കൊച്ചി: ദിലീപ് നായകനാവുന്ന കമ്മാരസംഭവം ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. ചിത്രത്തിൽ ദിലീപിന്റെ താടി വെച്ച രൂപം വളരെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിലെ മറ്റൊരു ഗെറ്റപ്പിലെ ഫോട്ടോയാണ് തരംഗമാവുന്നത്.

ബോളിവുഡിലും പരസ്യ ചിത്രങ്ങളിലും ശ്രദ്ദേയനായ ജർമൻകാരൻ ആൻഡി വോൺ ഇക്ക് എന്ന നടനന്റെ കൂടെയുള്ള ഫോട്ടോയാണ് വൈറലാവുന്നത്. ചിത്രത്തിൽ ആൻഡിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

പ്രേക്ഷകർക്ക് അതിരുകളില്ലാതെ സ്വപ്നം കാണാനുള്ളതെല്ലാം കമ്മാരസംഭവത്തിലുണ്ടാവും എന്നാണ് പ്രതീക്ഷ. തമിഴിലെ ശ്രദ്ധേയ താരങ്ങളായ സിദ്ധാർത്ഥും ബോബി സിൻഹയും ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നുണ്ട്.

മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമ വലിയ പ്രതീക്ഷയിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഭാഗമായി മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ് നടന്നത്