- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാരവാൻ ഗൂഢാലോചന' തിയറി ദിലീപിന് തുണയാകുമോ? പൊലീസ് അന്വേഷണത്തിലെ ലൂപ്പ് ഹോളുകളിൽ പിടിച്ച് പ്രോസിക്യൂഷനെ സമ്മർദ്ദത്തിലാക്കി അഡ്വ. രാമൻ പിള്ള; കേസിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ നേരത്തേ പണം കൊടുത്ത് ദിലീപ് കേസ് ഒതുക്കില്ലേയെന്നും ചോദ്യം; സുനി പറയുന്ന ഒന്നരക്കോടി കഥ പണത്തിന് വേണ്ടി: ജാമ്യാപേക്ഷയിൽ ഇന്ന് വാദം നീണ്ടത് നാല് മണിക്കൂർ
കൊച്ചി: പ്രോസിക്യൂഷനെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ട് ദിലീപിന്റെ അഭിഭാഷകന്റെ വാദം നാല് മണിക്കൂർ പിന്നിട്ടു. കേസിൽ ദിലീപിനെ പ്രതിയാക്കാനുതകുന്ന യാതൊരു തെളിവും പ്രോസിക്യൂഷന് ലഭിച്ചിട്ടുല്ലെന്ന് ആമുഖമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാമൻപിള്ളയുടെ വാദം രാവിലെ ആരംഭിച്ചത്. പൾസർ സുനിക്ക് പണത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. അതിനാലാണ് അവർ ഒന്നരക്കോടിരൂപയുടെ കഥ പറയുന്നത്. കേസിൽ ഇതുവരെ 9 മൊബൈൽ ഫോണുകളും 11 സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പക്ഷെ അവയിൽ നിന്നൊന്നും ദിലീപിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണ ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരുന്നു. പക്ഷെ ബി സന്ധ്യ കേസിൽ മുൻകൂട്ടി തയ്യാറാക്കിയ പ്രകാരം പ്രവർത്തിച്ചു. ചെറുപ്രായത്തിൽ മുതലേ പൾസർ സുനി ക്രിമിനൽ സ്വഭാവം ഉള്ളയാളാണ്. നിലവിൽ 28 കേസുകൾ സുനിക്കെതിരെയുണ്ട്. ഇത്തരത്തിൽ കുറ്റവാസനയുള്ളയാളുടെ വാക്കുകളെ മുഖവിലയ്ക്ക് എടുത്ത് എങ്ങനെ ദിലീപിനെപ്പോലെയുള്ള ജനപ്രിയ നായകനെ എങ്ങനെ പ്രതിസ്ഥാനത്ത് നിർത്തും. ജയിലിൽ നി
കൊച്ചി: പ്രോസിക്യൂഷനെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ട് ദിലീപിന്റെ അഭിഭാഷകന്റെ വാദം നാല് മണിക്കൂർ പിന്നിട്ടു. കേസിൽ ദിലീപിനെ പ്രതിയാക്കാനുതകുന്ന യാതൊരു തെളിവും പ്രോസിക്യൂഷന് ലഭിച്ചിട്ടുല്ലെന്ന് ആമുഖമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാമൻപിള്ളയുടെ വാദം രാവിലെ ആരംഭിച്ചത്. പൾസർ സുനിക്ക് പണത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. അതിനാലാണ് അവർ ഒന്നരക്കോടിരൂപയുടെ കഥ പറയുന്നത്. കേസിൽ ഇതുവരെ 9 മൊബൈൽ ഫോണുകളും 11 സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പക്ഷെ അവയിൽ നിന്നൊന്നും ദിലീപിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണ ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരുന്നു. പക്ഷെ ബി സന്ധ്യ കേസിൽ മുൻകൂട്ടി തയ്യാറാക്കിയ പ്രകാരം പ്രവർത്തിച്ചു.
ചെറുപ്രായത്തിൽ മുതലേ പൾസർ സുനി ക്രിമിനൽ സ്വഭാവം ഉള്ളയാളാണ്. നിലവിൽ 28 കേസുകൾ സുനിക്കെതിരെയുണ്ട്. ഇത്തരത്തിൽ കുറ്റവാസനയുള്ളയാളുടെ വാക്കുകളെ മുഖവിലയ്ക്ക് എടുത്ത് എങ്ങനെ ദിലീപിനെപ്പോലെയുള്ള ജനപ്രിയ നായകനെ എങ്ങനെ പ്രതിസ്ഥാനത്ത് നിർത്തും. ജയിലിൽ നിന്ന് എഴുതിയെന്ന് പറയുന്ന കത്ത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. രമ്യ നമ്പീശൻ ഉൾപ്പടെ ഈ കേസിലെ സാക്ഷികളെല്ലാ ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം ഉള്ളവരാണ്. ക്വട്ടേഷനാണെന്ന് നടി ആദ്യം തന്നെ മൊഴി നൽകിയിരുന്നു. എന്നാൽ പൊലീസ് ഇതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ആരെയെങ്കിലും സംശയമുണ്ടോയെന്ന് പോലും പൊലീസ് ചോദിച്ചിട്ടില്ല. ഇത് മറ്റാരെയോ രക്ഷിക്കാനാണ് ദിലീപിന്റെ അഭിപാഷകൻ ചൂണ്ടിക്കാട്ടുന്നു.
