തിരുവനന്തപുരം: ബന്ധം വേർപെടുത്തും മുമ്പ് മാദ്ധ്യമങ്ങൾ ഇടപെട്ട് വേർപെടുത്തിയതാണ് ദിലിപിനെയും മഞ്ജുവാര്യരെയും. ഇതിന് ശേഷം ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ചും മാദ്ധ്യമങ്ങളിൽ വാർത്ത നിറഞ്ഞു. മീനാക്ഷി ആർക്കൊപ്പം നിൽക്കുമെന്ന ആശങ്കയ്ക്ക് വകയില്ലെന്ന് ദിലീപും മഞ്ജുവും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു. ദിലീപിനോടാണ് മീനാക്ഷിക്ക് ഇഷ്ടം എന്നതുകൊണ്ട് തന്നെ താരത്തിനൊപ്പമാണ് താമസവും.

എന്തായാലും രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ മകളുടെ പേരിൽ വഴക്കു കൂടാൻ രണ്ട് പേർക്കും താത്പര്യം ഉണ്ടായിരുന്നില്ല. മീനാക്ഷിയെ ദിലീപിനെ ഏൽപിച്ചിട്ടാണ് മഞ്ജു പോന്നത്. പലരും മഞ്ജു എന്ന അമ്മയെ പഴിച്ചെങ്കിലും മകൾക്ക് അച്ഛനോടുള്ള ഇഷ്ടം അറിയാവുന്ന മഞ്ജു പറഞ്ഞത്. ഇങ്ങനെയായിരുന്നു. മീനാക്ഷി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും അവർ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാാരെക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോൾ ദിലീപിനൊപ്പമാണ് മീനാക്ഷി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ദിലീപ് മകൾ മീനാക്ഷിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. മറ്റേതൊരു അച്ഛനെയും പോലെ തന്റെ മകളെ താൻ ഏറെ സ്‌നേഹിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷിയോട് തനിക്ക് അധികം വഴക്കിടാൻ സാധിക്കില്ല. താൻ എന്തു തന്നെ പറഞ്ഞാലും അവൾ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകുകയൊന്നുമില്ല. എന്നിരിക്കിലും അവളോട് ദേഷ്യപ്പെടാൻ സാധിക്കില്ല. അവൾക്ക് അമ്മയും അച്ഛനും ഞാൻ തന്നെയാണെന്നും ദിലീപ് പറയുന്നു.