- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ ചില തെറ്റായ സൗഹൃദങ്ങൾ താൻ വിലക്കിയിരുന്നു; എന്നാൽ അതിൽ നിന്നൊന്നും മാറി നിൽക്കാൻ മണി ഒരുക്കമല്ലായിരുന്നു: പ്രിയ സുഹൃത്തിന്റെ ഓർമ്മകളിൽ വികാരാധീനനായി ദിലീപ്
കൊച്ചി: മലയാള സിനിമയിൽ അടുത്ത സൗഹൃദ കൂട്ടുകളായിരുന്നു കലാഭവൻ മണിയും ദിലീപും തമ്മിൽ ഉണ്ടായിരുന്നത്. ഒരുമിച്ച് മിമിക്രി കളിച്ചു നടന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അതുകൊണ്ട് തന്നെ മണിയുടെ മരണം ദിലീപിൽ തീർത്തത് വലിയൊരു ആഘാതം തന്നെയാണ്. മണിയുടെ മരണം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണെന്ന് ദിലീപ് പറഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണി. കണ്ടുമുട്ടിയ അന്നുമുതൽ ഞങ്ങൾ കൂട്ടുകാരായിരുന്നു. ഏതു സമയത്തും വിളിക്കാവുന്ന എന്റെ തൊട്ടടുത്തുള്ള സുഹൃത്ത്. മണി പോയപ്പോൾ എന്റെ ഏറ്റവും വലിയ ശക്തിയാണ് നഷ്ടപ്പെട്ടതെന്നും ദിലീപ് പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് മണിയുമൊത്തുള്ള നിമിഷങ്ങൾ പങ്കുവച്ചത്. കലാഭവനിൽ ഒരുമിച്ചുണ്ടായിരുന്ന കാലം തൊട്ടേയുള്ള സൗഹൃദം. ദിലീപിനു കലഭവൻ മണി ഏതു സമയത്തും വിളിക്കാവുന്ന ആത്മ സുഹൃത്തായിരുന്നു. ആദ്യകാലങ്ങളിൽ തങ്ങളൊരുമിച്ച് യാത്രകൾ നടത്താറുണ്ടായിരുന്നു. മണിയുടെ മടിയിൽ തലവച്ച് കിടന്നുറങ്ങുന്ന ദിലീപിനെ ഉണർത്താതിരിക്കാൻ കാലുകൾ അനക
കൊച്ചി: മലയാള സിനിമയിൽ അടുത്ത സൗഹൃദ കൂട്ടുകളായിരുന്നു കലാഭവൻ മണിയും ദിലീപും തമ്മിൽ ഉണ്ടായിരുന്നത്. ഒരുമിച്ച് മിമിക്രി കളിച്ചു നടന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അതുകൊണ്ട് തന്നെ മണിയുടെ മരണം ദിലീപിൽ തീർത്തത് വലിയൊരു ആഘാതം തന്നെയാണ്.
മണിയുടെ മരണം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണെന്ന് ദിലീപ് പറഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണി. കണ്ടുമുട്ടിയ അന്നുമുതൽ ഞങ്ങൾ കൂട്ടുകാരായിരുന്നു. ഏതു സമയത്തും വിളിക്കാവുന്ന എന്റെ തൊട്ടടുത്തുള്ള സുഹൃത്ത്. മണി പോയപ്പോൾ എന്റെ ഏറ്റവും വലിയ ശക്തിയാണ് നഷ്ടപ്പെട്ടതെന്നും ദിലീപ് പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് മണിയുമൊത്തുള്ള നിമിഷങ്ങൾ പങ്കുവച്ചത്.
കലാഭവനിൽ ഒരുമിച്ചുണ്ടായിരുന്ന കാലം തൊട്ടേയുള്ള സൗഹൃദം. ദിലീപിനു കലഭവൻ മണി ഏതു സമയത്തും വിളിക്കാവുന്ന ആത്മ സുഹൃത്തായിരുന്നു. ആദ്യകാലങ്ങളിൽ തങ്ങളൊരുമിച്ച് യാത്രകൾ നടത്താറുണ്ടായിരുന്നു. മണിയുടെ മടിയിൽ തലവച്ച് കിടന്നുറങ്ങുന്ന ദിലീപിനെ ഉണർത്താതിരിക്കാൻ കാലുകൾ അനക്കുക പോലും ചെയ്യാതെ മണിയിരുന്ന ഓർമ്മകൾ ദിലീപ് ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. അത്രമാത്രം കരുതലുണ്ടായിരുന്നു മണിക്ക് സുഹ്രുത്തുക്കളോട് എന്നാണ് ദിലീപ് വ്യക്തമാക്കുന്നത്.
മണിയുടെ പല തെറ്റായ സൗഹൃദങ്ങളും താൻ വിലക്കിയിരുന്നു. പക്ഷെ അതിൽ നിന്നൊന്നും മാറി നിൽക്കാൻ മണി ഒരുക്കമല്ലായിരുന്നു. മലയാള സിനിമയിൽ ഇനിയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങേണ്ട മണിയുടെ പതനത്തിനു ആ ചീത്ത കൂട്ടുകെട്ടുകൾ വിനയായി. മണിയെന്നും അവന്റെ വലിയ മനസ്സുകൊണ്ട് തന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അത്രമാത്രം സ്‌നേഹത്തോടെയാണ് അവൻ ആളുകളോട് ഇടപഴകിയിരുന്നതും അവരെ സഹായിച്ചിരുന്നതും. മണിയുടെ നാട്ടിൽ ഒരു തിയറ്റർ സ്ഥാപിക്കുകയെന്നത് എന്റെ സ്വപ്നമാണെന്നും ദിലീപ് കൂട്ടിച്ചേർത്തു.