യിൽ നിന്നും ഇറങ്ങിയ ശേഷം ദീലിപ് പൂർത്തിയാക്കിയ കമ്മാരസംഭവം പുറത്തിറങ്ങാനിരെ ദീലീപിന്റെ അടുത്ത ചിത്രത്തെ പ്റ്റിയുള്ള വാർത്തകളും പുറത്ത് വന്നുതുടങ്ങി. അടുത്തതായി സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രത്തിലാണ് ദീലീപ് അഭിനയിക്കുക.

2012ൽ ഇറങ്ങിയ സൗണ്ട് തോമ എന്ന സിനിമയ്ക്ക് ശേഷം ദിലീപും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ഇരുവരും വീണ്ടും ഒന്നിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലു പിന്നീട് അതേക്കുറിച്ച് ഒന്നും കേട്ടിരുന്നില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് സംബന്ധിച്ച് ദിലീപ് നിർമ്മാതാവ് റാഫി മഥിരയുമായി ചർച്ച നടത്തിയിരിക്കുന്നു. കേരളത്തിൽ തമിഴ് സിനിമകൾ വിതരണം ചെയ്യുന്നതും മഥിരയാണ്.ബെന്നി പി.നായരന്പലാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ദിലീപിന്റെ ഡേറ്റ് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. വരും ദിവസങ്ങളിൽ തന്നെ ഡേറ്റുകൾ സംബന്ധിച്ച ധാരണയിൽ എത്തുമെന്നാണ് സൂചന. ചിത്രത്തിലെ നായികയേയും മറ്റ് താരങ്ങളേയും തീരുമാനിച്ചിട്ടില്ല.

സൂപ്പർഹിറ്റായ പുലിമുരുകൻ എന്ന സിനിമയാണ് വൈശാഖ് ഒടുവിൽ സംവിധാനം ചെയ്തത്. 2017ൽ ഇറങ്ങിയ രാമലീല എന്ന സിനിമയാണ് ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രം തീയേറ്ററുകളിൽ വിജയം നേടിയിരുന്നു.