചേർത്ത് സിനിമാ രംഗത്തുള്ള ഗോസിപ്പുകൾക്ക് ഇനിയും യാതൊരു കുറവുമില്ല. ഏറെക്കാലങ്ങളായി നിലനിൽക്കുന്ന ഇത്തരം ഗോസിപ്പുകൾ ഇടയ്ക്കിടെ പുറത്തുചാടാറുണ്ട്. അടൂരിന്റെ സിനിമയിൽ രണ്ട് പേരും വീണ്ടും വെള്ളിത്തിരയിൽ ഒരുമിക്കുമ്പോൾ ഗോസിപ്പുകൾക്ക് പഞ്ഞമുണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഇത്തരം ഗോസിപ്പുകളെ വകവെക്കാൻ ദിലീപ് ഇനി തയ്യാറല്ല. വിവാദങ്ങളെ ഭയന്ന് കാവ്യാ മാധവനുമായുള്ള സിനിമകൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ദിലീപ് ഗോസിപ്പുകൾക്കുള്ള മറുപടിയായി വ്യക്തമാക്കി.
പ്രേക്ഷക മനസിൽ സ്ഥാനം നേടിയ ജോഡികളായതുകൊണ്ട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുറച്ചുകൂടി സെലക്ടീവാകാൻ കാവ്യയും താനും ശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് ഒരു അഭിമുഖത്തിൽ പറയുന്നു. ഞങ്ങൾക്ക് പ്രേക്ഷകർ തന്ന വില കളയരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലായിരുന്നു ഒടുവിൽ അഭിനയിച്ചത്. അടൂർ സാറിന്റെ ചിത്രം ഞങ്ങൾ ഒരുമിച്ച് വേഷമിടുന്ന ഇരുപതാമത്തെ ചിത്രമാണ്. മുൻപ് ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം കൊമേഴ്‌സ്യൽ വിജയം നേടിയവയാണ്. അതെല്ലാം വളരെ ഇഷ്ടപ്പെട്ടുചെയ്ത ചിത്രങ്ങളുമാണ്.
അടൂർ സാറിന്റെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മനസിൽ കണ്ടുതന്നെയാണ് എഴുതിയത്. പക്ഷേ എന്നോട് സംസാരിക്കുമ്പോൾ കാവ്യയാണ് ദേവി എന്ന കഥാപാത്രത്തെ ചെയ്യുന്നതെന്ന് പറഞ്ഞിരുന്നില്ല. പിന്നെ പറഞ്ഞു, കാവ്യയെയാണ് ഞാൻ നായികയാക്കുന്നത് കുഴപ്പമില്ലല്ലോ, നിങ്ങൾ കുറച്ചുനാളായില്ലേ ഒന്നിച്ചഭിനയച്ചിട്ട് എന്നും ചോദിക്കുകയായിരുന്നു.
ഒരു സംവിധായകന്റെ വേറൊരു കാഴ്ചപ്പാടിലുള്ള ചിത്രമാണ് പിന്നെയും. ഇതിൽ ശക്തമായ പ്രണയമുണ്ട്. തീവ്രമായ പ്രണയമുണ്ടായാൽ മാത്രം വർക്ക് ഔട്ട് ആകുന്ന സീനുകളുണ്ട്. പ്രണയം വരുമ്പോൾ മോഹങ്ങളും അതിമോഹങ്ങളും വരും. അതൊക്കെ ഇതിലുണ്ട്. -ദിലീപ് പറയുന്നു. വർഷങ്ങൾക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒന്നിക്കുന്ന ചിത്രമാണ് അടൂരിന്റെ പിന്നെയും. 2008ൽ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, രവി വള്ളത്തോൾ, പി ശ്രീകുമാർ, സുധീർ കരമന തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തും. അടൂരിനൊപ്പം കാവ്യമാധവൻ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദിലീപ് ആദ്യമായാണ് അടൂർ ചിത്രത്തിൽ അഭിനയിക്കുന്നത്.