- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോസിപ്പുകളല്ല ജീവിതം തകർത്തത്; കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ; വിവാഹക്കാര്യം ചോദിക്കേണ്ടത് മകളോടും; മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്ന് മറുപടി; വിവാഹസാധ്യത തള്ളിക്കളയാതെ താരജോഡികൾ ഒരുമിച്ച് വനിതയ്ക്ക് മുമ്പിൽ
തിരുവനന്തപുരം: ദിലീപും കാവ്യയും ഉടൻ വിവാഹിതരാകുമെന്ന ഗോസിപ്പുകൾ മലയാളി സിനിമയിൽ സജീവമായിട്ട് നാളുകൾ ഏറെയായി. ഇവർ താമസിയാതെ വിവാഹം ചെയ്യുമെന്ന പ്രചരണം ഇപ്പോഴും സജീവം. ഇതിനിടയിൽ ഇരുവരും ഒരുമിച്ച് മനസ്സ് തുറക്കുകയാണ് വനിതാ മാസികയിൽ. വിവാഹ ഗോസിപ്പുകളെ കുറിച്ച് കാവ്യയും ദിലീപും അടുത്തടിത്തിരുന്ന് പ്രതികരിക്കുന്നു. ഞങ്ങളിൽ ഒരാളുടെ വിവാഹം കഴിയും വരെ ഈ പ്രചരണം തുടരുമെന്നാണ് ദിലീപിന്റെ ഇതുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണം. എന്നാൽ ആരാധകർക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ദിലീപ് നൽകുന്നില്ല. മകൾ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന വനിതാ ലേഖകന്റെ ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നാണ് നടന്റെ മറുപടി. ഓണവുമായി ബന്ധപ്പെട്ട് വനിതയിൽ വന്ന പ്രത്യേക ദിലീപ്-കാവ്യ കൂടിച്ചേരലും അഭിമുഖവും വിവാഹ ഗോസിപ്പുകൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്നാണ് വിലയിരുത്തൽ. പരസ്പരം വിവാഹം കഴിക്കില്ലെന്ന് ഇരുവരും പറയുന്നില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണ് അഭിമുഖം വിശദീകര
തിരുവനന്തപുരം: ദിലീപും കാവ്യയും ഉടൻ വിവാഹിതരാകുമെന്ന ഗോസിപ്പുകൾ മലയാളി സിനിമയിൽ സജീവമായിട്ട് നാളുകൾ ഏറെയായി. ഇവർ താമസിയാതെ വിവാഹം ചെയ്യുമെന്ന പ്രചരണം ഇപ്പോഴും സജീവം. ഇതിനിടയിൽ ഇരുവരും ഒരുമിച്ച് മനസ്സ് തുറക്കുകയാണ് വനിതാ മാസികയിൽ. വിവാഹ ഗോസിപ്പുകളെ കുറിച്ച് കാവ്യയും ദിലീപും അടുത്തടിത്തിരുന്ന് പ്രതികരിക്കുന്നു. ഞങ്ങളിൽ ഒരാളുടെ വിവാഹം കഴിയും വരെ ഈ പ്രചരണം തുടരുമെന്നാണ് ദിലീപിന്റെ ഇതുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണം. എന്നാൽ ആരാധകർക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ദിലീപ് നൽകുന്നില്ല. മകൾ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന വനിതാ ലേഖകന്റെ ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നാണ് നടന്റെ മറുപടി.
ഓണവുമായി ബന്ധപ്പെട്ട് വനിതയിൽ വന്ന പ്രത്യേക ദിലീപ്-കാവ്യ കൂടിച്ചേരലും അഭിമുഖവും വിവാഹ ഗോസിപ്പുകൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്നാണ് വിലയിരുത്തൽ. പരസ്പരം വിവാഹം കഴിക്കില്ലെന്ന് ഇരുവരും പറയുന്നില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണ് അഭിമുഖം വിശദീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഗോസിപ്പുകളൊന്നുമല്ല എന്റെ ജീവിതം തകർത്തത്. അതിന് പിന്നിൽ മറ്റ് ചില കാര്യങ്ങളുമുണ്ടെന്ന് അഭിമുഖത്തിൽ ദിലീപ് പറയുന്നു. അതിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ പലരും കുഴപ്പത്തിലാകും. അതിനെകുറിച്ച് ഇനി പറയേണ്ട. ഇക്കാര്യത്തിൽ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂവെന്ന് ദിലീപ് പറയുന്നു.
