ട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ വീണ്ടും സംവിധായക കുപ്പായമണിയുന്നു എന്നതും കൊണ്ടും ജനപ്രിയ താരജോഡികളായ ദിലീപ്-കാവ്യാ മാധവൻ ഇടവേളയ്ക്ക് ശേഷം നായികനായകന്മാരായി വീണ്ടുമെത്തുന്നതുകൊണ്ടും ഇതിനോടകം തന്നെ ശ്രദ്ധ നേടിയ പിന്നെയും എന്ന ചിത്ര ചിത്രത്തിന്റെ റീലിസ് തിയതി തീരുമാനിച്ചു.

ഓഗസ്റ്റ് 18നാണ് സിനിമ തീയേറ്ററുകളിലെത്തുക. പുരുഷോത്തമൻ' എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോൾ ഭാര്യ 'ദേവി'യായി കാവ്യ എത്തുന്നു. െനടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോൾ, പ്രൊഫ: അലിയാർ, പി.ശ്രീകുമാർ, സുധീർ കരമന എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

എംജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. ഹരികുമാർ ശബ്ദലേഖനം. ബി അജിത്ത്കുമാർ എഡിറ്റിങ്. കാസ്റ്റിംഗും പ്രൊഡക്ഷൻ ഡിസൈനിങ്ങും കുക്കു പരമേശ്വരൻ. എട്ട് വർഷത്തിന് ശേഷം അടൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പിന്നെയും'. 2008ൽ പുറത്തുവന്ന 'ഒരു പെണ്ണും രണ്ടാണു'മാണ് അവസാനം തീയേറ്ററുകളിലെത്തിയ അടൂർ ചിത്രം.