- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കഥയിൽ അടിമുടി മാറ്റം വരുത്തി പ്രൊഫ ഡിങ്കൻ വീണ്ടും വരുന്നു; ദീലീപ് ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും; ഡിങ്കന്റെ ചിത്രീകരണം മുടങ്ങിയെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ രംഗത്ത്
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് ഷൂട്ട് മുടങ്ങിയ പ്രൊഫ ഡിങ്കൻ അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകൻ രാമചന്ദ്രബാബു. പ്രൊഫസർ ഡിങ്കനെക്കുറിച്ചുള്ള വാർത്തകൾ ഇതിനകം പലതും പുറത്ത് വന്നിരുന്നു. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലൊക്കെ വാർത്തകളുണ്ടായി. എന്നാൽ ഇപ്പോൾ ചിത്രത്തിനെന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ബിഗ്ബജറ്റിൽ ത്രീഡിയിലൊരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കുമെന്നും ചിത്രീകരണം ആരംഭിച്ചു എന്ന തെറ്റായ വാർത്തകൾ തെറ്റാണെന്നും സംവിധായകൻ അറിയിച്ചു. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും പ്രധാനലൊക്കേഷൻ. റാഫിയാണ് തിരക്കഥ. ചിത്രീകരണം പൂർത്തിയായ ഡിങ്കനിലെ ചില രംഗങ്ങൾ റീ ഷൂട്ട് ചെയ്യുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. എന്നാൽ മുൻ നിശ്ചയിച്ച തിരക്കഥയിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്ന് സംവിധായകൻ വ്യക്തമാക്കി.കുടുംബപ്രേക്ഷകർക്ക് കൂടി രസിക്കുന്ന തരത്തിലേക്കാണ് തിരക്കഥ മാറ്റിയിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ തിരക്കഥയുടെ അവസാനവട്ട പണിപ്പു
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് ഷൂട്ട് മുടങ്ങിയ പ്രൊഫ ഡിങ്കൻ അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകൻ രാമചന്ദ്രബാബു. പ്രൊഫസർ ഡിങ്കനെക്കുറിച്ചുള്ള വാർത്തകൾ ഇതിനകം പലതും പുറത്ത് വന്നിരുന്നു. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലൊക്കെ വാർത്തകളുണ്ടായി. എന്നാൽ ഇപ്പോൾ ചിത്രത്തിനെന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
ബിഗ്ബജറ്റിൽ ത്രീഡിയിലൊരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കുമെന്നും ചിത്രീകരണം ആരംഭിച്ചു എന്ന തെറ്റായ വാർത്തകൾ തെറ്റാണെന്നും സംവിധായകൻ അറിയിച്ചു. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും പ്രധാനലൊക്കേഷൻ. റാഫിയാണ് തിരക്കഥ.
ചിത്രീകരണം പൂർത്തിയായ ഡിങ്കനിലെ ചില രംഗങ്ങൾ റീ ഷൂട്ട് ചെയ്യുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. എന്നാൽ മുൻ നിശ്ചയിച്ച തിരക്കഥയിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്ന് സംവിധായകൻ വ്യക്തമാക്കി.കുടുംബപ്രേക്ഷകർക്ക് കൂടി രസിക്കുന്ന തരത്തിലേക്കാണ് തിരക്കഥ മാറ്റിയിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ തിരക്കഥയുടെ അവസാനവട്ട പണിപ്പുരയിലാണെന്നും സംവിധായകൻ പറഞ്ഞു.
ഛായഗ്രഹകനായ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കൻ. ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടമാണ് നിർമ്മാണം.ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. സംവിധായകൻ റാഫിയാണ് തിരക്കഥ. നമിത പ്രമോദ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും എല്ലാം തന്നെ മുൻപ് പുറത്ത് വന്നിരുന്നു. കമ്മാരസംഭവത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രൊഫസർ ഡിങ്കൻ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. രാജേഷ് മങ്കലക്കൽ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തും.