- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ കോളിലെത്തി കാവ്യ ആഘോഷങ്ങൾക്ക് ഒപ്പം ചേർന്നു; മൂന്ന് കേക്കുകൾ ഒരുക്കി അണിയറപ്രവർത്തകർ; ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹവാർഷിക ആഘോഷങ്ങൾ നടന്നത് ഡിങ്കന്റെ ബാങ്കോക്കിലെ സെറ്റിൽ; വീഡിയോ കാണാം
ഏറെ നാൾ നീണ്ട് നിന്ന ഗോസിപ്പുകൾക്ക് വിരാമമിട്ട് ദീലിപ് കാവ്യയെ സ്വന്തമാക്കിയിട്ട് രണ്ട് വർഷം തികയുകയായിരുന്നു ഇന്നലെ. രണ്ട് വർഷം തികഞ്ഞപ്പോൾ പുതിയ അതിഥി കൂടിയെത്തിയ സന്തോഷത്തിലാണ് താരദമ്പതികൾ. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് അടുത്തിടെയായിരുന്നു. കുഞ്ഞിന്റെ നൂല് കെട്ട് കഴിഞ്ഞ ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക് തിരിഞ്ഞതോടെ വിവാഹവാർഷിക ആഘോഷം സെറ്റിൽ വച്ച് ആഘോഷിച്ചിരിക്കുകയാണ് നടൻ. ബാങ്കോക്കിലെ പ്രഫസർ ഡിങ്കന്റെ സെറ്റിലാണ് ദിലീപ് രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്്. സെറ്റിലെ അംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം. ആഘോഷങ്ങൾക്കൊപ്പം വീഡിയോ കോളിലെത്തി കാവ്യയും സന്തോഷം പങ്കിട്ടു.സംവിധായകൻ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി എന്നിവർ അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കേക്ക് മുറിച്ച് നൽകിയായിരുന്നു ആഘോഷം. ആഘോഷത്തിന്റെ വീഡിയോ ദിലീപ് സമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു. നിരവധി ആരാധകർ താരദമ്പതികൾക്ക് ആശംസ അർപ്പിച്ചു. പതിനാറുവർഷത്തെ ദാമ്ബത്യത്തിനൊടുവിൽ 2014ൽ മ
ഏറെ നാൾ നീണ്ട് നിന്ന ഗോസിപ്പുകൾക്ക് വിരാമമിട്ട് ദീലിപ് കാവ്യയെ സ്വന്തമാക്കിയിട്ട് രണ്ട് വർഷം തികയുകയായിരുന്നു ഇന്നലെ. രണ്ട് വർഷം തികഞ്ഞപ്പോൾ പുതിയ അതിഥി കൂടിയെത്തിയ സന്തോഷത്തിലാണ് താരദമ്പതികൾ. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് അടുത്തിടെയായിരുന്നു. കുഞ്ഞിന്റെ നൂല് കെട്ട് കഴിഞ്ഞ ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക് തിരിഞ്ഞതോടെ വിവാഹവാർഷിക ആഘോഷം സെറ്റിൽ വച്ച് ആഘോഷിച്ചിരിക്കുകയാണ് നടൻ.
ബാങ്കോക്കിലെ പ്രഫസർ ഡിങ്കന്റെ സെറ്റിലാണ് ദിലീപ് രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്്. സെറ്റിലെ അംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം. ആഘോഷങ്ങൾക്കൊപ്പം വീഡിയോ കോളിലെത്തി കാവ്യയും സന്തോഷം പങ്കിട്ടു.സംവിധായകൻ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി എന്നിവർ അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കേക്ക് മുറിച്ച് നൽകിയായിരുന്നു ആഘോഷം. ആഘോഷത്തിന്റെ വീഡിയോ ദിലീപ് സമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു. നിരവധി ആരാധകർ താരദമ്പതികൾക്ക് ആശംസ അർപ്പിച്ചു.
പതിനാറുവർഷത്തെ ദാമ്ബത്യത്തിനൊടുവിൽ 2014ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയ ദിലീപ് , 2016 നവംബർ 25നാണ് കാവ്യയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ മീനാക്ഷി എന്നൊരു മകളും ദിലീപിനുണ്ട്
ഡിങ്കന്റെ ചിത്രീകരണത്തിനായി ഡിസംബർ 5 വരെ ദിലീപ് ബാങ്കോക്കിൽ തുടരും. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.പട്ടായ, ബാങ്കോക്ക്, തായ്!ലൻഡ് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്.
അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങൾ. നിർമ്മാണം സനൽ തോട്ടംജാപ്പനീസ്, തായ്ലണ്ട് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റർ കേച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റർ. തായ്ലൻഡിൽ നിന്നുള്ള സാങ്കേതികപ്രവർത്തകരും ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനിശങ്കർ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവർത്തിക്കുന്നത്. ദിലീപ് മൂന്നുവേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.