ഞാനും കാവ്യയും പൂജ്യത്തിൽ നിന്ന് തുടങ്ങിയവരാണ്. ചെറുപ്പത്തിലേ സ്വയം പര്യാപ്തരായവർ. നല്ല സുഹൃത്തുക്കൾ. ഇത്രയും പ്രശ്‌നങ്ങൾക്കിടയിലും പരസ്പരം തിരിച്ചറിയപ്പെടുന്നത് ആ സൗഹൃദം നിലനിൽക്കുന്നതുകൊണ്ടാണ്. എനിക്ക് നല്ല സ്ത്രീ സുഹൃത്തുക്കളുണ്ട്. അതിൽ ശക്തമായ സൗഹൃദമുള്ള ഒരു സുഹൃത്താണ് കാവ്യ-ദിലീപ്. ഗോസിപ്പുകളിൽ വിഷമം പങ്കുവയ്ക്കുന്ന കാവ്യ ഉറപ്പില്ലാത്ത കാര്യങ്ങൾ എന്തിനാണ് ചൂടുള്ള വാർത്തയായി പറയാൻ പോകുന്നതെന്നും ചോദിക്കുന്നു. അഭിമുഖത്തിലെ അവസാന മൂന്ന് ചോദ്യങ്ങൾക്കാണ് വ്യക്തമായ ഉത്തരം പറയാതെ ദീപീല് ഒഴിഞ്ഞു മാറുന്നത്.
സോഷ്യൽ മീഡിയയിൽ എല്ലാ മാസവും ദിലീപ്-കാവ്യ വിവാഹ വാർത്ത വരുന്നുണ്ടല്ലോ? എന്ന
ചോദ്യത്തിന് ഞങ്ങളിൽ ഒരാൾ കല്യാണം കഴിക്കും വരെ അത് തുടരും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്റെ കുടുംബ ജീവിതം ഇല്ലാതാക്കാൻ പലതും പറഞ്ഞു നടന്നു. അതില്ലാതായപ്പോൾ ഇപ്പോൾ കല്ല്യാണം കഴിപ്പിക്കാനായി ശ്രമം. ആർക്കാണ് ഇത്ര നിർബന്ധം എന്ന് അറിയില്ലെന്നും ദിലീപ് കൂട്ടിച്ചേർക്കുന്നു. ഇത് കേൾക്കുമ്പോഴേ വീട്ടിലേക്ക് അഭിനന്ദനം അറിയിച്ച് ഫോൺ എത്തുമെന്ന് കാവ്യ പറയുന്നു. മറപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛന്റേയും അമ്മയുടേയും
കാര്യമാണ് കഷ്ടമെന്ന് കാവ്യ വിശദീകരിക്കുന്നു.
രാധകർക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് പ്രേക്ഷകർക്ക് ഇതൊന്നും വിഷയമല്ലെന്നാണ് ദിലീപ് പറഞ്ഞ് തുടങ്ങുന്നത്. പടം നന്നായാൽ അവർ സിനിമ കാണാൻ കയറുമെന്നും പറയുന്നു. ഒരു പാട് വേറെ കാര്യങ്ങൾ തന്റെ മുന്നിലുണ്ട്. അച്ഛന്റെ ട്രസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളും പറയുന്നു. അവസാന ഭാഗത്ത് ഇങ്ങനെയും പറയുന്നു. പിന്നെ വീടുകളിൽ സാധാരണ കല്ല്യാണ ാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനിക്കുന്നതും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണ് എന്റെ കാര്യത്തിൽ മകളോടാണ് ചോദിക്കേണ്ടത്. മീനുട്ടിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. മീനൂട്ടിയുടെ മുന്നിൽ ഞാനൊരു കൊച്ചു കുട്ടിയാണ്-ഇങ്ങനെയാണ് ദിപീല് വിശദീകരിക്കുന്നത്.
മകൾ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന വനിതാ ലേഖകന്റെ ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നാണ് നടന്റെ മറുപടി. അങ്ങനെ വനിതയുടെ അഭിമുഖം കൃത്യമാ ക്ലൈമാക്‌സ് ഇല്ലാതെ അവസാനിപ്പിക്കുകയാണ് ദിലീപും കാവ്യയും.