- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദത്തിനിടെ ദിലീപിന്റെ രാമലീല എത്തുന്നു; റിലീസിങ് പ്രഖ്യാപിച്ചു; ജൂലായ് 21ന് ചിത്രമെത്തു; മറ്റ് പ്രശ്നങ്ങളൊന്നും ബാധിക്കില്ല, ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും ടോമിച്ചൻ മുളകുപാടം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കാര്യങ്ങൾ സുപ്രധാന വഴിത്തിരിവിലേക്ക് എത്തുമ്പോൾ ജനപ്രിയ നായകന്റെ സിനിമ റിലീസിന് ഒരുങ്ങുന്നു. മാറ്റിവെച്ച ദിലീപ് ചിത്ര രാമലീലയുടെ റിലീസിഗ ്‌ഡേറ്റ് പ്രഖ്യാപിച്ചു. സെൻസറിങ് പ്രശ്‌നങ്ങളെ തുടർന്നാണ് സിനിമയുടെ റിലീസിങ് മാറ്റിവെച്ചത് എന്നാണ് അറിയുന്നത്. ഇതിനിടെയാണ് രാമലീലയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലായ് 21 ന് തിയേറ്ററുകളിൽ എത്തും. ദിലീപിനെ നായകനാക്കി ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രമാണ് രാമലീല. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ചിത്രത്തിന്റെ റിലീസിങ് വൈകുന്നതെന്ന് ടോമിച്ചൻ മുളകുപാടം നേരത്തേ അറിയിച്ചിരുന്നു. നേരത്തേ ജൂലായ് ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീയിങ് പ്രഖ്യാപിച്ചിരുന്നത്. മറ്റ് പ്രശ്നങ്ങളൊന്നും ചിത്രത്തെ ബാധിക്കില്ലെന്നും ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും ടോമിച്ചൻ മുളകുപാടം പറഞ്ഞു. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവർത്തകന്റെ കുടുംബജീവിതവും രാഷ്ട്രീയ പ്രവർത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. സച്ചിയുടെ തിരക്കഥയിൽ വാഗതനായ അരുൺ ഗോപിയാണ് ചിത്രം സം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കാര്യങ്ങൾ സുപ്രധാന വഴിത്തിരിവിലേക്ക് എത്തുമ്പോൾ ജനപ്രിയ നായകന്റെ സിനിമ റിലീസിന് ഒരുങ്ങുന്നു. മാറ്റിവെച്ച ദിലീപ് ചിത്ര രാമലീലയുടെ റിലീസിഗ ്‌ഡേറ്റ് പ്രഖ്യാപിച്ചു. സെൻസറിങ് പ്രശ്‌നങ്ങളെ തുടർന്നാണ് സിനിമയുടെ റിലീസിങ് മാറ്റിവെച്ചത് എന്നാണ് അറിയുന്നത്. ഇതിനിടെയാണ് രാമലീലയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു.
ചിത്രം ജൂലായ് 21 ന് തിയേറ്ററുകളിൽ എത്തും. ദിലീപിനെ നായകനാക്കി ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രമാണ് രാമലീല. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ചിത്രത്തിന്റെ റിലീസിങ് വൈകുന്നതെന്ന് ടോമിച്ചൻ മുളകുപാടം നേരത്തേ അറിയിച്ചിരുന്നു.
നേരത്തേ ജൂലായ് ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീയിങ് പ്രഖ്യാപിച്ചിരുന്നത്. മറ്റ് പ്രശ്നങ്ങളൊന്നും ചിത്രത്തെ ബാധിക്കില്ലെന്നും ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും ടോമിച്ചൻ മുളകുപാടം പറഞ്ഞു. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവർത്തകന്റെ കുടുംബജീവിതവും രാഷ്ട്രീയ പ്രവർത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം.
സച്ചിയുടെ തിരക്കഥയിൽ വാഗതനായ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക. ചിത്രത്തിൽ മുകേഷ്, കലാഭവൻ ഷാജോൺ, സിദ്ദിക്, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.