മുംബൈ: അന്തരിച്ച ബോളിവുഡ്ഇതിഹാസ നടൻ ദിലീപ്കുമാറിനെതിരെ വിദ്വേഷ ട്വീറ്റുമായി ബിജെപി നേതാവ്. ഹരിയാനയിലെ ബിജെപിയുടെ സോഷ്യൽ മീഡിയ-ഐടി വിഭാഗം തലവൻ അരുൺ യാദവാണ് നടനെ അപമാനിച്ചു കൊണ്ട് ട്വീറ്റിട്ടത്. ഹിന്ദു നാമത്തിൽ പണം സമ്പാദിച്ച മുഹമ്മദ്‌യൂസുഫ്ഖാൻ എന്നാണ്‌നടനെ അരുൺ യാദവ് വിശേഷിപ്പിച്ചത്.

'സിനിമാ മേഖലയിൽ ഹിന്ദു നാമത്തിൽ പണം സമ്പാദിച്ച മുഹമ്മദ് യൂസുഫ് ഖാന്റെ (ദിലീപ് കുമാർ) മരണം ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്! ദുഃഖാർത്തരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ'. -ഇങ്ങനെയായിരുന്നു ട്വീറ്റ്.

എന്നാൽ, ബിജെപി നേതാവിന്റെ ട്വീറ്റിനെതിരെരൂക്ഷമായ രീതിയിലുള്ള വിമർശനങ്ങളാണ്കമന്റ്‌ബോക്‌സിൽ വന്നത്. 'നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നുവെന്ന്' നടിയും ശിവസേനാ നേതാവുമായ ഊർമിള മതോണ്ഡ്കർ കമന്റ്‌ചെയ്തു.