- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ദിവസങ്ങളിൽ കേസിൽ നിന്നൂരാനുള്ള ചർച്ചകൾ മാത്രം; ലൊക്കേഷനിൽ എത്തും മുമ്പ് ശബരിമല സന്ദർശിക്കും; തുലാം ഒന്നിനോ നാലിനോ ശാസ്താവിനെ കാണാൻ സന്നിധാനത്തേക്ക്; അതിന് ശേഷം ആദ്യം എത്തുക കമ്മാരസംഭവത്തിന്റെ സെറ്റിൽ; പാതിവഴിയിൽ മുടങ്ങിയ സിനിമാക്കാർ എല്ലാം ക്യൂ നിൽക്കുമ്പോഴും കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് ദിലീപ്
ആലുവ. ജാമ്യം കിട്ടി ദിലീപ് പുറത്തിറങ്ങിയപ്പോൾ തന്നെ എന്നാണ് ഷൂട്ടിംഗിന് എത്തുക എന്ന ചോദ്യവുമായി പാതി വഴിയിൽ നിന്നു പോയ സിനിമകളുടെ അണിയറ പ്രവർത്തകർ ബന്ധപ്പെട്ടു തുടങ്ങി. ദിലീപിനെ നേരിട്ടു കിട്ടാത്തതിനാൽ അനുജനോടും സഹായിയോടും വരെ കാര്യങ്ങൾ തിരിക്കിയവരും കുറവല്ല, ഇന്നും നാളെയുമായി ഇവരൊക്കെ തന്നെ ദിലീപിനെ നേരിൽ കണ്ട് ഡേറ്റ് നിശ്ചയിക്കാനുള്ള പെടാപാടിലാണ്. എന്നാൽ സന്നിധാനത്ത് എത്തി അയ്യനെ കണ്ടിട്ടെ ഷൂട്ടിംഗിന് ഉള്ളുവെന്ന നിലപാടിലാണ് ദിലീപ്. പ്രതിസന്ധികൾ കൂടുകയും കാരഗ്രവാസത്തിൽ പരീക്ഷണങ്ങൾ ഏറി വരികയും ചെയ്തപ്പോൾ ആണ് ദിലീപ് വ്രതം എടുത്ത് തുടങ്ങിയത്. ജയിലിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മയുടെ ഉപദേശവും കൂടിയായപ്പോൾ എടുത്ത പ്രതിഞ്ജയാണ് മല ചവിട്ടുക എന്നത്. ജയിലിൽ നിന്നിറങ്ങിയാൽ ഉടൻ ശബരി മലയക്ക് പോവാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തുലാമാസ പൂജകൾക്കായി ഈ മാസം 17 നെ ശബരിമല നട തുറക്കു. ഒന്നുകിൽ അന്നോ അല്ലെങ്കിൽ ഇരുപതാം തിയ്യതിയോ സന്നധാനത്ത് എത്താനാണ് ദിലീപ് ആലോചിക്കുന്നത്. ശനിയാഴ്ച രാവിലെത്തെ പൂജയ
ആലുവ. ജാമ്യം കിട്ടി ദിലീപ് പുറത്തിറങ്ങിയപ്പോൾ തന്നെ എന്നാണ് ഷൂട്ടിംഗിന് എത്തുക എന്ന ചോദ്യവുമായി പാതി വഴിയിൽ നിന്നു പോയ സിനിമകളുടെ അണിയറ പ്രവർത്തകർ ബന്ധപ്പെട്ടു തുടങ്ങി. ദിലീപിനെ നേരിട്ടു കിട്ടാത്തതിനാൽ അനുജനോടും സഹായിയോടും വരെ കാര്യങ്ങൾ തിരിക്കിയവരും കുറവല്ല, ഇന്നും നാളെയുമായി ഇവരൊക്കെ തന്നെ ദിലീപിനെ നേരിൽ കണ്ട് ഡേറ്റ് നിശ്ചയിക്കാനുള്ള പെടാപാടിലാണ്. എന്നാൽ സന്നിധാനത്ത് എത്തി അയ്യനെ കണ്ടിട്ടെ ഷൂട്ടിംഗിന് ഉള്ളുവെന്ന നിലപാടിലാണ് ദിലീപ്. പ്രതിസന്ധികൾ കൂടുകയും കാരഗ്രവാസത്തിൽ പരീക്ഷണങ്ങൾ ഏറി വരികയും ചെയ്തപ്പോൾ ആണ് ദിലീപ് വ്രതം എടുത്ത് തുടങ്ങിയത്.
ജയിലിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മയുടെ ഉപദേശവും കൂടിയായപ്പോൾ എടുത്ത പ്രതിഞ്ജയാണ് മല ചവിട്ടുക എന്നത്. ജയിലിൽ നിന്നിറങ്ങിയാൽ ഉടൻ ശബരി മലയക്ക് പോവാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തുലാമാസ പൂജകൾക്കായി ഈ മാസം 17 നെ ശബരിമല നട തുറക്കു. ഒന്നുകിൽ അന്നോ അല്ലെങ്കിൽ ഇരുപതാം തിയ്യതിയോ സന്നധാനത്ത് എത്താനാണ് ദിലീപ് ആലോചിക്കുന്നത്. ശനിയാഴ്ച രാവിലെത്തെ പൂജയിൽ പങ്കെടുത്ത് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ദിലീപ് അടുത്ത ബന്ധുക്കളോടു പറഞ്ഞു. അത് വരെ ദീലീപ് വ്രതം തുടരും. ഇതിനിടെ അമ്മയു കാവ്യയും ചില അമ്പലങ്ങളിൽ നടത്തിയ നേർച്ചയുടെ ഭാഗമായി ചെറിയൊരു തീർത്ഥാടനവും ആലോചനയിലുണ്ട്.
ജയിൽ മോചിതനായാൽ ആലുവയിലെ തറവാട്ട്്്് വീട്ടിൽ നിന്നും കെട്ടും കെട്ടി ശബരിമലയ്ക്കു പോകാനാണ് ദീലിപ് തീരുമാനിച്ചത് ജയിൽവാസത്തിനിടെയാണ്. വ്രതത്തിൽ ആയതു കൊണ്ടു തന്നെ ജയിലധികൃതർ ഭക്ഷണ കാര്യത്തിലും ദിന ചര്യയിലും ചില പരിഗണനകൾ നൽകുകയും ചെയ്തിരുന്നു. താടി നീട്ടി വളർത്തിയതും വ്രതം കാരണമാണ്. പലതവണ താടിയെടുക്കാൻ പലരും നിർബന്ധിച്ചെങ്കിലും ദിലീപ് വഴങ്ങിയിരുന്നില്ല. അയ്യപ്പനെ കണ്ട ശേഷമേ വ്രതം മുറിക്കൂവെന്നാണ് ദിലീപ് അവരോട് പറഞ്ഞത്. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയ ദിലീപും ശബരിമല ദർശനം വരെ വ്രതം തുടരും. താടി വടിക്കുകയും ഇല്ല. ഈ സാഹചര്യത്തിൽ നടനായുള്ള വേഷപകർച്ചയ്ക്ക് കഴിയുകയുമില്ല. കേസുമായി ബന്ധപ്പെട്ട ചർച്ചകളിലും ദീലീപ് സജീവമാകും.
