കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യമില്ല.രാവിലെ 10.15നാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നിർണ്ണായക തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.

ഈ വാർത്ത ചർച്ചയാകുമ്പോൾ നടിയെ ആക്രമിക്കപ്പെട്ട കേസിൽ പുതിയൊരു തിയറി അവതരിപ്പിക്കുകയാണ് മംഗളം സിനിമയുടെ എഡിറ്ററായ പല്ലിശേരി. ദിലീപിന്റെ വിവാഹ മോചനത്തെ നടിയുടെ ആക്രമണവുമായി ബന്ധപ്പെടുത്തി വാർത്തകൾ ആദ്യം നൽകിയത് പല്ലിശേരിയാണ്. കേസിലെ മാഡത്തെ കുറിച്ചുള്ള ചർച്ചയും പല്ലിശേരിയാണ് സജീവമാക്കിയത്. പലതും തുറന്നു പറഞ്ഞ പല്ലിശേരി ചില വെളിപ്പെടുത്തുലുകൾ വീണ്ടും നടത്തുന്നു.

ദിലീപ്-മഞ്ജു വാര്യർ വിവാഹ തകർച്ചിയിലെ അണിയറ രഹസ്യമാണ് പുതിയത്്. ആരാണ് യഥാർത്ഥ് വില്ലത്തിയെന്ന് പല്ലിശേരി സൂചന നൽകുന്നു. കാവ്യാ മാധവന്റെ അമ്മയിലേക്കാണ് ആരോപണം നീളുന്നത്. പുതിയ കഥയും ആക്രമിക്കപ്പെട്ട നടിയുടെ സംഭവവും ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെടുത്തുകയാണ് പല്ലിശേരി. ഇതുവരെ പറഞ്ഞതിൽ നിന്നും വലിയ ട്വിസ്റ്റാണ് പല്ലിശേരിയുടെ പുതിയ കഥ.

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് പല്ലിശേരിയുടെ കണ്ടെത്തലായി സിനിമാമംഗളം നൽകിയിത്. ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇത് കാവ്യയായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുതിയ മാനം നൽകുന്നതാണ് ഇന്നത്തെ വെളിപ്പെടുത്തലും.

ഇന്ന് പുറത്തിറങ്ങിയ മംഗളം സിനിമയിൽ പല്ലിശേരി പുതിയ തിയറി അവതരിപ്പിക്കുന്നത് ഇങ്ങനെ

നടനും നടിയും തമ്മിലുള്ള ബന്ധം അസാധാരണമാണെന്ന് അമ്മ മനസ്സിലാക്കി. അവർ തമ്മിൽ ഒന്നാകുന്നത് പല ദിവസങ്ങളിലും കണ്ടു. നടന് ഭാര്യയും മകളുമുണ്ട്. പക്ഷെ തന്റെ മകളുടെ ഭാവി തകർത്തത് നടാനാണ്. അത് ഇനി പാടില്ല. എങ്ങനെയെങ്കിലും മകളെ വിവാഹം കഴിക്കുന്ന രീതിയിലെക്ക് കാര്യങ്ങൾ എത്തിക്കണം. മകളറിയാതെ തന്ത്രപരമായി കളിക്കാൻ അമ്മ തീരുമാനിച്ചു. ആദ്യം ചെയ്യേണ്ടത് നടന്റെ കുടുംബം രണ്ടാക്കി മാറ്റണം. അതിനു പറ്റിയത് യുവനടിയാണെന്ന് തീരുമാനിച്ചു.

മകളും നടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒരിക്കൽ ഗർഭിണിയായ കാര്യവും യുവനടിയോടു പറഞ്ഞു. അവർ തമ്മിൽ ബന്ധപ്പെടുന്ന ദൃശ്യങ്ങൾ നടന്റെ ഭാര്യയുടെ കൈയിൽ എത്തിക്കണം. അവർ തമ്മിൽ പിരിഞ്ഞാൽ പിന്നെ മകൾക്ക് അയാളുടെ ഭാര്യായാകാം എന്ന് അമ്മ തീരുമാനിച്ചു. യുവനടി മുഖേന കാര്യങ്ങൾ എളുപ്പമാക്കി. നടനും ഭാര്യയും തെറ്റി. അതിനു കാരണം യുവനടിയാണെന്നു തെളിഞ്ഞു. വിചാരിച്ചതുപോലെ നടിയെ വിവാഹം കഴിച്ചു.

യുവനടിയാണ് തന്റെ കുടുംബം തകർത്തതെന്ന് രണ്ടാം ഭാര്യയുടെ അമ്മ അറിയിച്ചു. അങ്ങനെയാണ് നടന് യുവനടിയോട് ശത്രുത. ഇങ്ങനെ പല സംഭവങ്ങളും. ഒടുവിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു-പല്ലിശേരി പറയുന്നു.