ബാലചന്ദ്രകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദിലീപ് പോക്കറ്റടിക്കാരന്റെ വേഷത്തിൽ എത്തുന്ന പിക്ക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചതായി സൂചന.സിനിമ ഉപേക്ഷിക്കാനുള്ള യഥാർത്ഥ കാരണം വെളിവായിട്ടില്ലെങ്കിലും ദിലീപിന്റെ തിരക്കുകളെ തുടർന്നാണ് സിനിമ വേണ്ടെന്ന് വച്ചതെന്നാണ് സൂചന.

രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, ജയസൂര്യയ്‌ക്കൊപ്പമുള്ള ത്രില്ലർ ചിത്രം, പ്രൊഫസർ ഡിങ്കൻ എന്നീ സിനിമകളിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഈ സിനിമകളുടെ ഷൂട്ടിങ് തീരുന്‌പോൾ വളരെ വൈകുമെന്നതിനാലാണ് പിക്ക് പോക്കറ്റ് ഉപേക്ഷിച്ചതെന്ന് അറിയുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ പോക്കറ്റടി ക്കുന്നതിന് പേരുകേട്ടയാളും സ്വീഡിഷ് വംശജനായ യു.എസ് ബോബ് ആർണോയെ ദിലീപിനെ പരിശീലിപ്പിക്കാനുള്ള ചുമതലയും ഏൽപിച്ചിരുന്നു.ഈ സിനിമ തമിഴിലും ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചിരുന്നു.