ശബരിമല ദർശനം കഴിഞ്ഞ് എത്തുന്ന മുറയ്ക്ക് ഷൂട്ടിങ് ക്രമീകരിക്കനാണ് ദിലീപിന്റ തീരുമാനം. അടുത്ത രണ്ടു വർഷത്തേക്കുള്ള വിവിധ സിനിമകളുടെ കരാറിൽ ദിലീപ് ഒപ്പു വെച്ചിട്ടുണ്ട്. ഇതിന് അഡ്വാൻസും വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.പ്രശ്ത ക്യാമറ മാൻ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കന്റെ ഒരു ഷെഡ്യൂൾ മാത്രമാണ് പൂർത്തിയായത്. വിദേശത്ത്്് ചിത്രീകരിക്കേണ്ട ബാക്കി ഭാഗങ്ങൾ ഉണ്ട്. എന്നാൽ കോടതി നിബന്ധന പ്രകാരം പാസ്പോർട്ട് സറണ്ടർ ചെയ്തതിനാൽ ദിലീപിന് വിദേശത്തേക്ക ഉടനെയെങ്ങും പോകാനാകില്ല. ഒന്നുകിൽ കഥയിൽ മാറ്റം വരുത്തിയോ സെറ്റിന്റെയോ ആധുനിക സാങ്കേതിക വിദ്യയോ പ്രയോജനപ്പെടുത്തി ഡിങ്കൻ ഇവിടെ തന്നെ ഷൂട്ട് ചെയ്യേണ്ടി വരും.
ദിലീപിന്റെ പ്രോജക്ട് എന്ന നിലയിൽ അനൗൺസ് ചെയ്തതിനാൽ അണിയറ പ്രവർത്തകർക്ക് മറ്റു പോം വഴിയില്ല. ഈ പുഴയും കടന്ന് മുതൽ ദിലീപുമായി വളരെ അടുത്ത്് അടുപ്പമുള്ള രാമചന്ദബാബു ഇതിനകം തന്നെ ദിലീപിനെ പലതവണ ബന്ധപ്പെട്ടു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ കന്നിചിത്രം കൂടിയാണ് പ്രൊഫസർ ഡിങ്കൻ. ഏറെ പ്രതീക്ഷകാണ് ഡിങ്കനിൽ ഉള്ളത്. ഡിങ്കൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ദിലീപിന് കഷ്ടകാലം തുടങ്ങിയതെന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഡിങ്കദൈവ വിശ്വാസികളായിരുന്നു ഇതിന് പിന്നിൽ.
കമ്മാര സംഭവം ആണ് ദിലീപ് തുടങ്ങി വെച്ച മറ്റൊരു ചിത്രം. ഓണത്തിന് തിയ്യേറ്ററുകളിൽ എത്തിക്കാനായിരുന്നു ലക്ഷ്യം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പകുതിയോളം ഇനിയും ഷൂട്ടിങ് ശേഷിക്കുന്നു. മുരളിഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൽ ദിലീപ് മൂന്ന് ഗെറ്റപ്പിലാണ് എത്തേണ്ടത്. ഇതിൽ തൊണ്ണൂറ്റിയൊന്ന് വയസുള്ള വയോധികന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഇതിൽ കമ്മാര സംഭവത്തിന്റെ സെറ്റിൽ ആവും ദിലീപ് ആദ്യം എത്തുക. ഒകടോബർ മൂന്നാം പാദത്തിൽ ലൊക്കേഷനുകളിൽ ദിലീപ് എത്തി തുടങ്ങും.
സൂപ്പർ ഹിറ്റ് ചിത്രമായ ഈ പറക്കും തളികയുടെ രണ്ടാം ഭാഗം, വാളയാർ പരമശിവം,സദ്ദാശിവൻ, ഞാനാരാ മോൻ തുടങ്ങിയ ചിത്രങ്ങൾക്കും ദിലീപ് കരാർ ഒപ്പിട്ടിരുന്നു. ദിലീപ് കാവ്യ ദമ്പതികൾ വിവാഹത്തിന്ശേഷം ഒന്നിക്കുന്ന ' ഇതോ വലിയ കാര്യം' എന്ന ചിത്രത്തിനും കരാർ ആയിരുന്നു. കമ്മാര സംഭവവും പ്രൊഫസർ ഡിങ്കനും പൂർത്തിയായ ശേഷമാകും കാരാർ ഒപ്പിട്ട മറ്റു സിനിമകളിൽ ദിലീപ് അഭിനയിക്കുക. ഇതിനിടെയിൽ തന്റെ തൂലികയിൽ എഴുതി നാദിർഷായെ കൊണ്ട് വ്യത്യസ്തമായ ചിത്രം ദിലീപ് ഒരുക്കുമെന്നും സൂചനയുണ്ട്.