കൊച്ചി: ദിലീപിനെ കാവ്യ ആദ്യം വിളിച്ചത് അങ്കിൾ എന്നാണ്. അത് തിരുത്തി ചേട്ടനെന്നാക്കിയത് ദിലീപും. വനിതയുടെ ഓണപ്പതിപ്പിലെ പ്രത്യേക അഭിമുഖത്തിൽ ദിലീപാണ് ഇക്കാര്യം പറയുന്നത്.

1991 ൽ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ദിലീപും കാവ്യാ മാധവനും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ദിലീപ് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. കാവ്യ ചിത്രത്തിലെ ബാലതാരവും. ലൊക്കേഷനിൽ കാവ്യ ദിലീപിനെ അങ്കിൾ എന്നാണ് ആദ്യം വിളിച്ചത്.

പക്ഷേ, ഒരു തവണ മാത്രമാണ് അങ്ങനെ വിളിച്ചത്. ഉടൻ തന്നെ ദിലീപ് ആ വിളി തിരുത്തി. ഇനി ദിലീപേട്ടാ എന്ന് വിളിച്ചാൽ മതിയെന്നു ദിലീപ് പറഞ്ഞു. നീയൊക്കെ വളർന്ന് എന്റെ നായികയാകും, അപ്പോൾ ഈ അങ്കിൾ വിളി പ്രശ്‌നമാകും എന്ന മുന്നറിയിപ്പും അന്ന് ദിലീപ് നൽകിയത്ര. ദീലീപേട്ടായെന്ന് വിളിച്ച പഠിക്കാനും പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് തന്നെയാണ് ഇക്കാര്യം തുറന്ന് പറയുന്നത്.

ഇതുപോലെതന്നെയാണ് സനൂഷയും കീർത്തി സുരേഷും ലൊക്കേഷനിൽ അങ്കിൽ എന്നു വിളിച്ചപ്പോഴും ദിലീപ് അത് തിരുത്തി. പിന്നിട് മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ സനൂഷയും റിങ് മാസ്റ്റർ എന്ന ചിത്രത്തിലൂടെ കീർത്തിയും ദിലീപിന്റെ നായികമാരായെത്തി. എന്തുകൊണ്ടാണ് അങ്കിൽ എന്ന വിളി ചേട്ടൻ എന്നാക്കിയെന്നു ചോദിച്ചാൽ ദിലീപിന് ഒരു മറുപടി മാത്രം. അവർ വളരും നമ്മൾ വളരില്ലല്ലോ...പുക്കാലം വരവായി എന്ന സെറ്റിന് ശേഷവും ഒന്നു രണ്ട് ലൊക്കേഷനിൽ വച്ച് കാവ്യയെന്ന കുട്ടിയെ കണ്ടിട്ടുണ്ട്. അപ്പോഴും തന്റെ നായികയാകുമെന്ന് ഓർത്തിട്ടില്ലെന്നും ദിലീപ് പറയുന്നു.

ഡിഗ്രി വരെ പഠിക്കും. അതിന് ശേഷം കല്ല്യാണം അതായിരുന്നു വീട്ടിലെ തീരുമാനം. എന്നാൽ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ലാൽ ജോസും ദിലീപും വിളിച്ചപ്പോൾ അഭിനയിക്കാൻ വീട്ടുകാർ സമ്മതിക്കുകയായിരുന്നു. അതിന് കാരണം ലാലുച്ചേട്ടനോടും ദിലീപേട്ടനോടുമുള്ള വിശ്വാസം കാരണമാണെന്നും കാവ്യ പറയുന്നു.