- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനു പിന്നാലെ ഗണേശിനു പിന്തുണയുമായി നടൻ ദിലീപും പത്തനാപുരത്ത്; പ്രചാരണത്തിനു പോകുന്നതിൽ അമ്മയിൽ വിലക്കില്ല; വിവാദങ്ങൾ അനാവശ്യമെന്നും ജനപ്രിയതാരം
പത്തനാപുരം: എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേശ് കുമാറിനു പിന്തുണയുമായി നടൻ ദിലീപും പത്തനാപുരത്തെത്തി. മോഹൻലാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതു വിവാദമായതിനു തൊട്ടുപിന്നാലെയാണ് ദിലീപും എത്തിയത്. പ്രചാരണത്തിന് പോകുന്നതിൽ താരസംഘടനയായ അമ്മയിൽ വിലക്കില്ലെന്ന് ദിലീപ് പറഞ്ഞു. അമ്മയിൽ ആലേചിച്ചിട്ടല്ല ആരും സ്ഥാനാർത്ഥികളായത്. മോഹൻലാലിനെ ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും ദിലീപ് പറഞ്ഞു. ഗണേശിന് വേണ്ടി വോട്ടു ചോദിച്ച് മോഹൻലാലും സംവിധായകൻ പ്രിയദർശനും ഇടതു വേദിയിലെത്തിയത് ഇന്നലെയാണ്. ഇതു വിവാദവുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടൻ സലീം കുമാർ അമ്മ അംഗത്വം രാജിവച്ചതോടെയാണ് താരസംഘടനയിലെ രാഷ്ട്രീയ ചേരിതിരിവ് പ്രകടമായത്. മോഹൻലാൽ തന്റെ എതിരാളിയായ ഗണേശിന് വോട്ടു തേടിയതിൽ ഞെട്ടൽ രേഖപ്പെടുത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷ് ഇതിന് പിന്നിൽ ബ്ലാക്ക്മെയിൽ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടതായും വാർത്തകൾ പുറത്തുവന്നു.
പത്തനാപുരം: എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേശ് കുമാറിനു പിന്തുണയുമായി നടൻ ദിലീപും പത്തനാപുരത്തെത്തി. മോഹൻലാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതു വിവാദമായതിനു തൊട്ടുപിന്നാലെയാണ് ദിലീപും എത്തിയത്.
പ്രചാരണത്തിന് പോകുന്നതിൽ താരസംഘടനയായ അമ്മയിൽ വിലക്കില്ലെന്ന് ദിലീപ് പറഞ്ഞു. അമ്മയിൽ ആലേചിച്ചിട്ടല്ല ആരും സ്ഥാനാർത്ഥികളായത്. മോഹൻലാലിനെ ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും ദിലീപ് പറഞ്ഞു.
ഗണേശിന് വേണ്ടി വോട്ടു ചോദിച്ച് മോഹൻലാലും സംവിധായകൻ പ്രിയദർശനും ഇടതു വേദിയിലെത്തിയത് ഇന്നലെയാണ്. ഇതു വിവാദവുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടൻ സലീം കുമാർ അമ്മ അംഗത്വം രാജിവച്ചതോടെയാണ് താരസംഘടനയിലെ രാഷ്ട്രീയ ചേരിതിരിവ് പ്രകടമായത്. മോഹൻലാൽ തന്റെ എതിരാളിയായ ഗണേശിന് വോട്ടു തേടിയതിൽ ഞെട്ടൽ രേഖപ്പെടുത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷ് ഇതിന് പിന്നിൽ ബ്ലാക്ക്മെയിൽ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടതായും വാർത്തകൾ പുറത്തുവന്നു.