മലയാള സിനിമയിലെ പ്രണയ ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ സിനിമാ ആരാധകർക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. എന്നാലിപ്പോൾ അതിന് ഇരട്ടി മധുരമായാണ് ഇപ്പോൾ പുതിയ വാർത്ത വരുന്നത്. ദിലീപ്-കാവ്യ ദമ്പതികളുടെ പൊന്നോമനയുടെ നൂലുകെട്ട് ചടങ്ങ് ഗംഭീരമായി ആഘോഷിച്ചതിന്റെ വാർത്തകളാണ് സമൂഹ മാധ്യമത്തിൽ നിറയേ. എന്നാൽ പരിപാടിയിൽ തിളങ്ങിയത് മറ്റാരുമല്ല കസവുസാരിയിൽ ഭംഗിയായി ഒരുങ്ങി വന്ന കാവ്യയും മീനാക്ഷിയുമാണ് ഇപ്പോൾ താരങ്ങൾ. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് മീനാക്ഷിയെ കണ്ടില്ലെന്ന പരാതി ഈ ചിത്രങ്ങൾ കണ്ടതോടെ ആരാധകരിൽ നിന്നും മാഞ്ഞു.

വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞു പിറന്നത്. കുട്ടിക്ക് മഹാലക്ഷ്മി എന്ന പേര് നിർദ്ദേശിച്ചതും മൂത്ത മകൾ മീനാക്ഷിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നിരുന്നു. കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

'കുഞ്ഞുവാവയ്ക്കൊപ്പം ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ എല്ലാവിധ ആശംസകളും. 28-ാം ദിവസം കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും, ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ഒരുക്കിയത് ഉണ്ണിയായിരുന്നു.

കുഞ്ഞു പിറന്ന ദിവസം എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞത്.