ഒന്നരക്കോടി നൽകാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സുനി പറയുന്നു. ഈ കേസിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ നേരത്തേ പണം കൊടുത്ത് ദിലീപ് കേസ് ഒതുക്കില്ലേ..? രാമൻപിള്ള ചോദിച്ചു. ചില മാധ്യമങ്ങൾ ദിലീപിനെ വേട്ടയാടുകയാണ്. ഒരു ചാനലിൽ അഭിമുഖത്തിൽ രണ്ട് മാധ്യമങ്ങളുടെ പേര് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറുനാടൻ മലായാളി അടക്കമുള്ള മാധ്യമങ്ങൾ വൈരാഗ്യബുദ്ധിയോടെ കള്ളപ്രചരണം നടത്തുകയാണ്. തന്റെ ശത്രുക്കളായ ലിബർട്ടി ബഷീറോ, പരസ്യ സംവിധായകൻ ശ്രീകുമാറോ ആയിരിക്കും ദിലീപിനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ. അവർ ചെയ്തതാണെന്ന് പറയുന്നില്ല. പക്ഷെ അവർക്ക് അതിനുള്ള കഴിവുള്ളവരാണ്. എക്സിബിറ്റേഴ്സ് യൂണിയൻ തന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ലിബർട്ടി ബഷീറിനുള്ള ശത്രുതയ്ക്ക് പിന്നിൽ. രാമൻപിള്ള വാദം ഉന്നയിച്ചു.
കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ചില വസ്തുക്കൾ വാങ്ങി. ഇതെല്ലാം കയ്യേറിയതാണെന്ന് ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. കോട്ടയത്തും ,കുമരകത്തും, ചാലക്കുടിയിലും കയ്യേറിയെന്ന് മാധ്യമങ്ങൾ നുണ പ്രചരണം നടത്തി. ഉച്ചയ്ക്ക് ശേഷം നടന്ന വാദത്തിൽ നടിയുടെ പേര് വെളിപ്പെടുത്തിയതിന് ദിലീപിന്റെ അഭിപാഷകനെ കോടതി ശാസിച്ചു. 2013 ൽ കൊച്ചിയിലെ ഹോട്ടലിൽ ഗൂഢാലോചന നടത്തിയെന്ന വാദം അസംബന്ധമാണ്. അന്ന് ഹോട്ടലിൽ ദിലീപ് അടക്കം നിരവധി ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. സുനിൽ കുമാറിനെ അവിടെവെച്ച് കണ്ടിട്ടുണ്ടാകാം. അതിനെ ഗൂഢാലോചനയായി എങ്ങനെ വ്യാഖ്യാനിക്കും. തൃശ്ശൂർ ടെന്നീസ് ക്ലബ്ബിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന വാദം അംഗീകരിക്കാൻ ആവില്ല. ഷൂട്ടിംങ്ങ് ലൊക്കേഷനിൽ നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു. ഇതിനിടയിൽ എങ്ങനെ ഗൂഢാലോചന നടത്തും.? ജോർജ്ജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനിലും നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു ഷൂട്ടിംങ് കാണാനായി.
ഷൂട്ടിംങ് ലൊക്കേഷനിൽ കാരവാനിന് പുറത്ത് വെച്ച് ഗൂഢാലോചന നടത്തിയെന്ന വാദം പൊലീസ് ഉയത്തിയത് സാക്ഷിയെ ഉണ്ടാക്കാൻ മാത്രമാണ്. എന്തുകൊണ്ട് കാരവാനിന് ഉള്ളിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന വാദം പൊലീസ് ഉന്നയിച്ചില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ, ദിലീപിനെ പ്രതിയാക്കാൻ പൊലീസിന് നേരത്തെ താൽപര്യമുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. മൂന്ന് മണിയോടെ കോടതി ബുധനാഴ്ച കേസിൽ വീണ്ടും വാദം കേൾക്കാനായി മാറ്റിവെച്ചു.