- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമലീലയുടെ ഒന്നാം പിറന്നാളിന് പ്രണവിന്റെ സെറ്റിലെത്തി ദിലീപ്; റീലിസ് ദിനം കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാവില്ലെന്ന് അരുൺ ഗോപിയുടെ കുറിപ്പ്
അരുൺ ഗോപി പ്രണവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ ദിലീപ് എത്തി. ദിലീപിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് അരുൺ ഗോപിയാണ് വാർത്ത പങ്കുവച്ചത്. വാഗമണ്ണിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.. രാമലീല റീലിസ് ചെയ്ത് ഇന്നലെ ഒരു വർഷം തികയുകയായിരുന്നു. ആ സന്തോഷം പങ്ക് വച്ച് അരുൺ ഗോപി കുറിച്ച കുറിപ്പും ചിത്രവും ഏറെ ശ്രദ്ധ നേടുകയാണ്. രാമലീലയ്ക്ക് ശേഷം, പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിക്കുന്നത്. രാമലീലയുടെ നിർമ്മാണവും മുളകുപാടം ഫിലിംസ് ആയിരുന്നു. രാമലീലയെക്കുറിച്ചുള്ള കണ്ണീർ നനവുള്ള ഓർമ്മകൾ അരുൺ ഗോപി ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചു.സ്‌പെറ്റംബർ 28 കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം.. കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി
അരുൺ ഗോപി പ്രണവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ ദിലീപ് എത്തി. ദിലീപിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് അരുൺ ഗോപിയാണ് വാർത്ത പങ്കുവച്ചത്. വാഗമണ്ണിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.. രാമലീല റീലിസ് ചെയ്ത് ഇന്നലെ ഒരു വർഷം തികയുകയായിരുന്നു. ആ സന്തോഷം പങ്ക് വച്ച് അരുൺ ഗോപി കുറിച്ച കുറിപ്പും ചിത്രവും ഏറെ ശ്രദ്ധ നേടുകയാണ്.
രാമലീലയ്ക്ക് ശേഷം, പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിക്കുന്നത്. രാമലീലയുടെ നിർമ്മാണവും മുളകുപാടം ഫിലിംസ് ആയിരുന്നു.
രാമലീലയെക്കുറിച്ചുള്ള കണ്ണീർ നനവുള്ള ഓർമ്മകൾ അരുൺ ഗോപി ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചു.സ്‌പെറ്റംബർ 28 കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം.. കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം... പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു.. നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകൾക്കു തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കു ബഹിഷ്‌കരിക്കാൻ നിര്ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് !സ്‌നേഹപൂർവ്വം.... അരുൺ ഗോപി പ്രേക്ഷകർക്കായി കുറിച്ചതിങ്ങനെ..