- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമണത്തിന് ഇരയായ നടി നിയമപരമായി പരാതി കൊടുക്കുമെന്ന് ഉറപ്പുവരുത്തി കൂടെ നിന്നു; ഡ്രൈവർ മാർട്ടിൻ പറയുന്നതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി; കൃത്യസമയത്തെ സിബിഐ അന്വഷണം അവശ്യപ്പെട്ട് സർക്കാറിനെ സമ്മർദ്ദത്തിലാക്കി; ദിലീപ് അഴിക്കുള്ളിലാകുമ്പോൾ താരമാകുന്നത് പി.ടി തോമസ് എംഎൽഎ
പൾസറിന്റെയും സംഘത്തിന്റെയും ആക്രമണത്തിനും അപമാനത്തിനും ഇരയായ നടി ഫെബ്രുവരി 17-ന് രാത്രി പത്തരയോടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലാലിന്റെ കൊച്ചിയിലെ പടമുകളിലെ വീട്ടിൽ അഭയം തേടിയത്. ആക്രമിക്കപ്പെട്ട വിവരം കാറിൽവച്ചുതന്നെ നടി ലാലിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ലാൽ തന്റെ ഏറ്റവും അടുത്ത ഏതാനും സുഹൃത്തുക്കളെയും ഇക്കാര്യമറിയിച്ചു. പതിനൊന്നു മണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ലാലിന്റെ വീട്ടിലെത്തി. പിന്നാലെ നിർമ്മാതാവ് ആന്റോജോസഫും സ്ഥലം എംഎൽഎ പിടി തോമസുമെത്തി. അപ്രതീക്ഷിതമായാണ് പിടി തോമസ് സ്ഥലത്തെത്തിയതെങ്കിലും അദ്ദേഹത്തിന്റെ നിർണായകമായ ഇടപെടലാണ് കേസിൽ വഴിത്തിരിവായത്. ലാൽ ആന്റോ ജോസഫിനെ മാത്രമാണ് വിളിച്ചറിയിച്ചത്. ആന്റോയാണ് പിടി തോമസിനെ ഒപ്പം കൂട്ടിയതും. ലാലിന്റെ വീട്ടിലെത്തിയ പിടി തോമസ് നടിയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഐജിയെ തന്റെ മൊബൈലിൽനിന്ന് വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. ഫോൺ നടിക്ക് കൈമാറുകയും ചെയ്തു. ട്രെയിൻ യാത്രയിലായിരുന്ന ഐജിയോട് നടിയും വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്
പൾസറിന്റെയും സംഘത്തിന്റെയും ആക്രമണത്തിനും അപമാനത്തിനും ഇരയായ നടി ഫെബ്രുവരി 17-ന് രാത്രി പത്തരയോടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലാലിന്റെ കൊച്ചിയിലെ പടമുകളിലെ വീട്ടിൽ അഭയം തേടിയത്. ആക്രമിക്കപ്പെട്ട വിവരം കാറിൽവച്ചുതന്നെ നടി ലാലിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ലാൽ തന്റെ ഏറ്റവും അടുത്ത ഏതാനും സുഹൃത്തുക്കളെയും ഇക്കാര്യമറിയിച്ചു. പതിനൊന്നു മണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ലാലിന്റെ വീട്ടിലെത്തി. പിന്നാലെ നിർമ്മാതാവ് ആന്റോജോസഫും സ്ഥലം എംഎൽഎ പിടി തോമസുമെത്തി. അപ്രതീക്ഷിതമായാണ് പിടി തോമസ് സ്ഥലത്തെത്തിയതെങ്കിലും അദ്ദേഹത്തിന്റെ നിർണായകമായ ഇടപെടലാണ് കേസിൽ വഴിത്തിരിവായത്.
ലാൽ ആന്റോ ജോസഫിനെ മാത്രമാണ് വിളിച്ചറിയിച്ചത്. ആന്റോയാണ് പിടി തോമസിനെ ഒപ്പം കൂട്ടിയതും. ലാലിന്റെ വീട്ടിലെത്തിയ പിടി തോമസ് നടിയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഐജിയെ തന്റെ മൊബൈലിൽനിന്ന് വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. ഫോൺ നടിക്ക് കൈമാറുകയും ചെയ്തു. ട്രെയിൻ യാത്രയിലായിരുന്ന ഐജിയോട് നടിയും വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് എംഎൽഎ വിളിച്ചറിയിച്ചതനുസരിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയും പനത്രണ്ടരയോടെ ലാലിന്റെ വീട്ടിലെത്തി.
ഇതിനിടെ കാർ ഓടിച്ചിരുന്ന ഡ്രൈവർ മാർട്ടിൻ നടന്നതെന്തെന്ന് പൊലീസിനോടും എംഎൽഎയോടും വിശദീകരിച്ചു. ഇതിനിടെ സംഭവത്തിൽ പന്തികേടുണ്ടെന്നു മനസിലാക്കിയി പിടി തോമസ് അസി. പൊലീസ് കമ്മിഷണറെ മാറ്റി നിർത്തി ഡ്രൈവർ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പോകാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പൊലീസിനും സംശയമായി. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പുലർച്ചെ രണ്ടു മണിയോടെ വീണ്ടും പൊലീസ് സംഘം ലാലിന്റെ വീട്ടിലെത്തി കാർ പരിശോധിച്ച് മടങ്ങി.
ഇതിനിടെ സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവും സ്ഥലത്തെത്തി. പുലർച്ചെ നാലിനു പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി നടിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. രാവിലെ മാത്രമാണ് ലാലിന്റെ വീടിന് തൊട്ടടുത്തുണ്ടായിരുന്നവർ പോലും വിവരമറിയുന്നത്. ഇതിനിടെ അന്വേഷണം ഇഴയുന്ന ഘട്ടം വന്നപ്പോഴൊക്കെ പിടി തോമസ് വിഷയത്തിൽ ഫലപ്രദമായി ഇടപെടുകും ചെയ്തു. ഇതിനിടെ വിഷയം നിയമസഭയിലും എത്തിച്ചു.
ഇതിനിടെ പിടി തോമസ് കൊച്ചിയിൽ നിരാഹരസസമരം നടത്തുകയും ചെയ്തു. എന്നാൽ നടനുമായി അടുത്തബന്ധമുണ്ടായിരുന്നു കൊച്ചിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ പിന്തുണയ്ക്കാൻ തായാറായില്ല. കേസുമായി ബന്ധപ്പെട്ട് പിടി തോമസിനെതിരെ ദുഷ്പ്രചരണങ്ങൾ നടത്താൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമമുണ്ടാകുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഇടപെടലാണ് ഒതുക്കിത്തീർക്കപ്പെട്ടേക്കാവുന്ന ഒരു കേസ് പൊലീസിന്റെ കൈകളിലേക്ക് എത്തിച്ചതെന്നതിൽ സംശയമില്ല.