തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും പൂട്ടിക്കെട്ടി. ദിലീപ് ഓൺലൈൻ(www.dileeponline.com) എന്ന വെബ്‌സൈറ്റാണ് അപ്രത്യക്ഷമായിരിക്കുന്നത്.

അതേസമയം ദിലീപിന്റെ വെബ്‌സൈറ്റിന് ഗൂഗിൾ നൽകുന്ന സംഗ്രഹം ഞെട്ടിപ്പിക്കുന്നതാണ്. മലയാളത്തിലെ ക്രിമിനൽ ദിലിപീന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നാണ് ഗൂഗിൾ ദിലീപിന്റെ വെബ്‌സൈറ്റിന് നൽകിയിരിക്കുന്ന സംഗ്രഹം.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാൻ പി.ആർ ടീമുകളെ രംഗത്തിറക്കിയെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഔദ്യോഗിക വെബൈസൈറ്റ് പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്.

ദിലീപിന്റെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നവർ തന്നെ ഇതു പിൻവലിച്ചതാകാമെന്നാണ് സൂചന. അതേസമയം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കയാനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.